കൊല്ലത്ത് വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തികൊലപ്പെടുത്തിയ പ്രതി ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി

കൊല്ലത്ത് വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തികൊലപ്പെടുത്തിയ പ്രതി ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. കൊല്ലം ഉളിയക്കോവിലിലാണ് സംഭവം. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥി ഫെബിന് ജോര്‍ജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. കൊലപാതകശേഷം പ്രതി തേജസ് രാജ് (22) ചെമ്മാന്‍മുക്കിലെ റെയില്‍വേ ഗേറ്റിനു സമീപം ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. നീണ്ടകര സ്വദേശിയായ ഗ്രേഡ് എസ്ഐ രാജുവിന്റെ മകനാണ് തേജസ്.
തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്ന ഫെബിനെ, ഇവിടേക്ക് മുഖം മറച്ചെത്തിയ തേജസ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റു. കുത്തേറ്റ ഫെബിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാറിലെത്തിയ തേജസ്, പര്‍ദയാണ് ധരിച്ചിരുന്നത്. ഫുഡ് ഡെലിവറി ബോയ് ആയും ഫെബിന് ജോലി ചെയ്തിരുന്നു. അമ്മ: ഡെയ്സി, സഹോദരി: ഫ്ലോറിന്.
തേജസിന്റെ മൃതദേഹം കൊല്ലം കടപ്പാക്കടയ്ക്കു സമീപം റെയില്‍വേ ട്രാക്കിലാണ് കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നാലെ ഓവര്‍ ബ്രിജിനു സമീപമെത്തിയ തേജസ് കൈ ഞരമ്പ് മുറിക്കുകയും അതുവഴി വന്ന ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കുകയുമായിരുന്നു. റെയില്‍വേ ട്രാക്കിനു സമീപം നിര്‍ത്തിയിട്ട നിലയില്‍ കാറും കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ ട്രെയിന്‍ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.
https://www.facebook.com/Malayalivartha
























