ആശ്വാസവും ദുരിതവും... ചുട്ട് പൊള്ളുന്ന കാലാവസ്ഥയ്ക്കിടെ കേരളത്തെ തണുപ്പിച്ച് മഴ, വരും മണിക്കൂറില്‍ ഇടിമിന്നല്‍ മഴക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

രാജ്യത്തെ ഏറ്റവും കൂടുതല്‍ ചൂട് കേരളത്തില്‍ അനുഭവപ്പെട്ട വാര്‍ഷമായിരുന്നു ഇത്. പൊള്ളുന്ന ചൂടിനിടെ കേരളത്തിന് ആശ്വാസമായി മഴ തുടരുന്നു. ഇന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ ലഭിച്ചു. തലസ്ഥാനമടക്കമുള്ള ജില്ലകളില്‍ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
വരും മണിക്കൂറില്‍ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 41 മുതല്‍ 61 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെയാണ്
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 23/03/2025 : മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറില്‍ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 41 മുതല്‍ 61 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (22/03/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേ സമയം സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച എറണാകുളം ജില്ലയുടെ പല ഭാഗങ്ങളില്‍ ഒരു മണിക്കൂറോളം ശക്തമായ മഴ രേഖപ്പെടുത്തി.
ആലപ്പുഴയില്‍ വേനല്‍ മഴയോടനുബന്ധിച്ചുണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീണ് സ്ത്രീ മരിച്ചു. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാര്‍ഡ് വൃന്ദാ ഭവനില്‍ (പൊരിയങ്ങനാട്ട്) മല്ലിക (53)ആണ് മരിച്ചത്.എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മല്ലിക വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് കാറ്റില്‍ തെങ്ങ് ദേഹത്തേക്ക് മറിഞ്ഞുവീണത്.
ഭര്‍ത്താവ് : ഷാജി .മക്കള്‍ : മൃദുല്‍ വിഷ്ണു, വൃന്ദ ഷാജി.മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഞായറാഴ്ച വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
പാറശാല അഞ്ചാലിക്കോണത്ത് ശക്തമായ കാറ്റില്‍ പള്ളിയുടെ മേല്‍ക്കൂര തര്‍ന്നു വീണു. വിശുദ്ധ ദേവസഹായം പിള്ള പള്ളിയുടെ മേല്‍ക്കൂരയാണ് തര്‍ന്നു വീണത്. അപകടമുണ്ടാകുമ്പോള്‍ പള്ളിക്കുള്ളില്‍ വിശ്വാസികളില്ലാത്തതിനാല്‍ ആളപായം ഒഴിവായി. തിരുവനന്തപുരത്തെ മലയോര പ്രദേശങ്ങളില്‍ ഉച്ചമുതല്‍ ശക്തമായ കാറ്റി വീശിയിരുന്നു. കുടപ്പനംകോട്, അമ്പൂരി മേഖലകളില്‍ ശക്തമായ കാറ്റ് വീശി.
മാളയില്‍ കനത്ത കാറ്റില്‍ കുന്നത്തുകാട് മരക്കൊമ്പ് ഒടിഞ്ഞുവീണ് ബൈക്ക് യാത്രക്കാരന് പരിക്ക്. കൊടകര നന്തിപുലം സ്വദേശി വിഷ്ണു(30)വിനാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. താടിയെല്ലിനും കാലിലും പരിക്കേറ്റ വിഷ്ണുവിനെ മാള ബിലീവേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേലഡൂരിലെ മില്‍സ് കണ്‍ട്രോള്‍സ് കമ്പനിയില്‍ നിന്ന് ജോലി കഴിഞ്ഞ് പുത്തന്‍ചിറയിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വ്യക്തിയുടെ പറമ്പില്‍ നിന്നിരുന്ന പ്ലാവിന്റെ ചില്ലയാണ് ഒടിഞ്ഞ് ബൈക്കിന്മുകളില്‍വീണത്
അതേ സമയം തൃശ്ശൂരില്‍ ഫോം റെയിന്‍ എന്ന പതമഴ പെയ്തു. അമ്മാടം കോടന്നൂര്‍ മേഖലകളിലാണ് പതമഴ പെയ്തത്. ഇന്ന് വൈകുന്നേരം തൃശൂരില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ചെറിയ ചാറ്റല്‍ മഴക്കൊപ്പം പതയും പെയ്യുകയായിരുന്നു. വേനല്‍ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴ. സാധാരണഗതിയില്‍ രണ്ടു സാഹചര്യങ്ങളിലാണ് പത മഴ പെയ്യുക എന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.
