Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

ലോക്‌സഭാ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നയിക്കുന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തേക്കില്ല...

17 MARCH 2025 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം

ലോക്‌സഭാ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നയിക്കുന്ന പ്രതിഷേധത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തേക്കില്ല. പങ്കെടുക്കുമെന്നാണ് ഇപ്പോൾ പറഞ്ഞതെങ്കിലും നരേന്ദ്ര മോദിയെ പേടിക്കുന്ന പിണറായിക്ക് സ്റ്റാലിനൊപ്പം പോകാൻ ധൈര്യമില്ല. പിണറായി സമരത്തിന് പോകില്ലെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ പിണറായിക്ക് മേൽ സമ്മർദ്ദമുണ്ടെങ്കിലും മാറിയ സാഹചര്യത്തിൽ കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ പിണറായിക്ക് ഭയമാണ്. ചെന്നൈയിലെ പ്രതിഷേധ സംഗമത്തിൽ പിണറായി വിജയൻ പങ്കെടുക്കുമെന്നാണ് നേരത്തെ അറിയിച്ചത്. കേന്ദ്രത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക് സിപിഎം കേന്ദ്ര നേതൃത്വം അനുമതി നൽകിയിരുന്നു.

 

ഇത് തനിക്കുള്ള കുരുക്കാണെന്ന് പിണറായി മനസിലാക്കി. കാരാട്ടിന്റെ നേതൃത്വത്തിലുള്ള സിംഹ കൂട്ടിൽ പിണറായി അകപ്പെടില്ല. മണ്ഡല പുനർനിർണയ നീക്കത്തിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന എം കെ സ്റ്റാലിന്റെ ആവശ്യം ന്യായമെന്നാണ് സിപിഎം അഭിപ്രായം. അന്തിമ തീരുമാനം അഭിപ്രായ സമന്വയത്തിലൂടെ മാത്രമാകണമെന്നാണ് പിണറായി വിജയൻ പ്രസ്‌താവനയിൽ പറഞ്ഞത്. ഈ മാസം 22 നാണ്  ചെന്നൈയിൽ ഡിഎംകെ സംഘടിപ്പിക്കുന്ന യോഗം. അതേസമയം എംകെ സ്റ്റാലിന്റെ ഇടപെടൽ തെക്കേ ഇന്ത്യ കേന്ദ്രീകരിച്ചുള്ള നീക്കമെന്ന വിലയിരുത്തലിലാണ്‌ എഐസിസി. യോഗത്തിന് ക്ഷണം ലഭിച്ച രേവന്ത് റെഡ്‌ഡിയും ഡി.കെ ശിവകുമാറും ഹൈക്കമാൻഡ് തീരുമാനം കാക്കുകയാണ്.

ബിഹാർ തെരഞ്ഞെടുപ്പ് വരാനിരിക്കെ, കോൺഗ്രസ് വടക്കേ ഇന്ത്യക്കെതിരെന്ന പ്രചാരണം ബിജെപി ഉയർത്താനുള്ള സാഹചര്യം കൂടി കണക്കിലെടുത്താകും എഐസിസി തീരുമാനമെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ അറിയിച്ചു. ദില്ലി തെരഞ്ഞെടുപ്പോടെ ഇന്ത്യ സഖ്യത്തിൽ വിള്ളൽ വീണ പശ്ചാത്തലത്തിൽ പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കാനുള്ള സ്റ്റാലിന്റെ നീക്കങ്ങൾ ദില്ലിയിലെ പാർട്ടി നേതൃത്വങ്ങൾ കൗതുകത്തോടെയാണ് നിരീക്ഷിക്കുന്നത്. എന്നാൽ സ്റ്റാലിന്റെ നീക്കങ്ങൾ പ്രാദേശിക തലത്തിൽ ഒതുങ്ങും എന്നാണ് എഐസിസി വിലയിരുത്തൽ. പാർലമെൻ്റ് മണ്ഡല പുനർനിർണ്ണയം നടത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ 22ന് ചെന്നൈയിൽ നടത്തുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു തമിഴ്‌നാട് ഐടി മന്ത്രി നേരിട്ടെത്തിയാണ് സ്റ്റാലിൻ്റെ കത്ത്  കൈമാറിയത്.

