അതിരപ്പിള്ളിയില്‍ ഇന്ന് 12 മണിക്കൂര്‍ ജനകീയ ഹര്‍ത്താല്‍...

കാട്ടാന ആക്രമണങ്ങളില്‍ രണ്ട് ആദിവാസികള്‍ മരിച്ചതില്‍ പ്രതിഷേധം... അതിരപ്പിള്ളിയില്‍ ഇന്ന് 12മണിക്കൂര്‍ ജനകീയ ഹര്‍ത്താല്‍. ഹര്‍ത്താലിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
അതേസമയം ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയില്ല. ഒട്ടേറെ വിനോദസഞ്ചാരികള്‍ വരുന്ന സമയമായതിനാല്‍ പ്രതിഷേധം സമാധാനപരമായിരിക്കും.
അതിരപ്പിള്ളി മേഖലയില്‍ ആര്‍ആര്‍ടി സംവിധാനം കാര്യക്ഷമമാക്കുക, വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണുക, സര്‍ക്കാരും വനംവകുപ്പും ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയെന്നടക്കുമള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഹര്‍ത്താല്‍. അതിരപ്പിള്ളിയില്‍ രണ്ടു ദിവസത്തിനിടെ മൂന്നുപേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൂന്നുപേരും വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ സമയത്താണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
"
https://www.facebook.com/Malayalivartha

























