തിരുവനന്തപുരം ജില്ലാ കോടതിക്ക് ഈ മെയില്‍ ബോംബ് ഭീഷണി; ഡോഗ് സ്ക്വാഡടക്കം അരിച്ചു പെറുക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല 2005 ലും ഫോണില്‍ സമാന ബോംബ് ഭീഷണി

തിരുവനന്തപുരം ജില്ലാ കോടതിക്ക് ഈ മെയിലിലൂടെ ബോംബ് ഭീഷണി. ഡോഗ് സ്ക്വാഡടക്കം അരിച്ചു പെറുക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി സമുച്ചയത്തിലെ ഒന്നാം നിലയിലുള്ള ശിരസ്തദാറിന്റെ ഈ മെയിലിലാണ് ഭീഷണി സന്ദേശം എത്തിയത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സന്ദേശമെത്തിയത്. തുടര്‍ന്ന് ജില്ലാ ജഡ്ജി നസീറയുടെ നിര്‍ദ്ദേശാനുസരണം വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ഈ മെയിലിന്റെ ഉറവിടത്തെ പറ്റി സിറ്റി സൈബര്‍ പോലീസും അന്വേഷണം ആരംഭിച്ചു.
2005 ലും ഫോണിലൂടെ ജില്ലാ കോടതിക്ക് സമാന ബോംബ് ഭീഷണി ഉണ്ടായിരുന്നു. അന്നും ഡോഗ് സ്ക്വാഡടക്കം പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല.
"
https://www.facebook.com/Malayalivartha

























