ആലപ്പുഴയില്‍ പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റു; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ കൊടുപ്പുന്നയില്‍ പാടത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാവ് മിന്നലേറ്റു മരിച്ചു. പുതുവല്‍ ലക്ഷംവീട്ടില്‍ അഖില്‍ പി.ശ്രീനിവാസനാണ് (30) മരിച്ചത്. പരുക്കേറ്റ അഖിലിനെ എടത്വയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
ഞായറാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് സംഭവം നടന്നത്. എടത്വാ പുത്തന്‍വരമ്പിനകം പാടത്ത് കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു അഖില്‍. ഫീല്‍ഡ് ചെയ്യുന്നതിനിടെ ഫോണില്‍ കോള്‍ വന്നു. ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ട് അറ്റന്റ് ചെയ്ത് സംസാരിക്കവേയാണ് ശക്തമായ മിന്നലുണ്ടായി ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
https://www.facebook.com/Malayalivartha
