 

സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കണമെന്ന് താൽപ്പര്യം പ്രകടിപ്പിച്ചാണ് സ്റ്റാലിൻ്റെ കത്ത്.സമ്മേളനത്തിന് പൂർണ പിന്തുണ പിണറായി അറിയിച്ചു. ഏകപക്ഷീയമായി മണ്ഡല പുനർനിർമ്മാണം നടത്താനുള്ള കേന്ദ്രസർക്കാർ ശ്രമത്തിനെതിരെ യോജിച്ച നീക്കം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.  സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, ബംഗാൾ, ഒഡീഷ, പഞ്ചാബ് മുഖ്യമന്ത്രിമാർക്കാണ് സ്റ്റാലിൻ കത്തു നൽകിയത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കോൺഗ്രസ് ഹൈക്കമാൻ്റിൻ്റെ അനുമതി നേടിയ ശേഷം യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.അതിര്‍ത്തി പരിധി നിര്‍ണ്ണയം ഫെഡറലിസത്തിനെതിരായ  ആക്രമണമാണെന്നും,

 

പാര്‍ലമെന്റില്‍ നമ്മുടെ ന്യായമായ ശബ്ദം ഇല്ലാതാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചുഅടുത്ത വര്‍ഷം തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി, സ്റ്റാലിനും സര്‍ക്കാരും കേന്ദ്രത്തിന്റെ ‘ ഹിന്ദി അടിച്ചേല്‍പ്പിക്കലിനെയും ‘ അതിര്‍ത്തി നിര്‍ണ്ണയത്തെയും ശക്തമായി എതിര്‍ക്കുകയാണ്. രണ്ടും ആവശ്യമില്ലെന്നും, ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തിനും തമിഴ് ജനതയ്ക്കും ഭാഷയ്ക്കും നേരെയുള്ള ആക്രമണമാണിതെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വാദിക്കുന്നു.പുതിയ ദേശീയ വിദ്യാഭ്യാസ നയവും ത്രിഭാഷാ ഫോര്‍മുലയും ഒരു വിദ്യാര്‍ത്ഥിയെയും ഹിന്ദി പഠിക്കാന്‍ നിര്‍ബന്ധിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് കേന്ദ്രം ഹിന്ദി നയം’അടിച്ചേല്‍പ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം, സ്റ്റാലിന്റെ അവകാശവാദങ്ങളെ എതിര്‍ക്കുകയും , ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു ദോഷവും വരുത്തില്ലെന്ന് വാദിച്ചുകൊണ്ട്

അതിര്‍ത്തി നിര്‍ണ്ണയത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളെ കേന്ദ്രം വഴിതിരിച്ചുവിടുകയും ചെയ്തു.2002 ല്‍ ബിജെപിയുടെ അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പാസാക്കിയ ഭേദഗതി പ്രകാരം 1976ന് ശേഷമുള്ള അതിര്‍ത്തി നിര്‍ണ്ണയ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് അദ്ദേഹം തന്റെ കത്തില്‍ ചൂണ്ടിക്കാട്ടി. നിലവിലെ ഡാറ്റ പ്രകാരം, പരിധി നിര്‍ണ്ണയത്തിനുള്ള കേന്ദ്രത്തിന്റെ പദ്ധതി പ്രകാരം, ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച ലോക്സഭാ സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടാകാം, അതേസമയം ബിജെപി ഭരിക്കുന്ന വടക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ജനസംഖ്യാ വര്‍ദ്ധനവ് കാരണം കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നും സ്റ്റാലിന്‍ കത്തില്‍ പറയുന്നു.