തൊട്ടടുത്ത് ഫാക്ടറികളോ മറ്റോ ഉണ്ടെങ്കില്‍ മലിനമായ അന്തരീക്ഷത്തില്‍ നിന്ന് പത രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അല്ലെങ്കില്‍ വേനല്‍ക്കാലത്ത് ചില മരങ്ങളില്‍ പ്രത്യേകതരം അമ്ല രസമുള്ള പത രൂപപ്പെടുകയും ഇത് പത സൃഷ്ടിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു. നിലവില്‍ ഫാക്ടറികളൊന്നും ഇവിടെ പ്രവര്‍ത്തിക്കുന്നില്ല. പത മഴയില്‍ ആശങ്ക വേണ്ടെന്നും പതമഴ പെയ്യാനുള്ള കാരണം അന്വേഷിക്കുമെന്നും കാലാവസ്ഥാ വിദ?ഗ്ദര്‍ വ്യക്തമാക്കി.
ഇടുക്കിയില്‍ വേനല്‍ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. പന്നിയാര്‍കുട്ടിയില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. കൊള്ളിമല സെന്റ് മേരീസ് യു.പി സ്‌കൂളിന്റെ ഓടുകള്‍ കാറ്റില്‍ പറന്നു പോയി. അധ്യാപകര്‍ കുട്ടികളെ തൊട്ടടുത്തുള്ള കെട്ടിടത്തിലേക്ക് മാറ്റിയതിനാല്‍ ആളപായമുണ്ടായില്ല.
സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എഴു ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കേരളത്തില്‍ ഇന്ന് മുതല്‍ 5 ദിവസത്തേക്ക് മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം പരമാവധി 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, ആലപ്പുഴയില്‍ കാറ്റില്‍ തെങ്ങ് ഒടിഞ്ഞ് വീണ് 53-കാരി മരിച്ചു. ചേര്‍ത്തല പാണാവള്ളി വൃന്ദ ഭവനില്‍ മല്ലിക ആണ് മരിച്ചത്. മുറ്റത്ത് സംസാരിച്ചിരിക്കുകയായിരുന്നു മല്ലിക.
ഇതിനിടെയാണ് കാലാവസ്ഥാ പ്രവചനം ഉണ്ടായത്. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ കനത്ത കാറ്റിലും വേനല്‍മഴയിലും കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളിലും പരക്കെ നാശം സംഭവിച്ചു. പോസ്റ്റുകള്‍ ഒടിഞ്ഞ് മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. പലയിടങ്ങളിലും വൈദ്യുതി പുനസ്ഥാപിച്ചിട്ടില്ല. മരം കടപുഴകി പ്രധാന റോഡുകളില്‍ ഗതാഗത തടസ്സമുണ്ടായി. 10 വീടുകള്‍ക്ക് നാശമുണ്ട്. കോട്ടയം തുരുത്തേല്‍പാലം ജംക്ഷനു സമീപം ബസ് കാത്തിരിപ്പുകേന്ദ്രത്തിനോടു ചേര്‍ന്നുള്ള തണല്‍മരവും തൊട്ടടുത്ത വീട്ടിലെ ചാമ്പ മരവും റോഡിലേക്ക് കടപുഴകിവീണ് ഭാരത് ആശുപത്രിയിലെ നഴ്‌സിനു പരുക്കേറ്റു. മാങ്ങാനത്ത് വാടകയ്ക്ക് താമസിക്കുന്ന കോയിക്കല്‍ പാര്‍വതിക്കാണു പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈസ്റ്റ് വൈദ്യുതി സെക്ഷന്‍ പരിധിയില്‍ മരം വീണ് 9 പോസ്റ്റുകള്‍ ഒടിഞ്ഞു. കഞ്ഞിക്കുഴി, ഈരയില്‍ക്കടവ്, ഇറഞ്ഞാല്‍, പുത്തേട്ട്, പുളിക്കച്ചിററബര്‍ബോര്‍ഡ് ഭാഗം, കൊശമറ്റം കവലയ്ക്കു സമീപം എന്നിവിടങ്ങളിലാണ് 11 കെവി പോസ്റ്റുകള്‍ ഒടിഞ്ഞത്. ഈ ഭാഗങ്ങളില്‍ വൈദ്യുതക്കമ്പികള്‍ പൊട്ടിവീണു. വൈദ്യുതി മുടങ്ങി. വിവിധ ഇടങ്ങളില്‍ പരസ്യ ബോര്‍ഡുകളും നിലംപതിച്ചു.
പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇവിടുത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നല്‍കിയിട്ടുണ്ട്.
ഇന്നലെ ശക്തമായ കാറ്റിലും മഴയിലും കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളിലും പരക്കെ നാശനഷ്ടം സംഭവിച്ചിരുന്നു. പോസ്റ്റുകള്‍ ഒടിഞ്ഞ് മണിക്കൂറുകളോളം വൈദ്യുതി നിലച്ചിരുന്നു. പലയിടങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. മരം കടപുഴകി പ്രധാന റോഡുകളില്‍ ഗതാഗത തടസമുണ്ടായി. പത്ത് വീടുകള്‍ക്ക് നാശമുണ്ടായി.
ജാഗ്രതാ നിര്‍ദേശങ്ങള്‍
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.
പട്ടം പറത്തുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിയ്ക്കാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.
അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.
മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കുക.
"
https://www.facebook.com/Malayalivartha