എസ് എ ടി ആശുപത്രിയിലെ ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം: ജീവനക്കാരിയുടെ കണ്ണിന് ഗുരുതര പരിക്ക്

എസ് എ ടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ഓക്സിജന്‍ സിലിണ്ടറിലെ ഫ്ളോമീറ്റര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ജീവനക്കാരിയുടെ കണ്ണിന് ഗുരുതര പരിക്ക്. നഴ്സിംഗ് അസിസ്റ്റന്റ് ഷൈലയ്ക്കാണ് ഗുരുതര പരിക്കേറ്റത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഇവരെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരിക്കുകയാണ്. ഫ്ളോമീറ്റര്‍ പൊട്ടിത്തെറിക്കാനുണ്ടായ കാരണം അറിവായിട്ടില്ല. അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