 

സ്റ്റാലിൻ എന്ന്  കേട്ടാൽ മിന്നൽ പിണറായി മടിക്കുത്ത് അഴിച്ച് തൊഴുതു നിൽക്കുമെന്ന് തമിഴകത്തുകാർ പറയുന്നത് വെറുതെയല്ല. തമിഴത്തുകാരുടെ ഒരു സ്വന്തം  പരിപാടിക്ക് കേരളം തുറന്നു കൊടുത്തെന്ന് മാത്രമല്ല സ്റ്റാലിനെ പേടിച്ച് പിണറായി മുല്ലപ്പെരിയാർ അണക്കെട്ടിലെ തന്ത്രപരമായ ഒരു അധികാരം കൂടി തമിഴ്നാടിന് വിട്ടു കൊടുത്തത് മാസങ്ങൾക്ക് മുമ്പാണ്. തമിഴ് നാട് ജലമന്ത്രി ദുരൈമുരുകൻ തമിഴ് നാട് നിയമസഭയിൽ മീശ മുറുക്കിയപ്പോഴാണ് തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ നമ്മുടെ മുഖ്യമന്ത്രി പനിച്ചു വിറച്ചത്.മുല്ലപ്പെരിയാർ ഡാമിൽ അറ്റകുറ്റപ്പണിക്ക് തമിഴ്നാടിന് കേരളം  അനുമതി നൽകിയതാണ് ലോകമെമ്പാടുമുള്ള മലയാളികളെ ഞ്ഞെട്ടിച്ചത്. വൈക്കം സത്യാഗ്രഹ സമര ശതാബ്ദിയുമായി ബന്ധപ്പെട്ട ചടങ്ങിൽ  ഇരുമുഖ്യമന്ത്രിമാരും പങ്കെടുക്കാനിരിക്കേയായിരുന്നു അപ്രതീക്ഷിത  നടപടി.അറ്റകുറ്റപ്പണി കേരളം തടഞ്ഞത് വൈക്കം സന്ദർശനവേളയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉന്നയിക്കുമെന്ന്

 

തമിഴ്നാട് ജലവിഭവമന്ത്രി ദുരൈ മുരുകൻ  തമിഴ്നാട് നിയമസഭയെ അറിയിച്ചതിന് പിന്നാലെയാണ് പിണറായിക്ക് മനംമാറ്റമുണ്ടായത്.സ്റ്റാലിൻ വിഷയം ഉന്നയിക്കും മുൻപുതന്നെ അനുമതി നൽകിയാണ് കേരളസർക്കാരിന്റെ സഹകരണം. സുരക്ഷാപരിശോധന നടത്തിയിട്ടുമതി അറ്റകുറ്റപ്പണിയെന്നായിരുന്നു കേരളം സ്വീകരിച്ചുവന്ന നിലപാട്. ഇതിലാണ് മാറ്റംവന്നത്. ഇതോടെ കേരളത്തിന്റെ വാദം സുപ്രീം കോടതിയിലും ദുർബലമാകും. തമിഴ്നാട് ഔദ്യോഗികമായി അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ ഏഴു പ്രവൃത്തികൾക്കാണ് നിബന്ധനകളോടെ ജലവിഭവവകുപ്പ് അനുമതി നൽകിയിരിക്കുന്നത്. പുതിയ നിർമാണപ്രവർത്തനങ്ങൾ നടത്തരുതെന്നും ജോലികൾ എക്സിക്യുട്ടീവ് എൻജിനിയറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെയോ സാന്നിധ്യത്തിലാകണമെന്നും ഉത്തരവിൽ പറയുന്നു. നിർമാണസാമഗ്രികൾ കൊണ്ടുപോകുമ്പോൾ വനനിയമങ്ങൾ പാലിക്കണം.


