പോലീസിന്റെ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ തനിക്കും കുടുംബത്തിനും വിശ്വാസമില്ല... എ.ഡി.എം നവീന്‍ ബാബുവിന്റെ ദുരൂഹ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ഭാര്യ

എ.ഡി.എം നവീന്‍ ബാബുവിന്റെ ദുരൂഹ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സുപ്രീംകോടതിയെ സമീപിച്ചു. ആവശ്യം ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ തനിക്കും കുടുംബത്തിനും വിശ്വാസമില്ല. മരണത്തില്‍ ഗൂഢാലോചനയുണ്ടോയെന്നത് അന്വേഷിക്കുന്നില്ല.
ഇന്‍ക്വസ്റ്റ് - പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേസന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. 2024 ഒക്ടോബറിലാണ് നവീന്‍ ബാബുവിനെ കണ്ണൂരിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയാണ് കേസിലെ ഒന്നാംപ്രതി. ദിവ്യയുടെ രൂക്ഷമായ അധിക്ഷേപത്തില്‍ മനംനൊന്ത് നവീന്‍ ബാബു ആത്മഹത്യ ചെയ്തെന്നാണ് കുറ്റപത്രം.സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് രശ്മികളുടെ (യു.വി) തീവ്രത കൂടിയതിനാല്‍ രാവിലെ 10 മുതല്‍ വൈകുന്നേരം മൂന്ന് വരെ സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം.
തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികളേല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് - നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ് ദുരന്തനിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പുള്ളത്. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മ്മ - നേത്ര രോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരെല്ലാം ജാഗ്രത പാലിക്കേണ്ടതാണ്.
പകല്‍ പുറത്തിറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുകയും വേണം. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രം ഉപയോഗിക്കുന്നതാണ് നല്ലത്. മലയോര മേഖലകളിലും, ഉഷ്ണമേഖലാ പ്രദേശങ്ങളിലും യു.വി രശ്മികളുടെ തീവ്രത ഉയരും മേഘമില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും യു.വി തീവ്രത കൂടുതലായിരിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha

























