Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു...ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല..


പൊന്ന് വാങ്ങുന്നവർക്ക് ആശ്വാസം, പണയം വെച്ചവർക്ക് നെഞ്ചിടിപ്പ്; വായ്പാ പരിധി കവിഞ്ഞതോടെ ബാങ്കുകളുടെ അടിയന്തര നോട്ടീസ്...


തിരുപ്പത്തൂർ ഇരട്ടക്കൊല: സഹപാഠിയെയും ബന്ധുവിനെയും വെട്ടിക്കൊന്ന പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ; പിന്നിൽ പ്രണയപ്പകയെന്ന് പോലീസ്...


ഭാര്യയോട് സംസാരിച്ചതിന് വൈരാഗ്യം; വെട്ടുകാട് അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ...


പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസ്: പേട്ട പള്ളി വികാരി ഒഴിയണമെന്നാവശ്യപ്പെട്ട് വിശ്വാസികളുടെ പ്രതിഷേധം: പ്രതിഷേധം ശക്തമായതോടെ പള്ളിമേട ഉള്ളിൽനിന്ന് പൂട്ടി വികാരി...

ഇ ഡി അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് : ലക്ഷ്യം മകൾ മാത്രമല്ല... ഒരു കണക്ക് കൂടി തീർക്കാനുണ്ട് ...

16 APRIL 2025 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്‌നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...

ഭാര്യയോട് സംസാരിച്ചതിന് വൈരാഗ്യം; വെട്ടുകാട് അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ...

പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസ്: പേട്ട പള്ളി വികാരി ഒഴിയണമെന്നാവശ്യപ്പെട്ട് വിശ്വാസികളുടെ പ്രതിഷേധം: പ്രതിഷേധം ശക്തമായതോടെ പള്ളിമേട ഉള്ളിൽനിന്ന് പൂട്ടി വികാരി...

സ്ഥിരം കുറ്റവാളിയുടെ മനോനില'; അഭിറാം വധക്കേസിലെ 17-കാരന് ജാമ്യമില്ല, വിചാരണ നേരിടണം...

അനിരുദ്ധ് - കാവ്യ മാരൻ വിവാഹ സൽക്കാരം.. കറുത്ത നെഹ്‌റു ജാക്കറ്റിനൊപ്പം വെള്ള കുർത്തയും സ്റ്റൈലിഷ് ലുക്കിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശനും മകളും..ചിത്രങ്ങൾ വൈറൽ..

ന്യൂഡൽഹിയിലെ ഇ.ഡി. ഓഫീസ് ഇന്നലെ രാവും പകലും പ്രവർത്തിച്ചു. കേരള മുഖ്യമന്ത്രിയുടെ മകൾ പ്രതിയായ കേസിൽ പഴുതില്ലാത്ത അന്വേഷണം നടത്തണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് പുറമേ ഇ.ഡിക്ക് ഒരു കണക്ക് കൂടി തീർക്കാനുണ്ട്. അത് വളരെ പഴയൊരു കഥയാണ്. സ്വർണ്ണകള്ള കടത്ത് കാലത്ത് തങ്ങളെ നിയന്ത്രിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിന്റെ കണക്കുതീർക്കൽ. ഇന്നലെയാണ് ഇഡിക്ക് വീണക്കെതിരായ കുറ്റപത്രം ഔദ്യോഗികമായി ലഭിച്ചത്.

മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ എസ് എഫ് ഐ ഒ സമർപ്പിച്ച കുറ്റപത്രം പോലീസിന്റെ കുറ്റപത്രത്തിന് സമാനമെന്ന് വിചാരണകോടതി വ്യക്തമാക്കിയത് ഇ.ഡിക്ക് ചാകരയായി മാറും. ഇത്രയും ഗുരുതരമായ ഒരു കണ്ടെത്തൽ ഒരു മുഖ്യമന്ത്രിയുടെ മകൾക്കെതിരെ മുമ്പുണ്ടായിട്ടില്ലെന്നാണ് ഇ.ഡി വ്യത്തങ്ങൾ പറയുന്നത്.

