സംസ്ഥാനത്ത് കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകര്‍ക്ക് ഡ്രസ് കോഡില്‍ ഇളവ് നല്കി ഹൈക്കോടതി

സംസ്ഥാനത്ത് കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകര്‍ക്ക് ഡ്രസ് കോഡില്‍ ഇളവ് നല്കി ഹൈക്കോടതി. വിചാരണക്കോടതികളില്‍ കറുത്ത് കോട്ടും ഗൗണും ധരിക്കേണ്ടതില്ലെന്ന് നിര്‍ദേശിച്ച് ഹൈക്കോടി . മെയ് 31 വരെയാണ് ഇളവ്. ഹൈക്കോടതിയില്‍ അഭിഭാഷകര്‍ക്ക് ഗൗണിലും ഇളവുണ്ട്.
ചൂട് കനത്ത സാഹചര്യത്തില്‍ ഡ്രസ് കോഡില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നല്കിയിട്ടുണ്ടായിരുന്നു. ചൂട് കൂടുന്നതിനാല്‍ കറുത്ത ഗൗണും കോട്ടും ഒഴിവാക്കി നല്‍കണമെന്നായിരുന്നു ആവശ്യം.
വേനല്‍ചൂടിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മെയ് മാസം വരെ അഭിഭാഷകര്‍ കറുത്ത ഗൗണും കോട്ടും ധരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി പ്രമേയം പാസാക്കിയിട്ടുണ്ടായിരുന്നു
https://www.facebook.com/Malayalivartha
