നേരത്തേ കേരളത്തിന്റെ അനുമതി തേടാതെയായിരുന്നു അറ്റകുറ്റപ്പണിക്ക് തമിഴ്നാടിന്റെ നീക്കം. ഇത് കേരളം തടഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബർ നാലിനാണ് രണ്ട് ലോറികളിലായി മണൽ കൊണ്ടുവന്നത്. ദിവസങ്ങളോളം വള്ളക്കടവ് ചെക്ക്പോസ്റ്റിൽ കാത്തുകിടന്ന രണ്ട് ലോറികളും കേരളം തടഞ്ഞതിനാൽ മണൽ മറ്റൊരിടത്ത് ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.മുല്ലപ്പെരിയാർ വിഷയത്തിൽ കേരള, തമിഴ്നാട് മുഖ്യമന്ത്രിമാർ തമ്മിൽ  ഔദ്യോഗിക ചർച്ചകൾ  നടത്തിയില്ല. വൈക്കത്ത് തന്തൈപെരിയാർ സ്മാരകം ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുത്തു . കുമരകം ലേക് റിസോർട്ടിലാണ് ഇരുവരും  തങ്ങിയത്.സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്ന പ​മ്പ-​അ​ച്ച​ൻ​കോ​വി​ൽ-​വൈ​പ്പാ​ർ ന​ദീ​സം​യോ​ജ​ന പ​ദ്ധ​തി പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള

 

ത​മി​ഴ്​​നാ​ട്​ നീ​ക്ക​ത്തി​ൽ കേരളം എതിർപ്പ് അറിയിച്ചതേയില്ല.സ്റ്റാലിനും പിണറായിയും മണിക്കൂറുകൾ ഒരുമിച്ചുണ്ടായിട്ടും ഇക്കാര്യം മിണ്ടിയതേയില്ല.കേ​ര​ള​ത്തി​ന്‍റെ എ​തി​ർ​പ്പി​ൽ നേ​ര​ത്തെ ത​ള്ളി​യ പ​ദ്ധ​തി, 17ന്​ ​ചേ​രു​ന്ന ദേ​ശീ​യ ജ​ല​വി​ക​സ​ന ഏ​ജ​ൻ​സി​യു​ടെ പ്ര​​ത്യേ​ക സ​മി​തി അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മ​ന്ത്രി​സ​ഭ​യി​ൽ ഈ ​വി​ഷ​യ​മു​യ​ർ​ന്ന​ത്.ഇ​ക്കാ​ര്യ​ത്തി​ൽ ത​മി​ഴ്​​നാ​ടു​മാ​യി ച​ർ​ച്ച ന​ട​ത്തു​മോ​യെ​ന്ന്​ ഒ​രു മ​ന്ത്രി ചോ​ദി​ച്ചു. എ​ന്നാ​ൽ, വി​ഷ​യം അ​ജ​ണ്ട​യി​ൽ ഇ​ല്ലെ​ന്നാ​യി​രു​ന്നു മു​​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​റു​പ​ടി. കേ​ര​ള​വു​മാ​യി ത​മി​ഴ്​​നാ​ട്​ ന​ല്ല ബ​ന്ധ​മാ​ണ്​ പു​ല​ർ​ത്തു​ന്ന​തെ​ന്നും ബ​ന്ധം മോ​ശ​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ല​യി​ൽ 2004 ഹെ​ക്ട​ർ വ​ന​ഭൂ​മി വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​മെ​ന്ന്​ പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ പ​ദ്ധ​തി പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള

നീ​ക്ക​ത്തി​നെ​തി​രെ സം​സ്ഥാ​നം രാ​ഷ്ട്രീ​യ എ​തി​ർ​പ്പു​യ​ർ​ത്തു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്.എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി​യോ​ടെ കേ​ര​ളം രാ​ഷ്ട്രീ​യ എ​തി​ർ​പ്പി​ലേ​ക്ക്​ പോ​കി​ല്ലെ​ന്നാ​ണ്​ സൂ​ച​ന. എ​ന്നാ​ൽ, പ​ദ്ധ​തി സം​ബ​ന്ധി​ച്ച്​ ​ഉ​ദ്യോ​ഗ​സ്ഥ​ത​ല ഇ​ട​പെ​ട​ൽ ന​ട​ത്തി​യേ​ക്കും. ഇ​ക്കാ​ര്യം മ​ന്ത്രി​സ​ഭ​യി​ൽ വ​ന്ന​തു​മി​ല്ല. പ​മ്പ, അ​ച്ച​ൻ​കോ​വി​ൽ ന​ദി​ക​ളി​ലെ വെ​ള്ളം ര​ണ്ട്​ അ​ണ​ക്കെ​ട്ടു​ക​ളും ട​ണ​ലു​ക​ളും നി​ർ​മി​ച്ച്​ വൈ​പ്പാ​ർ ന​ദീ​ത​ട​ത്തി​ലെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​ക്കാ​യി ത​മി​ഴ്​​നാ​ട്​ ഏ​റെ​ക്കാ​ല​മാ​യി സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്നെ​ങ്കി​ലും കേ​ര​ള​ത്തി​ന്‍റെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്നാ​ണ്​ അം​ഗീ​ക​രി​ക്കാ​തി​രു​ന്ന​ത്. ഇ​രു​ന​ദി​ക​ളി​ൽ നി​ന്നും പ്ര​തി​വ​ർ​ഷം 63.4 ഘ​ന​മീ​റ്റ​ർ വെ​ള്ളം ത​മി​ഴ്​​നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​താ​ണ്​ പ​ദ്ധ​തി.അച്ചൻ കോവിലിൽ മാത്രം 1545 ഹെക്റ്റർ വനഭൂമി വെള്ളത്തിൽ മുങ്ങും.കുട്ടനാടിനും കടുത്ത ഭീഷണി വന്നു ചേരും. എന്നിട്ടും തമിഴ് നാടിന് വേണ്ടി കേരള മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല. 


സംയോജന പദ്ധതിയെ കേരളം ശക്തമായി എതിർക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. . ദേശീയ ജലവികസന ഏജൻസിയുടെ നദീസംയോജന പദ്ധതികളുടെ പ്രത്യേകസമിതി യോഗത്തിന്റെ അജണ്ടയിൽ പമ്പ-അച്ചൻകോവിൽ -വൈപ്പാർ നദി സംയോജനം ഉൾപ്പെടുത്തിയത് ശരിയായ നടപടിയല്ല. പമ്പയും അച്ചൻകോവിൽ ആറും കേരളത്തിൽ ഉദ്‌ഭവിച്ച് കേരളത്തിലൂടെമാത്രം ഒഴുകുന്ന നദികളാണ്.63.4 കോടി ഘനമീറ്റർ വെള്ളം തമിഴ്നാട്ടിലേക്ക് ടണൽവഴി തിരിച്ചുവിടുന്നതാണ് നിർദിഷ്ട പദ്ധതി. ഇത് അന്തഃസംസ്ഥാന നദിയല്ല. ജലം സംസ്ഥാന പട്ടികയിലുള്ളതാണ്. രണ്ടായിരത്തിലധികം ഹെക്ടർ വനഭൂമി വെള്ളത്തിനടിയിലാകും. ശുദ്ധജല തടാകമായ വേമ്പനാട്ടുകായലിൽ ഓരു വെള്ളത്തിന്റെ കടന്നുകയറ്റം രൂക്ഷമാകും.

 

