വേതന വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 37-ാം ദിവസത്തിലേക്ക്...വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം

വേതന വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 37-ാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ നൂറുകണക്കിന് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് ഉപരോധിച്ചിരുന്നു. സമരത്തിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം തുടങ്ങാനാണ് ആശ വര്‍ക്കര്‍മാരുടെ തീരുമാനം.
മൂന്ന് ആശമാര്‍ ആയിരിക്കും ആദ്യഘട്ടം നിരാഹാര സമരത്തില്‍ പങ്കെടുക്കുക. ഇന്നലെ വിവിധ ജില്ലകളില്‍ നിന്നുള്ള ആശമാര്‍ സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ പങ്കെടുത്തിരുന്നു. വേതന വര്‍ധന അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശമാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്നത്.
ഇന്നലെ സമരക്കാരുടെ ഒരാവശ്യത്തിനുകൂടി സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ഓണറേറിയം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. 10 മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.
ഓണറേറിയം 7000 രൂപയില്‍ നിന്ന് 21000 രൂപയായി ഉയര്‍ത്തുക, പെന്ഷന് ആനുകൂല്യം ഉറപ്പാക്കുക എന്നിവയാണ് ആശാ പ്രവര്‍ത്തകരുടെ പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ പ്രധാന ആവശ്യങ്ങള്‍ ഇതുവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഇവ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് ആശാവര്‍ക്കര്‍മാരുടെ നിലപാട്.
https://www.facebook.com/Malayalivartha
























