കസ്റ്റഡിയില്‍ കഴിയുന്ന കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ചൊവ്വാഴ്ച രാവിലെ 9 മണിയോടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും....

കസ്റ്റഡിയില്‍ കഴിയുന്ന കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ചൊവ്വാഴ്ച രാവിലെ 9 മണിയോടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി അഫാനെ മൂന്നാംഘട്ട തെളിവെടുപ്പിനായി വെഞ്ഞാറമൂട് പോലീസ് തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.തിങ്കളാഴ്ച രാത്രി വൈകിയും ചോദ്യംചെയ്യല്‍ പുരോഗമിക്കുന്നു.. സാമ്പത്തിക പ്രതിസന്ധിയും അതിലേക്കു നയിച്ച കൊലപാതകങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി മൊഴിയായി രേഖപ്പെടുത്തും.
പണം കടം നല്‍കിയവരുടെ ഭീഷണി സംബന്ധിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. അഫാനുമായി അനധികൃത പണമിടപാട് നടത്തിയവര്‍ക്കെതിരേ കേസെടുക്കാനും പോലീസ് ആലോചനയിലുണ്ട്്.
പേരുമലയില്‍ അനുജന് അഫ്സാനെയും, പെണ് സുഹൃത്ത് ഫര്‍സാനയെയും കൊലപ്പെടുത്തിയതും, മാതാവ് ഷെമിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനാണ് ഇപ്പോള്‍ അഫാന് വെഞ്ഞാറമൂട് പോലീസിന്റെ കസ്റ്റഡിയിലുള്ളത്.
ഇതോടെ മൂന്നാംഘട്ട തെളിവെടുപ്പും പൂര്‍ത്തിയാക്കി കൂട്ടക്കൊലപാതകക്കേസിലെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കും.ജനുവരി 24-നാണ് കനത്ത കടബാധ്യതയെത്തുടര്‍ന്ന് അഫാന് അഞ്ച് കൊലപാതകങ്ങള്‍ നടത്തിയത്. വയോജന കേന്ദ്രത്തില്‍ സംരക്ഷണത്തില്‍ കഴിയുന്ന അഫാന്റെ മാതാവ് ഷെമിയെ അന്വേഷണസംഘം സന്ദര്‍ശിച്ചു.
ആരോഗ്യപ്രശ്നങ്ങള്‍ കാരണം മൊഴിയെടുക്കാനായി കഴിഞ്ഞിട്ടില്ല. ഒരാഴ്ചകൂടി കഴിഞ്ഞ് മാത്രമേ ഷെമിയുടെ വിശദമായ മൊഴിയെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് വെഞ്ഞാറമൂട് എസ്എച്ച്ഒ പറഞ്ഞു.
"
https://www.facebook.com/Malayalivartha
