മാസപ്പടിക്കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൈമാറി. പകർപ്പ് ആവശ്യപ്പെട്ട് ഇ ഡി നൽകിയ അപേക്ഷ എറണാകുളം അഡീഷണൽ കോടതി അംഗീകരിച്ചിരുന്നു. റിപ്പോർട്ട് പരിശോധിച്ചശേഷം തുടർനടപടികളിലേക്ക് പോകാനാണ് നീക്കം. എറണാകുളം അഡീഷണല്‍ സെഷൻസ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കുറ്റപത്രം കൈമാറിയത്.

 

 

മാസപ്പടി ഇടപാടിൽ ഇൻകം ടാക്സ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സി എം ആർ എല്ലിനും മുഖ്യമന്ത്രിയുടെ മകൾ വീണ ടിയുടെ സ്ഥാപനത്തിനുമെതിരെ എൻഫോഴ്സ്മെന്‍റ് നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു. എസ് എഫ് ഐ ഒ കോടതിയിൽ നൽകിയ കുറ്റപത്രത്തിനൊപ്പമുളള മൊഴികൾക്കും രേഖകൾക്കുമായി ഇഡി മറ്റൊരു അപേക്ഷ കോടതിയിൽ നൽകുമെന്നാണ് വിവരം.

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട ഇടപാടിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ കോടതി കേസെടുത്തിരുന്നു. കുറ്റപത്രം സ്വീകരിച്ച് കേസെടുത്തത്തിനെ തുടർന്ന് എതിർകക്ഷികൾക്ക് സമൻസ് അയക്കുന്ന നടപടികൾ വരുന്ന ആഴ്ചയോടെ വിചാരണ കോടതി പൂർത്തിയാക്കും. ജില്ലാ കോടതിയിൽ നിന്ന് ഈ കുറ്റപത്രത്തിന് നമ്പർ ലഭിക്കുന്നതോടെ വിചാരണയ്ക്ക് മുൻപായുള്ള പ്രാരംഭ നടപടികൾ കോടതി തുടങ്ങും. അടുത്തയാഴ്ചയോടെ വീണ ടി, ശശിധരൻ കർത്താ തുടങ്ങി 13 പേർക്കെതിരെ കോടതി സമൻസ് അയക്കും.

114 രേഖകൾ അടക്കം വിശദമായി പരിശോധിച്ചാണ് കമ്പനി കാര്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി വിപിഎം സുരേഷ് ബാബു കുറ്റപത്രത്തിൽ കേസെടുത്തത്. എല്ലാ പ്രതികൾക്കുമെതിരെ വിചാരണ നടത്താനുള്ള വിവരങ്ങൾ എസ്എഫ്ഐഒ കുറ്റപത്രത്തിലുണ്ടെന്നും വിചാരണ കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

കമ്പനി ചട്ടങ്ങളുടെ പരിധിയിൽ വരുന്നതിനാൽ ബിഎൻഎസ് പ്രകാരം നടപടികൾ പൂർത്തിയാക്കേണ്ടതില്ലെന്നും അറിയിച്ച കോടതി നേരിട്ട് സമൻസ് അയക്കാനുള്ള വിവരങ്ങൾ കുറ്റപത്രത്തിലുണ്ടെന്നും വ്യക്തമാക്കി. നടപടി ക്രമങ്ങൾ പരിശോധിച്ച് തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് വിചാരണ കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ചെയ്യാത്ത തൊഴിലിന് മുഖ്യമന്ത്രിയുടെ മകൾ എന്ന പ്രിവിലേജ് ഉപയോഗിച്ച് വീണ മാസപ്പടി വാങ്ങിയെന്നാണ് കേസ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ഒരന്വേഷണമാണ് ഇ.ഡി. നടത്താൻ പോകുന്നത്.അതായത് മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി ശശിധരൻ കർത്തയുടെ കമ്പനിക്ക് എന്തെല്ലാം സൗജന്യങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ട്? ഇക്കാര്യത്തിൽ മാത്യു കുഴൽനാടനെയാണ് ഇ.ഡി. ആശ്രയിക്കുന്നത്. മാത്യുവിന്റെ കൈയിൽ കരിമണൽ കർത്തയുമായി ബന്ധപ്പെട്ട് നിരവധി തെളിവുകൾ ഉണ്ടെന്ന് ഇ.ഡിക്ക് വിവരം ലഭിച്ചു.