കുട്ടനാട് അടക്കമുള്ള മേഖലകളിൽ ദുരിതം ഇരട്ടിയാകും. പമ്പ കല്ലാറിൽ 150 മീറ്ററും അച്ചൻകോവിൽ കല്ലാറിൽ 150 മീറ്റർ ഉയരവുമുള്ള അണക്കെട്ടുകളും അച്ചൻകോവിൽ ആറ്റിൽ വേറെ മിനി ഡാമും നിർമിച്ച് ടണൽ വഴി തിരിച്ചുവിടുന്നതാണ് പദ്ധതി.കേരളത്തോട് ആലോചിക്കാതെ അജണ്ടപോലും നിശ്ചയിച്ചത് ശരിയായ നടപടിയല്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ശക്തമായ എതിർപ്പ് അറിയിക്കണം. കേരളത്തിന്റെ പരിസ്ഥിതിയെ തകർക്കുന്ന നീക്കത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ജോസഫ് ആവശ്യപ്പെട്ടു.എന്നാൽ പി.ജെ ജോസഫിന്റെ ആശങ്കയൊന്നും പിണറായിക്കില്ല. മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണം എന്നതാണ് കേരളം കുറച്ചുകാലമായി തന്നെ ആവശ്യപ്പെടുന്ന കാര്യം. എന്നാല്‍, ഈ ആവശ്യത്തെ തമിഴ്‌നാട് നഖശിഖാന്തം എതിര്‍ക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രശ്‌നത്തിലെ പരിഹാരം നീണ്ടു പോകുന്നത്.

 

ഇതിനിടെ വിഷയം പരിഹരിക്കാന്‍ ഇരു സംസ്ഥാനങ്ങള്‍ക്കും താല്‍പ്പര്യമുള്ള മാര്‍ഗ്ഗം ടണല്‍ നിര്‍മിക്കലാണ് എന്ന് ചൂണ്ടിക്കാട്ടിയത് മുല്ലപ്പെരിയാല്‍ സമര സമതിയാണ്. ഈ ആവശ്യം ഉന്നിയിച്ചു കൊണ്ട് മുല്ലപ്പെരിയാര്‍ ടണല്‍ സമരസമിതി നിരവധി സമരങ്ങളും നടത്തിയരുന്നു, അടുത്തിടെ നടത്തിയ അനിശ്ചിതകാല ഉപവാസ സമരവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.2014-ലെ സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് 50 അടി ഉയരത്തില്‍ പുതിയ ടണല്‍ നിര്‍മിച്ച് കേരളത്തിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കണം എന്നും ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. മുല്ലപ്പെരിയാറില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് നാല് കിലോമിറ്റര്‍ ടണല്‍ നിര്‍മിക്കണമെന്നതാണ് ആവശ്യം. കാലങ്ങളായി സമര സമിതി ഉന്നയിക്കുന്ന ഈ ആവശ്യം വേണ്ടവിധത്തില്‍ കേരളം ചര്‍ച്ച ചെയ്തിട്ടുമില്ല. ഇതിനിടെ ഈ വിഷയത്തില്‍ ഇപ്പോള്‍ ആശാവഹമായ ഒരു പുരോഗതി ഉണ്ടായിരിക്കയാണ്.


കേരളവും തമിഴ്നാടും സമ്മതിച്ചാല്‍ ടണല്‍ നിര്‍മിച്ച് ജലം തമിഴ്നാട്ടിലെത്തിക്കാനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ചെയ്യാമെന്ന് സമ്മതിച്ച് കേന്ദ്ര ജലവകുപ്പ് കത്തു നല്‍കി. ഈ ആവശ്യം ഉന്നയിച്ച് മുല്ലപെരിയാര്‍ ടണല്‍ സമര സമതി നല്‍കിയ നിവേദനത്തിന് മറുപടിയാണ് കേന്ദ്ര ജലവകുപ്പ് കത്ത് നല്‍കിയിരിക്കുന്നത്. പുതിയ ടണല്‍ നിര്‍മ്മിച്ച് തമിഴ്‌നാട്ടില്‍ കൂടുതല്‍ ജലം സംഭവിക്കാന്‍ സൗകര്യം ഒരുക്കുന്നത് നിലവിലെ ഡാമിനെ കൂടുതല്‍ സുരക്ഷിതമാക്കും. ഈ വിഷയത്തില്‍ കേരളവും തമിഴ്‌നും തമ്മില്‍ ധാരണയില്‍ എത്തിയാല്‍ കേന്ദ്ര വാട്ടര്‍ കമ്മീഷന്‍ ആവശ്യമായ സാങ്കേതിക സഹായം നല്‍കാന്‍ തയ്യാറാണെന്നാണ്് വ്യക്തമാക്കുന്നത്.


