Widgets Magazine
21
Apr / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാ​ലാ ചെ​റു​ക​ര സെ​ന്‍റ്​ മേ​രീ​സ്​ ക്നാ​നാ​യ പ​ള്ളി​യ​ങ്ക​ണം ഈ​സ്റ്റ​ർ ത​ലേ​ന്ന്​ ക​ണ്ണീ​രി​ല​മ​ർ​ന്നു.. ശു​ശ്രൂ​ഷ​ക​ൾ​ക്കൊ​ടു​വി​ൽ നാ​ലും ഒ​ന്നും വ​യ​സ്സു​ള്ള കു​രു​ന്നു​ക​ളും മാ​താ​വും ഒ​റ്റ​ക്ക​ല്ല​റ​യി​ൽ മ​ണ്ണി​ലേ​ക്ക്..


താന്‍ മരിക്കുകയും, മരണാനന്തരം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്ക്കുകയും, ചെയ്യും എന്ന് യേശു നേരത്തെ പ്രഖ്യാപിച്ചിരുന്നു.. ഉയര്‍ത്തെഴുന്നേല്‍പ്പിന് മുമ്പ് വലിയ കുലുക്കം ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്..


യെമനിലെ അമേരിക്കന്‍ ബോംബാക്രമണം ഇറാനെ വിരട്ടാന്‍..അടുത്ത മാസം ഇറാന്റെ ആണവോര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള ഇസ്രായേല്‍ പദ്ധതി.. ട്രംപ് ഇടപെട്ട് തടഞ്ഞതായുള്ള റിപ്പോർട്ടുകൾ..


ഷൈൻ ടോം ചാക്കോയെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ..ഗൂഢാലോചനക്കുറ്റം ചുമത്താതതതിനാൽ വലിയ ശിക്ഷ കിട്ടുമെന്ന് കരുതാനാകില്ല...പിന്നെങ്ങനെ പിണറായി ഷൈൻ ടോം ചാക്കോയെ തൊടും?


സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം..വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാനം ചെയ്ത് സംസാരിക്കുന്നു..

കേരളത്തില്‍ ഇനി ബിജെപിയെ നയിക്കുക ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖര്‍; റിപ്പോര്‍ട്ടര്‍ ചാനലിന്റെ തലക്കെട്ട് ! കൈരളി വാര്‍ത്ത മയപ്പെടുത്തി

23 MARCH 2025 09:15 PM IST
മലയാളി വാര്‍ത്ത

രാജീവ് ചന്ദ്രശേഖറിനെ ബിജെപി അദ്ധ്യക്ഷനായി പ്രഖ്യാപിച്ചതോടെ കേരളത്തില്‍ ചൂടന്‍ ചര്‍ച്ചകള്‍. അടുത്തവര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജീവിനെ അദ്ധ്യക്ഷനാക്കിയത് ബിജെപിയുടെ പക്കാ പ്ലാനിങ്. കസേര വിട്ടുകൊടുക്കാതെ അള്ളിപ്പിടിച്ചിരുന്ന കെ സുരേന്ദ്രന്റെ കൂമ്പൊടിച്ചോണ്ടാണ് രാജീവിന്റെ വരവ്. ഇനി സുരേന്ദ്രന്റെ കളികള്‍ നടക്കില്ലെന്ന് സാരം. എന്നാല്‍ മറ്റൊരു സംഭവം രാജീവിനെ ബിജെപി പ്രസിഡന്റാക്കിയ വാര്‍ത്തയ്ക്ക് റിപ്പോര്‍ട്ടര്‍ കൊടുത്ത തലക്കെട്ടാണ്. ബിജെപി നേതാവെന്ന് പോലും പറഞ്ഞില്ല പകരം കൊടുത്തത്. കേരളത്തില്‍ ഇനി ബിജെപിയെ നയിക്കുക ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖര്‍. ഇനി ഏഷ്യാനെറ്റില്‍ കേരള ബിജെപിയേയും ആര്‍എസ്എസിനേയും കേന്ദ്രത്തേയും വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ പേരിന് പോലും കൊടുക്കില്ലെന്ന് പറഞ്ഞുവെക്കുകയാണ് റിപ്പോര്‍ട്ടര്‍. ഏഷ്യാനെറ്റ് പൂര്‍ണമായും ചാണകം ചവിട്ടിയെന്നുള്ള പരിഹാസം കൂടിയാണ്.

റിപ്പോര്‍ട്ടര്‍ കൊടുത്ത വാര്‍ത്ത ഇങ്ങനെയാണ്....

കേരളത്തില്‍ ഇനി ബിജെപിയെ മുന്‍ കേന്ദ്രമന്ത്രിയും ഏഷ്യാനെറ്റ് ന്യൂസ് ഉടമയുമായ രാജീവ് ചന്ദ്രശേഖര്‍ നയിക്കും. ഇന്ത്യന്‍ മാധ്യമ മേഖലയില്‍ ഗോദി മീഡിയയുടെ സ്വാധീനം വലിയ ചര്‍ച്ചയാകുന്ന കാലത്താണ് റിപ്പബ്ലിക്ക് ടിവിയില്‍ ഓഹരി പങ്കാളിത്തവും ഏഷ്യാനെറ്റ് ന്യൂസില്‍ ഉടമസ്ഥതയും ഉള്ള രാജീവ് ചന്ദ്രശേഖര്‍ ബിജെപി കേരള ഘടകത്തിന്റെ അധ്യക്ഷനായി വരുന്നത്. മാധ്യമ രംഗത്തെ രണ്ട് പ്രമുഖ സ്ഥാപനങ്ങളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള രാജീവ് ചന്ദ്രശേഖര്‍ ബിജെപി അധ്യക്ഷനായി എത്തുന്നതിന് വലിയ പ്രാധാന്യമുണ്ട്. നേരത്തെ കുംഭമേളയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റോറിയല്‍ നിലപാടിനെതിരെ രാജീവ് ചന്ദ്രശേഖര്‍ പരസ്യമായ പ്രതികരണം നടത്തിയതും സമീപകാലത്ത് ചര്‍ച്ചയായിരുന്നു. എഡിറ്റോറിയല്‍ നിലപാടുകളില്‍ രാജീവ് ചന്ദ്രശേഖറിന് സ്വാധീനമുണ്ടെന്നതിന്റെ സൂചനയായി ഈ പ്രതികരണം വിലയിരുത്തപ്പെട്ടിരുന്നു.

മഹാകുംഭമേളയുമായി ബന്ധപ്പെട്ടൊരു പരിപാടി തങ്ങളെ വേദനിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ മലയാളികള്‍ തനിക്ക് മെസേജ് അയച്ചിരുന്നുവെന്നും ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്തുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ കുറിച്ചത്. ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന ഇത്തരമൊരു ചടങ്ങിനെക്കുറിച്ച് അശ്രദ്ധമായ പരിഹാസ പരാമര്‍ശങ്ങള്‍ ഉണ്ടാകരുതെന്ന് ചാനലിന്റെ തലപ്പത്തുള്ളവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഏതൊരു മതത്തിലെയും പോലെ, ഓരോ ഹിന്ദുവിനും അവരുടെ വിശ്വാസം പ്രധാനമാണ്. അത് ബഹുമാനിക്കപ്പെടണമെന്നും രാജീവ് ചന്ദ്രശേഖര്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചിരുന്നു. ഈ നിലയില്‍ സ്വന്തം മാധ്യമ സ്ഥാപനത്തിന്റെ എഡിറ്റോറിയല്‍ നിലപാടുകളെ പരസ്യമായി സ്വാധീനിക്കാന്‍ ശേഷിയുള്ള രാജീവ് ചന്ദ്രശേഖര്‍ എന്ന മാധ്യമ മുതലാളിയെ സംസ്ഥാന അധ്യക്ഷനായി ലഭിക്കുന്നത് കേരളത്തിലെ ബിജെപിയ്ക്ക് നേട്ടമാണെന്നും വിലയിരുത്തലുകളുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമുഖം ലഭിച്ച ഏക മലയാള മാധ്യമവും ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു.

അപ്പോഴും ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. കൈരളി പോലും കൊടുത്ത വാര്‍ത്ത സുരേന്ദ്രനെ പിന്തള്ളി രാജീവ് ചന്ദ്രശേഖര്‍ ബിജെപി അദ്ധ്യക്ഷനായെന്നാണ്. എന്താണോ എന്തോ കൈരളി വിഷയം വല്ലാണ്‍ങ്ങ് മയപ്പെടുത്തിയത്. അതിന് കാരണമുണ്ട് രാജീവ് വരുന്നത് സിപിഎമ്മുകാര്‍ക്കും ലോട്ടറിയാണ്. രാഷ്ട്രീയം വെവ്വേറെയാണെങ്കിലും ഇവരൊക്കെ തമ്മിലുള്ള കൂട്ടുകച്ചവടം പൊടിപൊടിക്കുന്നുണ്ട്. ഒരു രാഷ്ട്രീയക്കാരനും എന്നാല്‍ പക്കാ കോര്‍പറേറ്റും കൂടിയാണ് രാജീവ്. ഇപി ജയരാജന്റെ വൈദേഹം റിസോര്‍ട്ട് വാങ്ങിയത് രാജീവ് ചന്ദ്രശേഖറാണ്. അദ്ദേഹം തിരുവനന്തപുരത്ത് മത്സരിച്ചപ്പോള്‍ ബിജെപിയേക്കാള്‍ ആത്മാര്‍ത്ഥയോടെ പണിയെടുത്തത് സിപിഎമ്മാണ്. തിരുവനന്തപുരത്ത് ഇടതുപക്ഷവും ബിജെപിയും തമ്മിലാണെന്ന് പറഞ്ഞ് രാജീവിന് മൈലേജ് കൊടുത്തത് ഇപി ജയരാജനാണ്. പന്ന്യന്‍ രവീന്ദ്രന് വേണ്ടി പ്രചരണത്തിന് പോലും സിപിഎം ഇറങ്ങിയില്ല. പന്ന്യന് വേണ്ടി പ്രവര്‍ത്തിക്കാത്തവര്‍ ഒളിഞ്ഞും തെളിഞ്ഞും രാജീവിന് വേണ്ടി പ്രവര്‍ത്തിച്ചെന്ന ആക്ഷേപം അന്നേ സിപിഎമ്മിനുണ്ട്.

രാജീവ് ചന്ദ്രശേഖര്‍ അദ്ധ്യക്ഷനായതോടെ കൂമ്പൊടിഞ്ഞത് സുരേന്ദ്രന്റെയാണ്. അഞ്ചു കൊല്ലം പൂര്‍ത്തിയാക്കിയ താന്‍ അട്ടിമറിയിലൂടെ വീണ്ടും തുടരുമെന്ന സന്ദേശാണ് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ സുരേന്ദ്രന്‍ അണികള്‍ക്ക് നല്‍കിയത്. ഡല്‍ഹിയില്‍ നടന്നതൊന്നും ആരും സുരേന്ദ്രനെ അറിയിച്ചില്ല. വി മുരളീധരന്‍ പോലും കേരളത്തില്‍ നേതൃത്വ മാറ്റത്തിന് അനുകൂലമായിരുന്നു. ആര്‍എസ്എസ് കെ സുരേന്ദ്രന് പൂര്‍ണ്ണമായും എതിരായിരുന്നു. ആര്‍ എസ് എസ് എതിര്‍ത്താല്‍ പിന്നെ ആര്‍ക്കും ബിജെപിയെ നയിക്കാന്‍ കഴിയില്ലെന്ന പൊതു തത്വം പോലും സുരേന്ദ്രന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. എല്ലാ അര്‍ത്ഥത്തിലും ഡല്‍ഹിയില്‍ നിന്നുള്ള 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' ആയി രാജീവ് ചന്ദ്രശേഖറിനെ നിയമിച്ച കേന്ദ്ര തീരുമാനം സുരേന്ദ്രന്. ഒന്നും സുരേന്ദ്രന്‍ അറിയാതിരിക്കാനുള്ള കരുതല്‍ ഡല്‍ഹിയിലുണ്ടായിരുന്നു.

സുരേന്ദ്രന് ഒരു പദവിയും നല്‍കാതെയാണ് രാജീവിനെ നിയോഗിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ ബിജെപി കോര്‍ കമ്മറ്റിയില്‍ സുരേന്ദ്രന് തുടരാം. ദേശീയ നേതൃത്വത്തിന്റെ ഭാഗമായി സുരേന്ദ്രന്‍ മാറാനുള്ള സാധ്യതയും കുറവാണ്. വി മുരളീധരന്റെ പിന്തുണയിലാണ് സുരേന്ദ്രന്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായത്. എന്നാല്‍ ഇന്ന് സുരേന്ദ്രന് മുരളീധരന്റെ പിന്തുണയില്ല. രണ്ടു പേരും രണ്ടു പക്ഷത്താണ്. കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും മുരളീധരനെയാണ് പിന്തുണയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ രാജീവ് ചന്ദ്രശേഖര്‍ നേതാവാകുമ്പോള്‍ സുരേന്ദ്രന്റെ റോള്‍ എന്താകുമെന്നത് നിര്‍ണ്ണായകമാണ്. ആര്‍ക്കും ബിജെപി കേന്ദ്ര നേതൃത്വത്തെ തള്ളി മുമ്പോട്ട് പോകാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യവും സുരേന്ദ്രന് മുന്നിലുണ്ട്.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. എന്തു വന്നാലും ജയിക്കുമെന്നും വാദിച്ചു. പക്ഷേ ഗ്രൂപ്പിസത്തില്‍ എടുത്ത തീരുമാനം ആകെ പാളി. ആര്‍ എസ് എസ് ഒരു പിന്തുണയും ബിജെപിക്ക് നല്‍കിയില്ല. ശക്തി കേന്ദ്രങ്ങളില്‍ പോലും കൃഷ്ണകുമാര്‍ പിന്നോട്ട് പോയി. ഇതോടെ സുരേന്ദ്രന് ഗ്രൂപ്പ് താല്‍പ്പര്യമേ ഉള്ളൂവെന്ന വിലയിരുത്തലില്‍ നേതൃത്വം എത്തി. ഈ സാഹചര്യത്തിലാണ് തന്റെ പിന്‍ഗാമി ആരാണെന്ന് പോലും ചോദിക്കാതെ സുരേന്ദ്രനെ മാറ്റുന്നത്. അതിവിശ്വസ്തരോട് പോലും താന്‍ തുടരുമെന്ന സന്ദേശമാണ് സുരേന്ദ്രന്‍ കോര്‍ കമ്മറ്റി യോഗത്തിന് മുമ്പ് വരെ നല്‍കിയത്. പ്രധാന മാധ്യമങ്ങള്‍ പോലും ഇത്തരത്തില്‍ വാര്‍ത്ത നല്‍കി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയിരുന്നു രാജീവ് ചന്ദ്രശേഖര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ പതിനായിരത്തോളം വോട്ടിനാണ് രാജീവ് ചന്ദ്രശേഖര്‍ പരാജയപ്പെടുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് താല്‍പര്യമില്ലെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ചെങ്കിലും ഞായറാഴ്ചത്തെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷായാണ് നിര്‍ദേശം നല്‍കിയത്.

ആര്‍ എസ് എസ് സഹകരണം കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് അനിവാര്യതയാണ്. ആര്‍എസ്എസ് പിന്തുണയില്‍ മുന്നോട്ട് പോകാനാണ് രാജീവ് ശ്രമിക്കുക. ആര്‍എസ്എസ്സിനെയും മറികടന്ന് സ്വന്തം ഇഷ്ടത്തിന് ഭരണം നയിച്ചതാണ് സുരേന്ദ്രന് വിനയായത്. അതുകൊണ്ട് ആര്‍എസ്എസിനെ വെറുപ്പിക്കുന്ന പണിക്ക് രാജീവ് നില്‍ക്കില്ലെന്നാണ് എല്ലാവരും കരുതുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ എസ്എന്‍ഡിപി വോട്ടുകള്‍ ബിജെപി പെട്ടിയില്‍ വീണിരുന്നു. അതിന്റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കാന്‍ രാജീവിന് കഴിയുമെന്ന് കേന്ദ്രം ഉറച്ച് വിശ്വസിക്കുന്നു. കേരളത്തിലെ ബിജെപിയില്‍ ഇനി അടിമുടി മാറ്റം വരും. ഏറെ കാലത്തിന് ശേഷം ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ശോഭാ സുരേന്ദ്രന്‍ വരും. കോട്ടയത്ത് നിന്നുള്ള ഷോണ്‍ ജോര്‍ജിനും പ്രധാന പദവി നല്‍കും. ജനറല്‍ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ ആയി ഷോണ്‍ ജോര്‍ജിനെ നേതൃത്വത്തിലെ പ്രധാനിയാകും. നിലവിലെ പല ഭാരവാഹികള്‍ക്കും പദവി നഷ്ടമാകും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. നിലവിലെ സാഹചര്യത്തില്‍ ജോര്‍ജ് കുര്യന്‍ സംസ്ഥാന നേതൃത്വത്തില്‍ നിന്നും മാറും. അതുകൊണ്ട് തന്നെ ഷോണ്‍ ജോര്‍ജ്ജിന് ജനറല്‍ സെക്രട്ടറി പോലും ആക്കാന്‍ കഴിയും. ക്രൈസ്തവരുമായുള്ള ബന്ധം സുദൃഢമാക്കുകയാണ് ലക്ഷ്യം. ബിജെപിയില്‍ ദീര്‍ഘകാലമായി തുരുന്ന പഴയ മുഖങ്ങള്‍ക്ക് പുറത്തേക്ക് പോകേണ്ടി വരും. സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളില്‍ കുടുങ്ങിയവരെ കോര്‍ കമ്മറ്റിയിലും ഉള്‍പ്പെടുത്തില്ല.

രാജീവ് ചന്ദ്രശേഖറിനൊപ്പം ശോഭാ സുരേന്ദ്രനേയും എംടി രമേശിനേയും വി മുരളീധരനേയുമാണ് സംസ്ഥാന അധ്യക്ഷനായി പരിഗിച്ചത്. കെ സുരേന്ദ്രനെ ഒരു ഘട്ടത്തില്‍ പോലും ദേശീയ നേതൃത്വം വിശ്വാസത്തിലെടുത്തില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ ആര്‍ എസ് എസ് നിര്‍ദ്ദേശങ്ങളൊന്നും ഇത്തവണ ഉണ്ടായില്ല. അതിനാല്‍ രാജീവിന്റെ പേര് ദേശീയ നേതൃത്വത്തിന് നിശ്ചയിക്കാനും കഴിഞ്ഞു. അതിന് ശേഷം ആര്‍ എസ് എസിനെ അറിയിച്ചു. അവരും അംഗീകരിച്ചു. കേരളത്തിലെ ഒരു നേതാവ് പോലും ഇതൊന്നും അറിഞ്ഞതുമില്ല. സുരേന്ദ്രന്‍ തുടരുമെന്ന തരത്തിലെ പ്രതീതി നല്‍കിയാണ് എല്ലാം തന്ത്രപരമായി നടപ്പാക്കിയതും. കേരളത്തില്‍ വോട്ടുയര്‍ത്തുന്ന നേതാവാണ് ശോഭാ സുരേന്ദ്രന്‍. കുറേ കാലമായി അധ്യക്ഷനാകാന്‍ ശോഭ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശോഭയ്ക്ക് കൂടി അംഗീകരിക്കാന്‍ ഉതകുന്ന തരത്തിലാണ് രാജീവ് ചന്ദ്രശേഖറിനെ നിയോഗിക്കുന്നത്. അതായത് കെ സുരേന്ദ്രനെ വെട്ടിയൊതുക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലാ പാര്‍വതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി രഞ്ജിനി  (7 hours ago)

സോണിയ ഗാന്ധിക്കും രാഹുലിനും എതിരായ ഇഡി കുറ്റപത്രം പ്രതികാര നടപടിയെന്ന് ഡിഎംകെ  (8 hours ago)

രേഖപ്പെടുത്തിയ മൊഴിയുടെ വിശദ പരിശോധനയ്ക്ക് കൂടുതല്‍ സമയം വേണം: ഷൈന്‍ ടോം ചാക്കോയുടെ രണ്ടാംഘട്ട മൊഴിയെടുപ്പ് മാറ്റി വയ്ച്ചു  (8 hours ago)

അന്വേഷിക്കാനെത്തിയ പൊലീസുകാരനെ ലഹരിയിലായിരുന്ന സഹോദരങ്ങള്‍ വെട്ടി പരിക്കേല്‍പ്പിച്ചു  (9 hours ago)

കേരളാ കര്‍ണാടക അതിര്‍ത്തിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി  (10 hours ago)

വിവാഹവേദിയില്‍ വധുവിന് പകരം വധുവിന്റെ അമ്മയെ കണ്ട് ഞെട്ടി വരന്‍  (12 hours ago)

KOTTAYAM JISMOL ഒരുമിച്ചുറങ്ങി അമ്മയും കുരുന്നുകളും  (14 hours ago)

Easter- യേശുക്രിസ്തു ശരിക്കും മരിച്ചില്ലായിരുന്നോ?  (15 hours ago)

IRAN ഇറാന്റെ പ്രതികരണം  (15 hours ago)

എല്ലാത്തിനും കാരണം അവളാ .... സുമതി!! സുമതി വളവ് ട്രെയിലർ പുറത്ത്  (15 hours ago)

Shine tom chackoചുമത്തിയത് നിസാരകുറ്റം  (15 hours ago)

തുമ്പുണ്ടാക്കിയത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  (15 hours ago)

സ്വപ്ന ജോലികൾ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തെ  (15 hours ago)

സദക്കത്തലിക്ക് കുറ്റപത്രം  (15 hours ago)

കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം  (15 hours ago)

Malayali Vartha Recommends