ചവര്കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീയില്‍ അകപ്പെട്ട് റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം...

ചവര്കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീയില്‍ അകപ്പെട്ട് റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. പാറശ്ശാല സന്ധ്യാഭവനില്‍ മുരളീധരന് നായരാണ് മരിച്ചത്. 85 വയസായിരുന്നു. . ചവര്കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ ശരീരത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു എന്നാണ് പ്രാഥമിക വിവരമുള്ളത്.
പരിസരവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തി തീയണിച്ചശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. വലിയമല പൊലീസ് സ്റ്റേഷനില്‍ നിന്ന് മുരളീധരന് നായര്‍ വിരമിച്ചത് എഎസ്ഐ ആയാണ് .
.
https://www.facebook.com/Malayalivartha
