ഈ വിഷയത്തില്‍ ഇനി വേണ്ടത് സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ ചര്‍ച്ച ചെയ്യുക എന്നതാണ്. വൈക്കത്ത് എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുല്ലപെരിയാർ വിഷയം ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. ടണല്‍ നിര്‍ദേശം അടക്കം ഭാവിയില്‍ ഇരുസംസ്ഥാനങ്ങളും ചര്‍ച്ച ചെയ്താല്‍ അത് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിര്‍ണായകമായി മാറും. എന്നാൽ ഇതിനൊന്നും  പിണറായി സമയം കണ്ടെത്തിയില്ല. നേരത്തെ മുല്ലപെരിയാറില്‍ പുതിയ ഡാം അനിവാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയ മെട്രോമാന്‍ ഇ ശ്രീധരന്‍ മുന്നോട്ടുവെച്ച നിര്‍ദേശവും ടണല്‍ എന്നതായിരുന്നു. റിസര്‍വോയറില്‍ നിന്ന് തമിഴ്നാട്ടിലേക്ക് ടണലും വെള്ളം ശേഖരിക്കാന്‍ ചെറിയ ഡാമുകളും നിര്‍മിക്കണമെന്നും ബദല്‍ നിര്‍ദേശമായി ഇ ശ്രീധരന്‍ ചൂണ്ടിക്കാട്ടിയത്.

 

തുരങ്കം നിര്‍മിച്ചാല്‍ മുല്ലപ്പെരിയാര്‍ ഭീഷണിയുണ്ടാവില്ല. ബലപ്പെടുത്തിയാല്‍ 50 വര്‍ഷത്തേക്ക് ഭീഷണിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന നിലയിലുള്ള നിര്‍ദേശമാണ് ഇ ശ്രീധരന്‍ മുന്നോട്ട് വച്ചിട്ടുള്ളത്. നാല് കിലോമീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ വിസ്താരത്തിലും തമിഴിനാട്ടിലേക്ക് തുരങ്കം നിര്‍മിക്കാമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. ഡാം നിര്‍മാണം ചെലവേറിയതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ജലനിരപ്പ് 100 അടിയില്‍ നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഇ ശ്രീധരനും ടണല്‍ നിര്‍മാണത്തെ അനുകൂലിച്ച നിലപാട് സ്വീകരിച്ചതോടെ ടണല്‍ ആവശ്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. കേന്ദ്ര ജലവകുപ്പും അനുകൂല നിലപാട് സ്വീകരിച്ചതോടെ ടണലില്‍ പ്രായോഗിക വഴികാണ് ഇരുകൂട്ടരും തേടേണ്ടത്.


അതേസമയം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണം എ്ന്നതാണ് കേരളത്തിന്റെ ആവശ്യം. ഈ ആവശ്യത്തെ തമിഴ്‌നാട് എതിര്‍ക്കുകയും ചെയ്യുന്നു. പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കുറഞ്ഞത് 7 വര്‍ഷം വേണമെന്നാണ് ജലസേചന വകുപ്പ് കരുതുന്നത്. എന്നാല്‍, അടിയന്തരമായി ഡാം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ 5 വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണു വിലയിരുത്തല്‍. പുതിയ അണക്കെട്ടിന്റെ രൂപരേഖ പൂര്‍ത്തിയായി. പരിസ്ഥിതി ആഘാത പഠനം, വനം വന്യജീവി വകുപ്പിന്റെ അനുമതി എന്നിവയാണ് ഇനി വേണ്ടത്.പുതിയ അണക്കെട്ടിനായി ഡിപിആര്‍ തയാറാക്കുന്നത് രണ്ടാം തവണയാണ്. ആദ്യ ഡിപിആര്‍ 2011 ല്‍ തയാറാക്കിയപ്പോള്‍ 600 കോടി രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍, കുമളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്.

