നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന കേസ്: 62 കാരനായ പ്രതിക്ക് 110വര്‍ഷം തടവിനും ആറുലക്ഷം രൂപ പിഴയടക്കാനും ശിക്ഷ

നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയെ 110വര്‍ഷം തടവിനും ആറുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മൂന്നുവര്‍ഷമാണ് പ്രതി കുട്ടിയെ പീഡിനത്തിനിരയാക്കിയത്. മാരാരിക്കുളം തെക്ക് പൊള്ളേത്തൈ ആച്ചമത്ത് വെളിവീട്ടില്‍ രമണനെ (62) ആണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) വിവിധ വകുപ്പുകളിലായി 110വര്‍ഷം തടവിന് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം കൂടി ശിക്ഷയനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍മതി.
2021ലാണ് മണ്ണഞ്ചേരി പൊലീസ് കേസെടുത്തത്. കുട്ടിയെ ഉപദ്രവിക്കുന്നതു ശ്രദ്ധയില്‍പെട്ടിട്ടും മറച്ചുവെച്ച പ്രതിയുടെ ഭാര്യയെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ വിചാരണ സമയത്ത് ഇവര്‍ കിടപ്പിലായതിനെ തുടര്‍ന്ന് കേസ് വിഭജിച്ചു നടത്തുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ.ബീനാകാര്‍ത്തികേയന്‍,അഡ്വ.വി.എല്‍.ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.
https://www.facebook.com/Malayalivartha
























