മുനമ്പത്ത് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കി ഹൈക്കോടതി

മുനമ്പത്ത് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കി ഹൈക്കോടതി. വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ഉത്തരവിട്ടത്.
സര്‍ക്കാരിന് ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാനുള്ള അധികാരമുണ്ട്. പക്ഷേ മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന് നേരത്തെ സിവില്‍ കോടതി കണ്ടെത്തിയിട്ടുണ്ടായിരുന്നു. ആ സാഹചര്യത്തില്‍ വക്കഫ് ഭൂമിയില്‍ തീരുമാനമെടുക്കാനുള്ള അവകാശം വഖഫ് ബോര്‍ഡിനാണെന്നാണ് നിയമമെന്ന് കോടതി ചൂണ്ടിക്കാട്ടി.
വഖഫ് ഭൂമിയില്‍ അന്തിമ അവകാശം വഖഫ് ബോര്‍ഡിനായതിനാല്‍ മുനമ്പം ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കുകയാണെന്നും വ്യക്തമാക്കി കോടതി .ഇതോടൊപ്പം ജുഡീഷ്യല്‍ കമ്മീഷന് നിയമനത്തില്‍ പൊതുതാല്പര്യമില്ലെന്നും കോടതി കണ്ടെത്തി.
കമ്മീഷന് നിയമനം നിയമപരമല്ല. സര്‍ക്കാര്‍ യാന്ത്രീകമായി പ്രവര്‍ത്തിച്ചു. കമ്മീഷന് നിയമനത്തില്‍ കൃത്യമായ വിശദീകരണം നല്കാന് സര്‍ക്കാരിനായില്ലെന്നും കൃത്യമായി പഠിച്ചാണോ സര്‍ക്കാര്‍ കമ്മിഷനെ നിയമിച്ചതെന്ന് സംശയം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി സിംഗില്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha
























