Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ സ​ഹ​ക​ര​ണ കൊ​ള്ള​...ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് കെ.രാധാകൃഷ്ണൻ..‘അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കണം’..ചോദ്യം ചെയ്യലിനു സാവകാശം തേടാനാണ് തീരുമാനം..

17 MARCH 2025 04:48 PM IST
മലയാളി വാര്‍ത്ത

കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ സ​ഹ​ക​ര​ണ കൊ​ള്ള​യാ​ണ് ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ്. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ത​ട്ടി​പ്പു​വി​വ​രം പു​റ​ത്തു​വ​ന്ന​ത്.ഇപ്പോൾ കേരളത്തെ നടുക്കിയ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസിലെ അന്വേഷണം ഏതാണ്ട് അന്തിമഘട്ടത്തിലാണ്. കേസില്‍ രണ്ടാംഘട്ട കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം നടക്കുന്നത്. ഇതിന്റെ ഭാഗമായി സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കെ. രാധാകൃഷ്ണന്‍ എംപിയെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ഇതിനിടെ കേസിന്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് മാറ്റം സംഭവിച്ചിരിക്കയാണ്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസിന്റെ അന്വേഷണ ചുമതലയില്‍നിന്ന് മാറ്റി. ചെന്നൈയില്‍നിന്ന് സ്ഥലംമാറി വരുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് കുമാറിനാണ് പകരംചുമതല. രണ്ടാംഘട്ട കുറ്റപത്രം നല്‍കാനിരിക്കെയാണ് ഈ മാറ്റം ഉണ്ടായിരിക്കുന്നത്.കരുവന്നൂര്‍ കേസില്‍ ഈ മാസംതന്നെ രണ്ടാംഘട്ട കുറ്റപത്രം നല്‍കാന്‍ ഡല്‍ഹി ഹെഡ് ഓഫീസ് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സിപിഎം നേതാവും എംപിയുമായ കെ. രാധാകൃഷ്ണന്റെ മൊഴിയെടുക്കാനുള്ള തിരക്കിട്ട നീക്കം നടക്കുന്നത്. കരുവന്നൂര്‍ തട്ടിപ്പ് നടന്ന കാലയളവില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിമാരായിരുന്നവരെയെല്ലാം ഇഡി ചോദ്യം ചെയ്തിരുന്നു.

 

ഇതില്‍ കെ. രാധാകൃഷ്ണനെ മാത്രമായിരുന്നു ചോദ്യംചെയ്യാന്‍ ബാക്കിയുണ്ടായിരുന്നത്. കൊച്ചി ഇഡി ഓഫീസില്‍ നാല് അന്വേഷണ യൂണിറ്റുകളാണുള്ളത്. ഇതില്‍ യൂണിറ്റ് രണ്ടില്‍നിന്ന് താരതമ്യേന പ്രാധാന്യം കുറഞ്ഞ കേസുകളുള്ള യൂണിറ്റ് ഒന്നിലേക്കാണ് രാധാകൃഷ്ണനെ മാറ്റിയത്. കരുവന്നൂരിന് പുറമേ ഹൈറിച്ച് തട്ടിപ്പ് കേസ്, പാലിയേക്കര ടോള്‍ കമ്പനിയുടെപേരിലുള്ള കേസ്, സപ്ലൈകോ ഉദ്യോഗസ്ഥന്‍ കോടികള്‍ തട്ടിച്ച കേസ്, പാതിവില തട്ടിപ്പിലെ അന്വേഷണം എന്നിവയെല്ലാം യൂണിറ്റ് രണ്ടാണ് അന്വേഷിക്കുന്നത്. ഇതില്‍ ഹൈറിച്ചിലും പാലിയേക്കര കേസിലും ആദ്യഘട്ട കുറ്റപത്രം നല്‍കിയിട്ടുണ്ട്. സപ്ലൈകോ കേസില്‍ എട്ടുകോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി.

 

പാതിവില തട്ടിപ്പിന്റെ അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ.കരുവന്നൂര്‍ കേസില്‍ രണ്ടാംഘട്ട കുറ്റപത്രം നല്‍കുന്നതിന്റെ നടപടിക്രമം 95 ശതമാനം പൂര്‍ത്തിയായെന്നാണ് സൂചന. എന്നാല്‍, പുതിയ അന്വേഷണ ഉദ്യോഗസ്ഥനെത്തുന്നതോടെ കേസ് സംബന്ധിച്ച് പഠിക്കാന്‍തന്നെ സമയമെടുക്കും. ഇത് കുറ്റപത്രം നല്‍കുന്നത് നീണ്ടുപോകാന്‍ ഇടയാക്കിയേക്കുമെന്നുണ് അറിയുന്നത്.അതിനിടെ കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിനായി കെ രാധാകൃഷ്ണന്‍ എംപി ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജാരാകില്ല. അമ്മയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കണം എന്നും അതിനാല്‍ ഇഡിയോട് സാവകാശം തേടുമെന്നും അറിയിച്ചു.

ഭൂസ്വത്ത്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സഹിതം ഹാജരാകാനായിരുന്നു ഇ ഡിയുടെ നിര്‍ദ്ദേശം. കരുവന്നൂര്‍ ബാങ്കില്‍ ക്രമക്കേട് നടക്കുന്ന സമയത്ത് സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്നു കെ രാധാകൃഷ്ണന്‍.കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ ഡി ഓഫീസില്‍ നിന്ന് സമന്‍സ് നല്‍കിയിരുന്നെങ്കിലും അന്നും കെ രാധാകൃഷ്ണന്‍ എത്തിയിരുന്നില്ല. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ ഇപ്പോള്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഇഡിക്ക് കത്തുനല്‍കിയിരുന്നു. ഇഡി അന്വേഷണത്തില്‍ ഭയമില്ലെന്നും കെ രാധാകൃഷ്ണന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (18 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (2 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (2 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (3 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends