ശബരിമലയിലേക്ക് പോകുന്നതിനിടെ ബസ് മറിഞ്ഞ് നിരവധി തീര്‍ത്ഥാടകര്‍ക്ക് പരുക്ക്

ശബരിമലയിലേക്ക് പോകുന്നതിനിടെ ബസ് മറിഞ്ഞ് നിരവധി തീര്‍ത്ഥാടകര്‍ക്ക് പരുക്ക്. ഇന്ന് പുലര്‍ച്ചെ 6.30ഓടെയാണ് അപകടം സംഭവിച്ചത്. എരുമേലി കഴിഞ്ഞുള്ള ശബരിമല പാതയില്‍ വെച്ചാണ് അപകടമുണ്ടായത്.
ശബരിമല പാതയില്‍ അട്ടിവളവില്‍ വെച്ചാണ് നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ ബസ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മുപ്പതോളം തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ബസിനടിയില്‍ കുടുങ്ങിയ ഒരു തീര്‍ത്ഥാടകന്റെ പരിക്ക് അതീവ ഗുരുതരമാണ്.
വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം ഒരു വര്‍ഷത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനത്തിലുള്ളത്.
"
https://www.facebook.com/Malayalivartha

























