വണ്ടിപ്പെരിയാറില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ഇടുക്കി വണ്ടിപ്പെരിയാറില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയും വണ്ടിപ്പെരിയാര്‍ സ്വദേശിയുമായ ഷാന്‍ അരുവിപ്ലാക്കലാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. മൂന്ന് വര്‍ഷം മുന്‍പ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നത്.
പെണ്‍കുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്ത് സ്ഥിരമായി വീട്ടിലെത്തിയപ്പോഴായിരുന്നു പീഡന ശ്രമം നടന്നത്. സ്‌കൂളിലെ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ് കേസ് എടുക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha