ഞെട്ടലോടെ കോണ്‍ഗ്രസ്... മുനമ്പത്ത് ആവേശമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു; മുനമ്പം ഇനി രാജ്യത്ത് എവിടെയും ആവര്‍ത്തിക്കില്ല, വഖഫ് നിയമം മുസ്ലിങ്ങള്‍ക്കെതിരല്ല

വഖഫ് നിയമം യാഥാര്‍ത്ഥ്യമായതിന് ശേഷം കേന്ദ്ര ന്യൂനപക്ഷ-പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു മുനമ്പത്തെത്തി. മുനമ്പം നിവാസികളുടെ ഭൂമിയില്‍ അവര്‍ക്ക് പൂര്‍ണ അധികാരം തിരിച്ചുലഭിക്കുന്നതുവരെ നരേന്ദ്ര മോദി സര്‍ക്കാരും ബിജെപിയും ഒപ്പമുണ്ടാകുമെന്ന് കിരണ്‍ റിജിജു പറഞ്ഞു. വഖഫ് ഭേദഗതി നിയമമാക്കിയതില്‍ മുനമ്പം ജനതയുടെ 'നന്ദി.. മോദി' ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം.
'വഖഫ് ബോര്‍ഡിന് അനിയന്ത്രിതങ്ങളായ അധികാരങ്ങള്‍ നല്‍കിയ നിയമത്തെയാണ് പുതിയ ഭേദഗതിയിലൂടെ മോദി സര്‍ക്കാര്‍ ജനാധിപത്യപരവും മതേതരവുമാക്കി നവീകരിച്ചത്. ഏത് ഭൂമിയിലും അവകാശവാദമുന്നയിക്കാവുന്ന സ്ഥിതി ഇനി രാജ്യത്തുണ്ടാകുകയില്ല. ഇതൊരു മുസ്ലീം വിരുദ്ധ നിയമ ഭേദഗതിയാണെന്നാണ് കോണ്‍ഗ്രസ്സ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രചരിപ്പിക്കുന്നത്. ഇത് സാധാരണക്കാരായ മുസ്ലീങ്ങള്‍ ഉള്‍പ്പടെ ലക്ഷണക്കണക്കിനാളുകള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ്', കിരണ്‍ റിജിജു പ്രതികരിച്ചു. ആയിരക്കണക്കിന് മുസ്ലീം സ്ത്രീകളാണ് പ്രധാനമന്ത്രിയെ അഭിനന്ദനം അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതപരമായ കാര്യങ്ങളിലല്ല വഖഫ് സ്വത്തിന്റെ ഭരണപരമായ കാര്യങ്ങളില്‍ മാത്രമാണ് നിയമം ബാധിക്കുന്നത്. നിയമ ഭേദഗതിക്കനുസരിച്ച് ചട്ടങ്ങള്‍ നടപ്പില്‍വരും. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന് കൃത്യമായ നിര്‍ദ്ദേശം നല്‍കി പ്രശ്‌നം പരിഹരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
കോണ്‍ഗ്രസ്സിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഭരണം നിങ്ങള്‍ കണ്ടതാണെന്നും അവര്‍ക്കൊന്നും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നും കിരണ്‍ റിജിജു വിമര്‍ശിച്ചു. എന്നാല്‍, നരേന്ദ്രമോദി സര്‍ക്കാര്‍ ഈ പ്രശ്‌നം പരിഹരിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
വഖഫ് നിയമം മുസ്ലിങ്ങള്‍ക്കെതിരല്ലെന്നും നിയമ ഭേഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റ് തിരുത്തുകയാണ് സര്‍ക്കാരെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുസ്‌ളിങ്ങള്‍ക്കെതിരായ നീക്കം കേന്ദ്രം നടത്തുന്നു എന്ന പ്രചരണത്തിനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. മുനമ്പത്തുണ്ടായ സംഭവം ഇനി രാജ്യത്ത് എവിടെയും ആവര്‍ത്തിക്കില്ലെന്നും മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. മുനമ്പത്തുകാര്‍ക്ക് നീതി കിട്ടുമെന്ന് ഉറപ്പാക്കും.
ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതിയല്ല ഇത്. നിയമ ഭേദഗതി നടത്തിയില്ലാരുന്നില്ലെങ്കില്‍ ഏതു ഭൂമിയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ നിയമ ഭേദഗതിക്ക് തയാറായതെന്നും കിരണ്‍ റിജിജു പറഞ്ഞു.
മുനമ്പം വിഷയത്തില്‍ കേരള സര്‍ക്കാരിനോട് അഭ്യര്‍ഥനയുണ്ട്. അടിയന്തരമായി ജില്ലാ കളക്ടറോട് സര്‍വേ കമ്മീഷണര്‍ എടുത്ത മുഴുവന്‍ നടപടികളും പുന പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് കിരണ്‍ റിജിജു ആവശ്യപ്പെട്ടു. എല്‍ഡിഎഫും യുഡിഎഫും വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കരുത്. മുനമ്പത്ത് നീതി നടപ്പാക്കുകയാണ് വേണ്ടത്. ഒരു സമുദായത്തെയും വോട്ടു ബാങ്കായി മാത്രം കാണരുത്. കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റിന്റെയും വോട്ടുബാങ്കായി മുസ്ലിം സമുദായം മാറരുതെന്നും കിരണ്‍ റിജിജു പറഞ്ഞു.
മുനമ്പത്തെ ജനങ്ങള്‍ നിയമപോരാട്ടം തുടരേണ്ടി വരുമെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു സൂചിപ്പിച്ചു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ നിയമ വഴിയിലൂടെ തന്നെ പരിഹാരം കാണണം. വഖഫ് ട്രിബ്യൂണലിന്റെ അധികാരങ്ങളിലും ഘടനയിലും നിയമ ഭേദഗതി മാറ്റം വരുത്തിയിട്ടുണ്ട്. അതിനാല്‍ ട്രിബ്യൂണല്‍ ഉത്തരവെതിരായാലും മുനമ്പത്തെ ജനങ്ങള്‍ക്ക് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാനാവും. മുനമ്പത്തെ പ്രശ്‌നങ്ങള്‍ കോടതി വഴിയെ പരിഹരിക്കപ്പെടുകയുള്ളുവെന്ന് സാങ്കേതികമായി പറയാനാകുമെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജുജു പറഞ്ഞു.
മുനമ്പത്തെ ജനങ്ങളുടെ ഭരണഘടന അവകാശം നിഷേധിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്തിനാണ് യുഡിഎഫിന്റെ ഭാഗമായ മുസ്‌ളിം ലീഗ് ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ പോകുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.
അതേസമയം വഖഫ് നിയമഭേദഗതി മുനമ്പത്തുകാരെ എങ്ങിനെ തുണയ്ക്കുമെന്നതിന് കൃത്യമായ ഉത്തരം നല്‍കാതെ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു. മുനമ്പം ഭൂമി തര്‍ക്കത്തില്‍ പുതിയ നിയമം ബാധകമാകുമെന്ന് വ്യക്തമാക്കിയ റിജിജു പക്ഷെ, മുനമ്പത്തുകാര്‍ നിയമപ്പോരാട്ടം തുടരേണ്ടിവരുമെന്ന സൂചനയും നല്‍കി. ചര്‍ച്ച് ആക്ട് നടപ്പാക്കുന്നത് പരിഗണനയിലില്ലെന്നും ന്യൂനപക്ഷകാര്യമന്ത്രി അറിയിച്ചു.
കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ നിയമനിര്‍മാണം നടത്തുന്നത് പരിമതിയുണ്ടെന്ന് കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ട കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. വഖഫ് ബോര്‍ഡിന്റെ ഘടനമാറ്റിയത് അടക്കം പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ മുനമ്പത്തുകാരെ തുണയ്ക്കും. കേസ് തീര്‍പ്പാകാത്തതിനാല്‍ പുതിയ നിയമം ബാധകമാകുമെന്നും റിജിജു വിശദീകരിക്കുന്നു. വാക്കാല്‍ പ്രഖ്യാപിച്ചാല്‍ വഖഫ് ഭൂമിയാകില്ല. രേഖ വേണം. മുനമ്പത്തെ ഭൂമിയുടെ കൈമാറ്റം നടന്നതിനാല്‍ വഖഫിന് എതിരാണ്.
പുതിയ നിയമം ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ മുനമ്പത്തെ ഭൂമിയുടെ രേഖകള്‍ പുനപരിശോധിക്കാന്‍ കലക്ടര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് റിജിജു ആവശ്യപ്പെട്ടു. വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതര വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയത് മറ്റു സമുദായങ്ങള്‍ക്കും വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് പരാതികളുള്ളതിനാലാണ്. മേല്‍നോട്ട അധികാരം കലക്ടര്‍ക്ക് നല്‍കിയത് നിഷ്പക്ഷത ഉറപ്പാക്കാനാണെന്നും റിജിജു വിശദീകരിച്ചു.
മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കുമെന്നും മുനമ്പം ജനതയുടെ റവന്യൂ അവകാശം തിരികെ നല്‍കുമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു. പ്രശ്നം പരിഹരിച്ച ശേഷം വീണ്ടും മുനമ്പത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്തെ നന്ദി മോദി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കാനാണ് ശ്രമം. മുനമ്പത്തെ ജനങ്ങളുടെ പ്രശ്നം പരിഹരിക്കുന്നത് വരെ നിങ്ങള്‍ക്ക് ഒപ്പം അവിശ്രമം പോരാടും. മുനമ്പത്തേത് രാഷ്ട്രീയ പ്രശ്നം ആയല്ല ബിജെപി കാണുന്നത്. മനുഷ്യത്വ പ്രശ്നം ആണത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നാടകങ്ങളില്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമായിട്ട് ആണ് ഇവിടെ എത്തുന്നതെങ്കിലും ഈ പ്രശ്നം നേരിട്ട് അറിയാം. ഇപ്പോള്‍ ഇവിടെ എത്തിയത് ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്ന ഉറപ്പ് നല്‍കാന്‍ ആണ്. നിങ്ങള്‍ നേരിടുന്ന പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുന്ന നേതാവ് ആണ് നരേന്ദ്രമോദി. രാജ്യത്ത് വിവിധ മതങ്ങള്‍ ഉണ്ട്. മതേതര രാജ്യത്ത് എല്ലാവര്‍ക്കും അവകാശങ്ങള്‍ ഉണ്ട്. മുസ്ലീങ്ങള്‍ക്ക് തങ്ങള്‍ എതിരല്ലെന്നും മന്ത്രി പറഞ്ഞു.വഖഫ് നിയമത്തില്‍ മുസ്ലിങ്ങള്‍ക്കെതിരായ നീക്കം കേന്ദ്രം നടത്തുന്നു എന്ന പ്രചാരണം തെറ്റാണ്. വര്‍ഷങ്ങളായുള്ള തെറ്റ് തിരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ എന്ന നിലയിലാണ് നിര്‍ണായക നടപടി സ്വീകരിച്ചത്.
വഖഫ് ട്രൈബ്യൂണലിന്റെ അധികാരങ്ങളിലും ഘടനയിലും നിയമഭേദഗതിയിലൂടെ മാറ്റം വരുത്തി. അതിനാല്‍ ട്രൈബ്യൂണല്‍ ഉത്തരവ് എതിരായാലും മുനമ്പത്തെ ജനങ്ങള്‍ക്ക് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാനാവുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു
വഖഫ് ബോര്‍ഡിന് നിയന്ത്രണം ഇല്ലാതെ ഭൂമി ഏറ്റെടുക്കാന്‍ കഴിയുന്ന കിരാത നിയമം കേന്ദ്രം മാറ്റി എഴുതി.നിയമ ഭേദഗതി നടത്തിയില്ലാരുന്നില്ലെങ്കില്‍ ഏതു ഭൂമിയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ നിയമ ഭേദഗതിക്ക് തയാറായതെന്നും കിരണ്‍ റിജിജു പറഞ്ഞു.
രാജ്യത്ത് മുനമ്പത്തേത് പോലെ പ്രശ്നത്തില്‍ ആയിട്ടുളള നിരവധി മനുഷ്യര്‍ ഉണ്ട്. എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പാക്കാന്‍ ആണ് നിയമം. കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷം ഇതില്‍ ഞങ്ങളെ കുറ്റപ്പെടുത്തിയെന്നും കിരണ്‍ റിജിജു പറഞ്ഞു.
അതേസമയം വഖഫ് നിയമവും മുനമ്പവും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു സമ്മതിച്ചതോടെ മുനമ്പം ഭൂമി വിഷയത്തില്‍ കേന്ദ്രത്തിന്റെ കള്ളി വെളിച്ചത്തായെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മുനമ്പം സമരസമിതിയെ അടക്കം ബി.ജെ.പി വഞ്ചിച്ചെന്നും, പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍ കൈ എടുക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
വഖഫ് നിയമം മുസ്ലിങ്ങള്‍ക്കെതിരല്ലെന്നും നിയമ ഭേഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റ് തിരുത്തുകയാണ് സര്‍ക്കാരെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. മുസ്‌ളിങ്ങള്‍ക്കെതിരായ നീക്കം കേന്ദ്രം നടത്തുന്നു എന്ന പ്രചരണത്തിനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇത് തെറ്റാണെന്നും മന്ത്രി പറഞ്ഞിരുന്നു. മുനമ്പത്തുണ്ടായ സംഭവം ഇനി രാജ്യത്ത് എവിടെയും ആവര്‍ത്തിക്കില്ലെന്നും മന്ത്രി കിരണ്‍ റിജിജു വിശദമാക്കിയിരുന്നു. മുനമ്പത്തുകാര്‍ക്ക് നീതി കിട്ടുമെന്ന് ഉറപ്പാക്കുമെന്നും ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതിയല്ല ഇതെന്നും റിജിജു വിശദമാക്കി.
നിയമ ഭേദഗതി നടത്തിയില്ലാരുന്നില്ലെങ്കില്‍ ഏതു ഭൂമിയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ നിയമ ഭേദഗതിക്ക് തയാറായതെന്നും കിരണ്‍ റിജിജു പറഞ്ഞു. മുനമ്പത്തെ ജനങ്ങള്‍ നിയമപോരാട്ടം തുടരേണ്ടി വരുമെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു സൂചിപ്പിച്ചു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ നിയമ വഴിയിലൂടെ തന്നെ പരിഹാരം കാണണം. വഖഫ് ട്രിബ്യൂണലിന്റെ അധികാരങ്ങളിലും ഘടനയിലും നിയമ ഭേദഗതി മാറ്റം വരുത്തിയിട്ടുണ്ട്.
അതിനാല്‍ ട്രിബ്യൂണല്‍ ഉത്തരവെതിരായാലും മുനമ്പത്തെ ജനങ്ങള്‍ക്ക് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാനാവും. മുനമ്പത്തെ പ്രശ്‌നങ്ങള്‍ കോടതി വഴിയെ പരിഹരിക്കപ്പെടുകയുള്ളുവെന്ന് സാങ്കേതികമായി പറയാനാകുമെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
"
https://www.facebook.com/Malayalivartha

