കരിമണൽ കമ്പനി വാങ്ങിയ ഭൂമിക്ക് ഭൂപരിഷ്കരണ നിയമത്തിൽ നിന്ന് ഇളവ് ലഭിക്കാൻ സഹായിക്കുന്ന വിധത്തിൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും ജില്ലാ കളക്ടറും നൽകിയ റിപ്പോർട്ട് മാത്യു കുഴൽ നാടൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.. ഈ അനുകൂല റിപ്പോർട്ട് ഉണ്ടായിട്ടും സി എം ആർ എൽ അപേക്ഷ ലാൻഡ് ബോർഡ് തള്ളിയതാണെന്ന് വിജിലൻസ് പ്രോസിക്യൂഷൻ അറിയിച്ചു. സ്വകാര്യവ്യക്തികളുടെ ഖനനാനുമതി റദ്ദാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശം ലംഘിച്ച് സിഎംആർഎൽ അപേക്ഷ പരിഗണിക്കണമെന്ന് തീരുമാനിച്ച മന്ത്രിസഭായോഗത്തിന്റെ മിനിറ്റ്സ് കുഴൽ നാടൻ ഹാജരാക്കി. മിനിറ്റ്സിൽ സി എം ആർ എലിന് അനുകൂലമായി വന്ന സുപ്രീം കോടതി വിധിയെ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിൽ നിന്നും നിയമോപദേശം തേടാനുള്ള നിർദ്ദേശമാണ് ഉള്ളതെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ അറിയിച്ചു.


മുഖ്യമന്ത്രിയുടെ മകൾ സ്വകാര്യ കരിമണൽ കമ്പനിയായ സി എം ആർ എല്ലിൽ നിന്നും മാസപ്പടി കൈപ്പറ്റിയതിന് സർക്കാരിൽ നിന്നും പ്രത്യുപകാരം ലഭിച്ചെന്നാണ് കുഴൽനാടന്റെ ആരോപണം. ഇതിനുള്ള രേഖകൾ അദ്ദേഹം കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെങ്കിലും അതൊന്നും അഴിമതി സ്ഥാപിക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അങ്ങനെയാണ് പുതിയ രേഖകൾ ഹാജരാക്കാൻ കുഴൽനാടൻ നിർബന്ധിതനായത്.


കുടൽ നാടൻ ഹാജരാക്കിയ നാല് രേഖകളും സർക്കാർ സഹായം പരസ്യമായി സമ്മതിക്കുന്നതാണ് . മുഖ്യമന്ത്രിയും സർക്കാരും എന്തുതന്നെ പറഞ്ഞാലും സ്വകാര്യ കമ്പനിയുടെ മുതലാളിയെ രക്ഷിക്കാൻ ഇടതു സർക്കാർ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതായി മനസ്സിലാക്കാം. ഒരു സ്വകാര്യ മുതലാളിക്ക് വേണ്ടി സംസ്ഥാനത്തെ മന്ത്രിസഭ ഒന്നടങ്കം നിലകൊണ്ടതിന്റെ തെളിവാണ് കുഴൽനാടൻ ഹാജരാക്കിയിരിക്കുന്നത്.

ഇടതു സർക്കാരുകളുടെ പരിസ്ഥിതി പ്രേമം പഴങ്കഥയായത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്. ഉരുള്‍പൊട്ടലും പ്രളയവും രൂക്ഷമായ പശ്ചാത്തലത്തില്‍ 2019 ൽ ഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം വെറും 12 ദിവസത്തിനുള്ളില്‍ പിണറായി സർക്കാർ പിന്‍വലിച്ചു. 2019 ഓഗസ്റ്റ് ഒന്‍പതിന് നിർത്തിവച്ച ഖനന പ്രവര്‍ത്തനങ്ങൾ 21നു പുനസ്ഥാപിച്ചു. ഖനന മാഫിയക്ക് സർക്കാർ പൂർണമായും കീഴടങ്ങിയതു കൊണ്ടാണ് ഇത്തരമൊരു തീരുമാനം പെട്ടെന്ന് ഉണ്ടായത് . ഖനന മേഖല സ്തംഭിക്കുകയാണെങ്കിൽ സർക്കാരിന്റെ വരുമാനം നിലയ്ക്കും എന്നതാണ് യാഥാർത്ഥ്യം. ഇത് ശശിധരൻ കർത്തയ്ക്ക് വേണ്ടിയാണെന്ന് ആരോപണം ഉയർന്നിരുന്നു.

