കാല്‍വഴുതി കിണറ്റില്‍ വീണ 10 വയസ്സുകാരന് ദാരുണാന്ത്യം

കിണറിന്റെ അരമതിലില്‍ കയറിയ കുട്ടി കാല്‍വഴുതി കിണറ്റില്‍ വീണു മരിച്ചു. മാമുണ്ടേരി നെല്ലില്ലുള്ളതില്‍ ഹമീദിന്റെ മകന് മുനവ്വര്‍ (10) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ മദ്രസ കഴിഞ്ഞു വരികയായിരുന്ന മുനവ്വര്‍ മള്‍ബറി പറിക്കാനായി സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ എത്തുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന കിണറിന്റെ അരമതിലില്‍ കയറിയപ്പോഴാണ് കാല് വഴുതി വീണത്.
കൂടെയുണ്ടായിരുന്ന കുട്ടികളുടെ കരച്ചില് കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ മുനവ്വറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചെക്കിയാട് ആയങ്കി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. അമ്മ: സലീന ഫാത്തിമ. സഹോദരങ്ങള്‍: മുഹമ്മദ്, മെഹബൂബ്.
https://www.facebook.com/Malayalivartha

























