Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിനും പിണറായി വിജയനെയും ഇടതു മുന്നണി സര്‍ക്കാരിനെയും തോല്‍പ്പിക്കുന്നത് കേരളത്തിലെ വനിതകളായിരിക്കും; വനിതകള്‍ മാത്രമല്ല വീട്ടമ്മമാരുടെ വോട്ടുകള്‍ അപ്പാടെ സര്‍ക്കാരിനെതിരെ തിരിയും?

18 MARCH 2025 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം

അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിനും പിണറായി വിജയനെയും ഇടതു മുന്നണി  സര്‍ക്കാരിനെയും  തോല്‍പ്പിക്കുന്നത്  കേരളത്തിലെ വനിതകളായിരിക്കും. വനിതകള്‍ മാത്രമല്ല വീട്ടമ്മമാരുടെ വോട്ടുകള്‍ അപ്പാടെ സര്‍ക്കാരിനെതിരെ തിരിയുമെന്ന് തീര്‍ച്ചയാണ്. ഒരു മാസമായി സെക്രട്ടറിയറ്റിനു മുന്നില്‍ സഹനസമരം നടത്തുന്ന ആശാവര്‍ക്കര്‍മാരും അവരുടെ കുടുംബാംഗങ്ങളും മാത്രമല്ല സര്‍ക്കാരിനെതിരെ വിധിയെഴുതുക.

ശംബളവും വേതനവുമില്ലാതെ  വലയുന്ന സ്‌കൂളിലെ ആയിരക്കണക്കിന്  അരിവയ്പ്പുതൊഴിലാളികളും  ക്ഷേമപെന്‍ഷന്‍കാരും ദുര്‍ബലസമൂഹങ്ങളും  തൊഴിലുറപ്പുകാരും കര്‍ഷകരും ഒന്നടങ്കം സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുമെന്നു തീര്‍ച്ചയാണ്. കേരളം കണ്ട ഏറ്റവും മോശം സര്‍ക്കാര്‍ എന്ന ഖ്യാതിയാണ് ഇന്ന് പിണറായി സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കുള്ളത്. കോവിഡ് കാലത്തേതുപോലെ  ഒന്നോ രണ്ടോ സൗജന്യ ഭക്ഷണ കിറ്റോ നാലു കിലോ അരിയോ  കൊടുത്താലൊന്നും തീരുന്നതല്ല കേരളത്തിലെ ജനങ്ങളില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന കടുത്ത വിദ്വേഷവും അമര്‍ഷവും.

കേരളം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരെന്നും ചൂഷക സര്‍ക്കാരെന്നും പിണറായി വിജയന്റെ രണ്ടാം ഭരണത്തെ ജനം വിധിയെഴുതിയിരിക്കുന്നു. ഇപ്പോള്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരില്‍ ഏറെപ്പേരും ഇടുപക്ഷ അനുഭാവികളോ സിപിഎം പാര്‍ട്ടിക്കാരോ ആണെന്നിരിക്കെ അവരെ അടിച്ചാക്ഷേപിക്കുന്ന നിലപാടാണ് പിണറായി വിജയനും സിപിഎം നേതാക്കളും ആവര്‍ത്തിച്ചു നടത്തിക്കൊണ്ടിരിക്കുന്നത്.

സെക്രട്ടറിയറ്റിനു മുന്നില്‍ ആഴ്ചകളായി സമരം നടത്തുന്ന ആശമാരെ നേരില്‍കാണാനോ സംസാരിക്കാനോ പിണറായി വിജയനോ മന്ത്രിമാരോ തയാറല്ല. ഏതോ ഒരു കടലാസ് സംഘടന സെക്രട്ടറിയറ്റ് പടിക്കല്‍ കുരയ്ക്കുന്നു എന്നാണ് പ്രമുഖ സിപിഎം നേതാവ് പ്രതികരിച്ചത്. രാവോ പകലോ വ്യത്യാസമില്ലാതെ അധ്വാനിക്കുന്ന ആശമാരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ പിണറായി വിജയന് താല്‍പര്യമില്ല. സിപിഐ ഉള്‍പ്പെടെ ഘടകകക്ഷികള്‍ പിണറായി വിജയന്റെയും സിപിഎമ്മിന്റെയും നിലപാടുകളെ തള്ളിപ്പറഞ്ഞുകഴിഞ്ഞു. മാത്രവുമല്ല ആശാവര്‍ക്കര്‍മാരുടെ സമരം തല്ലിപ്പൊളിക്കാനുള്ള കുത്സിതനീക്കമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

കേരളത്തിലെ കര്‍ഷകസമൂഹത്തിന്റെ ഒന്നടങ്കം തിരിച്ചടി പിണറായി വിജയനുണ്ടാകുമെന്നതില്‍ സംശയം വേണ്ട. വിറ്റ നെല്ലിന് പണം കൊടുക്കാതയും കൊയ്ത നെല്ല് സംഭരിക്കാതെയും കര്‍ഷകരെ വലയ്ക്കുന്ന കൃഷി വകുപ്പിനെരേ ജനവികാരം കേരളത്തില്‍ അതിശക്തമാണ്. കേരളത്തില്‍ നെല്‍കൃഷി ആവശ്യമില്ലെന്നും അരി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങാന്‍ കിട്ടുമെന്നും പറഞ്ഞ മന്ത്രിയാണ് സജി ചെറിയാന്‍. സജി ചെറിയാന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് നെല്‍കര്‍ഷകരാണ് വിറ്റ നെല്ലിന് പണം കിട്ടാതെയും കൊയ്ത് കൂട്ടിയ നെല്ല് വിറ്റഴിക്കാനാവാതെയും വലയുന്നത്.