പ്രളയത്തിന്റെ തനിയാവര്‍ത്തനം ഉണ്ടായത് പരിസ്ഥിതി ലോലപ്രദേശമായ പശ്ചിമഘട്ടത്ത് നടക്കുന്ന വ്യാപകമായ ഖനനം കാരണമാണെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലും മറ്റു ശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പരിസ്ഥിതിയെ നശിപ്പിക്കുന്ന നിരവധി നടപടികൾ തുടങ്ങിവച്ചു. ഇതിന്റെ തുടര്‍ച്ചയാണ് യഥേഷ്ടം നൽകിയ ഖനനാനുമതി. പരിസ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കിയ പിണറായി സര്‍ക്കാര്‍ അതില്‍ ക്വാറികളെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഇതിന് കാരണം ക്വാറികൾ അനുവദിക്കേണ്ട സാഹചര്യം വന്നു ചേരുമെന്ന് സർക്കാരിന് അറിയാമായിരുന്നത് കൊണ്ടാണ്. റോഡ്, തോട്, നദികള്‍, വീടുകള്‍ തുടങ്ങിയവയില്‍ നിന്ന് ക്വാറികൾ 100 മീറ്റര്‍ അകലമെങ്കിലും പാലിക്കണമെന്ന നിബന്ധന ഇടത് സർക്കാർ 50 മീറ്ററാക്കി. ക്വാറിക്കു നല്കുന്ന അനുമതിയുടെ കാലാവധി മൂന്നു വര്‍ഷത്തില്‍ നിന്ന് അഞ്ചു വര്‍ഷമാക്കി. വനത്തില്‍ നിന്നുള്ള ക്വാറിയുടെ ദൂരപരിധി 100 മീറ്ററില്‍ നിന്ന് 50 മീറ്ററായി വെട്ടിക്കുറച്ചു. ഭൂപതിവ് ചട്ടങ്ങള്‍ ദേദഗതി ചെയ്ത് പട്ടയഭൂമിയില്‍ പോലും വ്യാപകമായ ഖനനത്തിനു വഴിയൊരുക്കി. കേരള നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്താന്‍ അവസരമൊരുക്കി.

വി എസ് സർക്കാരിന്റെ കാലത്ത് ഖനനത്തിന് കടുത്ത നിയന്ത്രണമാണ് ഉണ്ടായിരുന്നത്. പിണറായി വിജയനായിരുന്നു അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. ഖനനത്തിന് അനുമതി നൽകണമെന്ന് സിപിഎം സർക്കാരിനോട് അക്കാലത്ത് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അനുമതി നൽകിയില്ല. അന്നും വ്യവസായ വകുപ്പ് പാർട്ടി ഔദ്യോഗിക പക്ഷത്തിന്റെ കൈയിലായിരുന്നു. എന്നാൽ ഇത്തരം നയപരമായ തീരുമാനങ്ങൾ മുഖ്യമന്ത്രിയാണ് കൈകൊണ്ടിരുന്നത്. ഖനനത്തിന് അനുമതി നൽകുന്നതിനോട് വി എസിന് പൂർണമായ വിയോജിപുണ്ടായിരുന്നു. ഖനനാനുമതി സ്വകാര്യ മേഖലക്ക് നൽകിയത് ശശിധരൻ കർത്തക്ക് വേണ്ടിയാണെന്ന് വി.എസ് പക്ഷം ഇന്നും വിശ്വസിക്കുന്നു.

പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരിൽ അക്കാലത്ത് പല വികസന പദധതികൾക്കും വി എസ് തടസ്സം നിന്നിരുന്നു. പരിസ്ഥിതിയെ ഇല്ലാതാക്കി വികസനം വേണ്ടെന്നായിരുന്നു വി എസിന്റെ നിലപാട്. ഇത് പാർട്ടിയും സർക്കാരും തമ്മിൽ കടുത്ത കലഹത്തിന് ഇടയാക്കി. ഖനനം ഉണ്ടെങ്കിൽ മാത്രമേ പാർട്ടിക്ക് നിലനിൽക്കാൻ കഴിയുകയുള്ളു.കോടി കണക്കിന് രൂപയാണ് കമ്മീഷൻ ഇനത്തിൽ പാർട്ടിക്ക് ലഭിക്കുന്നത്. ക്വാറികൾക്ക് അനുമതി യഥേഷ്ടം നൽകുന്നതിൽ ഉദ്യോഗസ്ഥർക്കും സന്തോഷമാണ്. മൈനിംഗ് ആന്റ് ജിയോളജി വിഭാഗം ഉദ്യോഗസ്ഥർക്ക് ഖനനത്തിലൂടെ ലഭിക്കുന്നത് ലക്ഷങ്ങളാണ്. പാർട്ടി നിലനിൽക്കുന്നതും ക്വാറി മാഫിയയുടെ സഹായത്തോടെയാണ്.

