ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാലിന്യക്കുഴിയില്‍, കുഴിച്ചിടുന്ന സമയത്ത് ആ സ്ഥലത്ത് പൊലീസ് എത്തി! അധികം ആള്‍താമസമില്ലാത്ത പ്രദേശത്താണ് ഈ ഗോഡൗണ്‍...

ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാലിന്യക്കുഴിയില്‍ കുഴിച്ചിടുന്ന സമയത്ത് ആ സ്ഥലത്ത് പൊലീസ് എത്തി! ആഷിക് ജോണ്‍സനെ കാപ്പ കേസിലെ പ്രതിയെ പിടികൂടുന്നതിനാണു പൊലീസ് എത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കലയന്താനി-ചെലവ് റോഡിലെ ഗോഡൗണിനു മുന്നിലായിരുന്നു. ഇവിടെ നിന്നാണു പറവൂര്‍ വടക്കേക്കര പൊലീസ് ആഷിക്കിനെ അറസ്റ്റ് ചെയ്തത്. അതായത് ബിജുവിനെ കൊന്നതിന് പിന്നാലെ ആഷിക് കുടുങ്ങി. ആഷികിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പിന്നീട് കൊല തെളിഞ്ഞത്.
അധികം ആള്‍താമസമില്ലാത്ത പ്രദേശത്താണ് ഈ ഗോഡൗണ്‍. തീര്‍ത്തും യാദൃശ്ചികമായാണ് ഈ കേസ് തെളിഞ്ഞത്. അതുകൊണ്ട് തന്നെ കുറ്റവാളികളെ പോലീസിന് ഇട്ടുകൊടുത്ത 'ദൈവത്തിന്റെ കൈ' ഈ കേസില്‍ നിറഞ്ഞു നില്‍ക്കുന്നുവെന്നതാണ് വസ്തുത.ആഷികിനെ പിടിക്കാന്‍ പോലീസ് വന്ന സമയത്ത് ഗോഡൗണിന് ഉള്ളിലെ മാലിന്യക്കുഴിയില്‍ ബിജുവിന്റെ മൃതദേഹം കുഴിച്ചിടുകയായിരുന്നു മറ്റു പ്രതികള്‍. മൂന്നാം തവണയാണു ബിജുവിനെതിരെ ജോമോന്‍ ക്വട്ടേഷന്‍ കൊടുക്കുന്നത്. കഴിഞ്ഞ രണ്ടുതവണയും പൊളിഞ്ഞു. തുടര്‍ന്ന് തന്റെ ഡ്രൈവര്‍ വഴി എറണാകുളത്തെ ക്വട്ടേഷന്‍ സംഘത്തെ സമീപിക്കുകയായിരുന്നു. അത് കൊലയായി. പിടിക്കില്ലെന്നാണ് കരുതിയത്.
പക്ഷേ കാപ്പാ കേസ് പ്രതിയെ പോലീസ് പിടിച്ചത് കണക്കു കൂട്ടലുകള്‍ തെറ്റിച്ചു. തൊടുപുഴ ചുങ്കം മുളയിങ്കല്‍ ബിജു ജോസഫ്(50) ആണ് കൊല്ലപ്പെട്ടത്.പ്രതികള്‍ അറസ്റ്റിലായി. ബിജുവിന്റെ ബിസിനസ് പങ്കാളിയായ ദേവമാതാ കേറ്ററിങ് ഉടമ കലയന്താനി തേക്കുംകാട്ടില്‍ ജോമോന്‍ ജോസഫ് (51), ക്വട്ടേഷന്‍ സംഘാംഗങ്ങളായ എറണാകുളം ഇടവനക്കാട് പള്ളത്ത് മുഹമ്മദ് അസ്ലം(36), കണ്ണൂര്‍ ചെറുപുഴ കളരിക്കല്‍ ജോമിന്‍ കുര്യന്‍(25) എന്നിവരെ അറസ്റ്റ്‌ചെയ്തു.ആഷിക്കിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് എറണാകുളത്തേക്ക് പോയി. അവിടെ ആഷികിനെ ചോദ്യം ചെയ്തു. അപ്പോഴാണ് സൂചനകള്‍ പോലീസിന് കിട്ടി തുടങ്ങിയത്.
ആഷിക്ക് നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്. കയ്യിലുണ്ടായിരുന്ന പണം നല്‍കിയത് ജോമോനാണെന്ന് പറഞ്ഞപ്പോള്‍ എന്തിന് നല്‍കിയെന്ന അന്വേഷണം ട്വിസ്റ്റായി. ജോമോന്‍ കൂടി കസ്റ്റഡിയിലായതോടെ പണം ബിജു ജോസഫിനെ കൊല്ലാന്‍ നല്‍കിയ ക്വട്ടേഷന്‍ തുകയാണെന്ന് തെളിഞ്ഞു. ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെ കൂടി പൊലീസ് ഉടന്‍ പിടികൂടി. അതേ സമയത്ത് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ ബിജുവിനെ കാണാനില്ലെന്ന പരാതിയുമായി കുടുംബവുമെത്തി.
ജോമോന്റെ മൊഴിയും ബിജു ജോസഫിന്റെ ഭാര്യയുടെ പരാതിയും ചേര്‍ത്തുവായിച്ചതോടെയാണ് കൊലപാതക കുറ്റം തെളിഞ്ഞത്. ഒരാളെ കാറില്‍ തട്ടിക്കൊണ്ടുപോകുന്നത് കണ്ടുവെന്ന ദൃക്സാക്ഷി മൊഴിയും തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്ന് ലഭിച്ച ബിജുവിന്റെ ചെരുപ്പും, പേഴ്സും നിര്‍ണായകമായി. അങ്ങനെ കൊലപാതകം തെളിഞ്ഞു.
https://www.facebook.com/Malayalivartha