മുക്കത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടത്തില്‍ 15പേര്‍ക്ക് പരിക്ക്....

മുക്കത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടത്തില്‍ 15പേര്‍ക്ക് പരിക്ക്. കോഴിക്കോട് നിന്നും കൂമ്പാറയ്ക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് മറിഞ്ഞത്. മുക്കം മണാശേരിയില്‍ വച്ച് ബസ് അപകടത്തില്‍ പെടുമ്പോള്‍ വണ്ടിയില്‍ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു എന്നാണ് സൂചന. ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമടക്കം പരിക്കുണ്ട്. കണ്ടക്ടറുടെ തോളില്‍ പൊട്ടലുണ്ടെന്നാണ് സൂചനകള്‍.
ഞായറാഴ്ച രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. ബസ് അമിതവേഗത്തിലായിരുന്നു എന്ന് യാത്രക്കാര്‍ പറയുന്നു. മുന്നില്‍ പോയ കാറിനെ മറികടക്കാന്‍ വെട്ടിച്ചപ്പോഴാണ് അപകടം ഉണ്ടായത് എന്നാണ് സൂചനകള്‍. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. അപകടത്തില്‍ പെട്ടവരെ മുക്കം കെഎംടിസി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha
























