കേരളത്തില്‍ മൂന്നു ദിവസം നേരിയ മഴയ്ക്ക് സാദ്ധ്യത...

കേരളത്തില്‍ മൂന്നു ദിവസം നേരിയ മഴയ്ക്ക് സാദ്ധ്യത. മദ്ധ്യ, വടക്കന്‍ ജില്ലകളിലായിരിക്കും കൂടുതല്‍. കിഴക്കന്‍ കാറ്റ് സജീവമായതിനെ തുടര്‍ന്നാണിത്. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.
അതേസമയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ അള്‍ട്രാവയലറ്റ് രശ്മി സൂചിക (11) റെഡ് അലര്‍ട്ടിലെത്തി. കോട്ടയം, കൊല്ലം, മലപ്പുറം, പാലക്കാട് ജില്ലകളില്‍ സൂചിക പ്രകാരം ഓറഞ്ച് അലര്‍ട്ടാണ്. രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ സൂര്യപ്രകാശം ശരീരത്തില്‍ നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കേണ്ടതാണ്.
അതേസമയം ഇന്നലെ കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട് കോവൂര്‍ മോറ ബസാറില്‍ ഓടയില്‍ വീണയാളെ കാണാതായി. പാലാഴി സ്വദേശി ശശിയെയാണ് കാണാതായത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയാണ്. മാവൂര്‍ റോഡില്‍ കനത്ത മഴയെ തുടര്‍ന്ന് രൂക്ഷമായ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്.
മറ്റൊരു സംഭവത്തില്‍ ആലപ്പുഴ കൊടുപ്പുന്നയില്‍ പാടത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. കൊടുപ്പുന്ന പുതുവല്‍ വീട്ടില്‍ ശ്രീനിവാസന്റെ മകന് അഖില്‍ പി. ശ്രീനിവാസനാണ് മരിച്ചത്. 29 വയസ്സുണ്ട്. കളിക്കിടെ ഫോണില്‍ സംസാരിക്കുമ്പോഴായിരുന്നു മിന്നലേറ്റത്. ഫോണ്‍ പൊട്ടിത്തെറിച്ച് ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും പൊള്ളലേറ്റു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha
