കേരളത്തില്‍ ശരാശരി നിലവാരം പുലര്‍ത്തുന്ന ഒരു മന്ത്രിപോലും ഇല്ലെന്ന വിലയിരുത്തലാണ് ഏറെയിടങ്ങളിലും ഉയര്‍ന്നു കേട്ടട്ടത്. സജി ചെറിയാന്‍, ശശീന്ദ്രന്‍, വീണ ജോര്‍ജ്, കൃഷ്ണന്‍കുട്ടി തുടങ്ങി എട്ടു മന്ത്രിമാര്‍ ശരാശരിയെക്കാള്‍ താഴെ പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് പൊതുസമൂഹം മാര്‍ക്കിട്ടുകഴിഞ്ഞതാണ്. കേരളത്തില്‍ സര്‍ക്കാരിനെതിരെ ഏറ്റവും വലിയ തിരിച്ചടി നല്‍കുന്ന വിഭാഗമാണ് റബര്‍ കര്‍ഷകര്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ സര്‍ക്കാര്‍ വിരുദ്ധ വികാരമായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ റബര്‍ കര്‍ഷകരില്‍നിന്നുണ്ടാവുക. മലയോര മേഖലയിലെ കര്‍ഷകരും സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുമെന്ന് തീര്‍ച്ചയാണ്. കേരളത്തില്‍ വന്യമൃഗങ്ങള്‍ കര്‍ഷകരെ ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതുമായ സാഹചര്യത്തില്‍ കാലോചിതമായ നടപടികളെടുക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. കേരളം ഇന്നു നേരിടുന്ന ഏറ്റവും ഭയാനകവും ദയനീയവുമായ പ്രശ്‌നമാണ് വന്യമൃഗങ്ങളില്‍ നിന്നുണ്ടാകുന്നത്.

കേരളത്തിലെ ചെറുപ്പക്കാരെയും വിദ്യാര്‍ഥികളെയും പാര്‍ട്ടിയോടൊപ്പം നിറുത്താന്‍ മദ്യവും കഞ്ചാവും മയക്കുമരുന്നും സംസ്ഥാന വിറ്റഴിക്കാനും വിതരണം ചെയ്യാനും പിണറായി സര്‍ക്കാര്‍ ഒത്താശ ചെയ്യുന്ന എന്ന വിമര്‍ശനം ശക്തമാണ്. കേരളത്തിലെ കാമ്പസുകളില്‍ എസ്എഫ്‌ഐയുടെ നേതാക്കള്‍ കഞ്ചിവിന്റെയും മയക്കുമരുന്നിന്റെയും വില്‍പനക്കാരും വിതരണക്കാരുമായി മാറിയിരിക്കുന്നു. ആയിരക്കണക്കിന് യുവജനങ്ങളെയും വിദ്യാര്‍ഥികളെയും ഒപ്പം നിറുത്താന്‍ അവര്‍ക്ക് യഥേഷ്ടം ലഹരി സാധനങ്ങള്‍ ഹോസ്റ്റലുകളിലും താമസകേന്ദ്രങ്ങളിലും എത്തിക്കുന്നതിനു പിന്നില്‍ സിപിഎമ്മിന്റെ ഒത്താശയുണ്ടെന്ന ആക്ഷേപം ചെറുതല്ല. കേരളത്തെ കാര്‍ന്നുതിന്നുന്ന മയക്കുമരുന്നു ലോബിയെ വെട്ടിനിരത്താന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നത് ഗുരുതരമായ ഭരണവീഴ്ചയായാണ് പൊതുസമൂഹം കാണുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (3 minutes ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (35 minutes ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (1 hour ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (1 hour ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (2 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (2 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (2 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (3 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (3 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (3 hours ago)

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...  (3 hours ago)

ഒമാനിൽ പുലർച്ചെ ദുരന്തം; ട്രക്കുകളും ബസും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു  (6 hours ago)

പി.ടി. ഉഷയ്ക്ക് ആശ്വാസം ഐ.ഒ.എ വോട്ടർപട്ടിക ചോദ്യം ചെയ്ത ഹർജി തള്ളി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വഴിതുറന്നു  (6 hours ago)

സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്  (6 hours ago)

മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്  (6 hours ago)

Malayali Vartha Recommends