സങ്കടക്കാഴ്ചയായി... നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സങ്കടക്കാഴ്ചയായി... നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പാപ്പിനിശേരി പാറക്കലിലാണ് സംഭവം. തമിഴ്നാട് സ്വദേശികളുടെ മകളാണ് മരിച്ചത്.
തങ്ങള്‍ക്കൊപ്പം കുഞ്ഞ് ഉറങ്ങുകയായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഇന്നലെ രാത്രിയാണ് സംഭവം. അക്കമ്മല്‍- മുത്തു ദമ്പതികളുടെ മകള്‍ യാസികയാണ് മരിച്ചത്. വാടക ക്വാട്ടേഴ്സിലാണ് കുഞ്ഞിന്റെ കുടുംബം താമസിക്കുന്നത്.
കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിനുള്ളില്‍ മൃതദേഹം കണ്ടെത്തിയതെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. ക്വാട്ടേഴ്സില്‍ ഇവര്‍ക്കൊപ്പം ജ്യേഷ്ഠന്റെ മക്കളും താമസിക്കുന്നുണ്ട്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ തുടങ്ങി.
https://www.facebook.com/Malayalivartha
























