അയ്യപ്പന്റെ ചിത്രം മുദ്രണംചെയ്ത സ്വര്‍ണ ലോക്കറ്റ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിഷുപ്പുലരിയില്‍ പുറത്തിറക്കി...

അയ്യപ്പന്റെ ചിത്രം മുദ്രണംചെയ്ത സ്വര്‍ണ ലോക്കറ്റ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിഷുപ്പുലരിയില്‍ പുറത്തിറക്കി. സന്നിധാനത്ത് നടന്ന ചടങ്ങില്‍ മന്ത്രി വി.എന്‍.വാസവന് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ആന്ധ്രാപ്രദേശ് സ്വദേശി കൊബാഗെപ്പു മണിരത്നം ആദ്യ ലോക്കറ്റ് ഏറ്റുവാങ്ങി. തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവര്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം അഡ്വ. എ.അജികുമാര്‍ എന്നിവര്‍ ഓണ്‍ലൈനില്‍ ആദ്യം ബുക്ക് ചെയ്തവരില്‍ നിന്ന് തിരഞ്ഞെടുത്തവര്‍ക്ക് ലോക്കറ്റുകള്‍ നല്കി.
രണ്ട് ഗ്രാം, നാല് ഗ്രാം, എട്ട് ഗ്രാം തൂക്കത്തിലാണ് ലോക്കറ്റുകള്‍. യഥാക്രമം 19300, 38,600, 77,200 എന്നിങ്ങനെയാണ് വില . WWW.sabarimalaonline.org ല്‍ ബുക്ക് ചെയ്ത് ലോക്കറ്റുകള്‍ ശബരിമല സന്നിധാനം അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ നിന്ന് കൈപ്പറ്റാവുന്നതാണ്.
"
https://www.facebook.com/Malayalivartha

