 

ഇവിടെ നിന്നു 366 മീറ്റര്‍ താഴെയാണ് പുതിയ ഡാമിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. അന്ന് കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്‌നാട് എതിര്‍പ്പ് അറിയിച്ചിരുന്നു. മുല്ലപ്പെരിയാറിനും വെള്ളത്തിനും വേണ്ടി കോഴ കൊടുക്കാൻ കോടികളാണ് തമിഴ് നാട് മാറ്റിവച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട് . ഇത് ശരിയാണെങ്കിൽ പിണറായി - സ്റ്റാലിൻ കൂടിക്കാഴ്ചക്ക് കൂടുതൽ പ്രാധാന്യമുണ്ട്. രണ്ട് മുഖ്യമന്ത്രിമാർ എന്തിനായിരിക്കും ഒരേ സ്ഥലത്ത് താമസിച്ചത്?  അതിൽ അയൽ ബന്ധം മാത്രമാണോ ഉള്ളത്? തന്റെ സംസ്ഥാനത്തിന്   വേണ്ടത് കരുതലോടെ നേടിയെടുക്കാൻ സ്റ്റാലിനറിയാം.  അതാണ് ചെന്നൈയിലെ സമ്മേളനത്തിൽ കാണാൻ കഴിയുന്നത്. എന്നാൽ നമ്മുടെ സംസ്ഥാനത്തിന്റെ താൽപര്യങ്ങളിൽ  നമുക്കൊട്ടും താൽപ്പര്യമില്ല എന്നതാണ് സത്യം.

പിണറായി കേരള മുഖ്യമന്ത്രിയായി തുടർന്നാൽ നമ്മുടെ സംസ്ഥാനത്തിന്റെ എല്ലാ താൽപ്പര്യങ്ങളും തമിഴ് നാടിന് തീറെഴുതും. മുല്ലപെരിയാറിൽ ഇപ്പോൾ പ്രത്യേക ആശങ്കയുടെ അടിസ്ഥാനമില്ലെന്നാണ് പിണറായി ആവർത്തിക്കുന്നത്. ഡാമിന് സമീപത്തുള്ള ജനങ്ങളുടെ ജീവൻ അപകടത്തിലാണ്. 130 വർഷം പഴക്കമുള്ള ഡാമാണത്. പിന്നെ എങ്ങനെ അതിന്റെ സുരക്ഷ സംബന്ധിച്ച് കുഴപ്പമില്ലെന്ന് പറയാൻ കഴിയും? ഇതാണ് കേരളം അനുഭവിക്കുന്ന ദുരന്തം.  എന്നിട്ടും സ്റ്റാലിന് മുന്നിൽ പിണറായി തൊഴുത് നിൽക്കുന്നു. പിണറായിയെയും കേന്ദ്രത്തെയും തമ്മിൽ തെറ്റിക്കണമെന്ന്  ആഗ്രഹിക്കുന്ന സി പി എം നേതാക്കളാണ് സ്റ്റാലിന്റെ യോഗത്തിൽ പങ്കെടുക്കാൻ നിർദ്ദേശം നൽകിയത്.  പക്ഷേ പിണറായിയല്ലേ മോൻ? എന്തു ചെയ്യണമെന്ന് അദ്ദേഹത്തിന് നന്നായറിയാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (11 minutes ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (43 minutes ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (1 hour ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (1 hour ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (2 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (2 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (3 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (3 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (3 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (3 hours ago)

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...  (3 hours ago)

ഒമാനിൽ പുലർച്ചെ ദുരന്തം; ട്രക്കുകളും ബസും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു  (6 hours ago)

പി.ടി. ഉഷയ്ക്ക് ആശ്വാസം ഐ.ഒ.എ വോട്ടർപട്ടിക ചോദ്യം ചെയ്ത ഹർജി തള്ളി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വഴിതുറന്നു  (6 hours ago)

സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്  (6 hours ago)

മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്  (6 hours ago)

Malayali Vartha Recommends