സങ്കടക്കാഴ്ചയായി... ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയില്‍ വാഹനാപകടത്തില്‍ അധ്യാപകന് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയില്‍ വാഹനാപകടത്തില്‍ അധ്യാപകന് ദാരുണാന്ത്യം. ലക്കിടി നെഹ്റു കോളജിലെ അസി. പ്രഫസര്‍ അക്ഷയ് ആര്. മേനോനാണ് മരിച്ചത്.
കോളജിലേക്ക് വരുന്നതിനിടെ രാവിലെ 8.40ഓടെ കൂട്ടുപാത യൂണിയന് ബാങ്കിനു മുന്നിലാണ് അപകടം നടന്നത്. അധ്യാപകന് സഞ്ചരിച്ച സ്കൂട്ടറും ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ അക്ഷയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടായിരുന്നു. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് നഷ്ടപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























