ആന എഴുന്നള്ളത്തിനെതിരെ ഉത്തരവുകളിറക്കുന്ന ഹൈക്കോടതി ജഡ്ജിമാരുടെ നടപടിക്കെതിരെ സുപ്രീംകോടതി...

ആന എഴുന്നള്ളത്തിനെതിരെ ഉത്തരവുകളിറക്കുന്ന ഹൈക്കോടതി ജഡ്ജിമാരുടെ നടപടിക്കെതിരെ സുപ്രീംകോടതി. ആന എഴുന്നള്ളത്ത് സംസ്കാരത്തിന്റെ ഭാഗമാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി അതുതടയാനുള്ള നീക്കമാണോ ഹൈക്കോടതി നടത്തുന്നതെന്ന സംശയവും ഉന്നയിച്ചു.
ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാരും പി.ഗോപിനാഥും ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉള്‍പ്പെട്ട ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്തു. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ആരോപണങ്ങളുന്നയിച്ച് വിശ്വഗജ സേവാസമിതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടപെടല്‍.
ജഡ്ജിമാര്ക്കെതിരെയായ ആരോപണത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, നാല് ദേവസ്വം ബോര്‍ഡുകള്‍, മൃഗസംരക്ഷണ ബോര്‍ഡ്, ഡി.ജി.പി, വനം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ എന്നിവര്‍ക്കടക്കം നോട്ടീസയച്ചു. വിഷയം മേയ് ആറിന് വീണ്ടും പരിഗണനയിലെടുക്കും.
'ബ്രൂണോ' എന്ന തെരുവുനായയെ കൊന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ആന എഴുന്നള്ളത്തും കയറി വന്നതെന്നായിരുന്നു ഗജസേവാ സമിതിയുടെ ഹര്‍ജിയിലെ ആരോപണം.
"
https://www.facebook.com/Malayalivartha
























