കൊല്ലത്ത് ഡിഗ്രി വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവം... അക്രമി കാറില്‍ രക്ഷപ്പെട്ട് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

കൊല്ലത്ത് ഡിഗ്രി വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവം... അക്രമി കാറില്‍ രക്ഷപ്പെട്ട് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു ഇയാളെ പൊലീസ് തിരിച്ചറിഞ്ഞു.
കടപ്പാക്കട റെയില്‍വേ ട്രാക്കിലാണ് നീണ്ടകര സ്വദേശിയായ തേജസ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്. ട്രെയിന്‍ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
റെയില്‍വേ പാതയ്ക്ക് സമീപത്തായി ഒരു കാറും നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി. കാറിനകത്തും ചോരപ്പാടുകളുണ്ട്. മരിച്ചയാള്‍ ഫാത്തിമ മാതാ കോളേജിലെ വിദ്യാര്‍ത്ഥി ഫെബിന് ജോര്‍ജ് ഗോമസിന്റെ കൊലയാളിയാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. ഉളിയക്കോവില്‍ സ്വദേശി ഫെബിന് ജോര്‍ജ് ഗോമസിനെ കാറിലെത്തിയ ആള് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
തടയാനായി ശ്രമിച്ച ഫെബിന്റെ അച്ഛന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. ഫെബിന്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി. കൊലയാളിയുടെ മൃതദേഹം കണ്ടെത്തിയ റെയില്‍വെ ട്രാക്കിന് സമീപത്ത് നിന്ന് ചോരപുരണ്ട നിലയില്‍ കാര്‍ കണ്ടെത്തുകയായിരുന്നു. ഇത് കൊലയാളി ഉപയോഗിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























