അരൂക്കുറ്റിയില്‍ വീട്ടമ്മയെ അയല്‍വാസി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

അരൂക്കുറ്റിയില്‍ വീട്ടമ്മയെ അയല്‍വാസി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അരൂക്കുറ്റി സ്വദേശി വനജ (50) ആണ് മരിച്ചത്. അയല്‍വാസിയുമായുള്ള തര്‍ക്കത്തിനിടെയാണ് കൊലപാതകം. അയല്‍വാസി വിജീഷും സഹോദരന് ജയേഷും ഒളിവിലാണ്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്.
ആക്രമണത്തില്‍ പരിക്കേറ്റ വനജയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മുന്‍പും ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ്.
https://www.facebook.com/Malayalivartha

