2019 ൽ തന്നെയാണ് കരിമണല്‍ സ്വകാര്യ മേഖലയിൽ ഖനനം ചെയ്യാനുള്ള നീക്കവുമുണ്ടായത്. ഇ.പി. ജയരാജൻ ആയിരുന്നു അന്ന് മന്ത്രി. സി പി എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് സ്വകാര്യമേഖലയിൽ കരിമണൽ ഖനനം നടത്താനുള്ള ഫയൽ മന്ത്രിസഭാ യോഗത്തിന് മുന്നിൽ വ്യവസായ വകുപ്പ് സമർപ്പിച്ചത്.

സ്വകാര്യ മേഖലയില്‍ ഖനനം നടത്താന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി ഒരു ഫയല്‍ വ്യവസായ വകുപ്പില്‍ എങ്ങനെ ഉടലെടുത്തു എന്ന ചോദ്യം ഉയർന്നു. കരിമണല്‍ ഉള്‍പ്പെടെയുള്ള ധാതു ഖനനം സ്വകാര്യ മേഖലയില്‍ തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന നിയമ ഭേദഗതിയെ മറികടന്നാണ് വ്യവസായ വകുപ്പ് സ്വകാര്യ ലോബിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ദ്രുതഗതിയില്‍ ഫയല്‍ നീക്കുകയും ചെയ്തത്. ഇതിന് പിന്നില്‍ ഉന്നതതല ഗൂഡാലോചനയുണ്ടെന്ന് വ്യക്തമായിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി തന്നെ വിഷയത്തിൽ ഇടപെടുകയായിരുന്നു.

മുഖ്യമന്ത്രിയുടെ പിന്തുണയോടെയാണ് അങ്ങനെയൊരു നീക്കം വകുപ്പില്‍ നടന്നത് . ചൂടു വെള്ളത്തിൽ വീണ ഇ പി ജയരാജൻ പാർട്ടിയുടെ അംഗീകാരമില്ലാതെ ഇത്രയും വലിയൊരു തീരുമാനം സ്വീകരിക്കുകയില്ല എന്ന് എല്ലാവരും കരുതി. ഇത്രയേറെ ഗൗരവസ്വഭാവമുള്ള ഈ വിഷയം മന്ത്രിസഭയിലോ ഇടതുമുന്നണിയിലോ ചര്‍ച്ച ചെയ്യാതെ അനുമതി നല്‍കുന്ന ഘട്ടം വരെയെത്തി എന്നാണ് മാധ്യമങ്ങൾ റിപ്പോര്‍ട്ടുകൾ റിപ്പോർട്ട് ചെയ്തത്. . നിയമവിരുദ്ധമായ ഈ നടപടിയുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ വ്യവസായ മന്ത്രിക്കോ വകുപ്പിലെ ഉന്നതര്‍ക്കോ കഴിഞ്ഞില്ല. അതേസമയം തനിക്ക് ഒന്നും പേടിക്കാനാവില്ലെന്നാണ് ഇ പിയുമായി ബന്ധപ്പെട്ടവർ പറഞ്ഞത്.. പാർട്ടി അംഗീകാരം ഉണ്ട് എന്നത് തന്നെയാണ് ഇതിനർത്ഥം. .

ഇതിനു പിന്നാലെ ഗൂഢാലോചന വെളിച്ചത്തു കൊണ്ടു വരാന്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു . പൊതുമേഖലയില്‍ ഖനനം നടക്കുന്ന ആലപ്പാട് പോലെയുള്ള മേഖലകളില്‍ ജനങ്ങള്‍ അനുഭവിക്കുന്ന കെടുതികള്‍ക്കും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ശ്വാശ്വതമായ പരിഹാരം കാണാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയമായ ഖനനം പോലും നിയന്ത്രണ വിധേയമായി നടത്തുന്നതിനെക്കുറിച്ച് കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാരാണ് സ്വകാര്യ മേഖലയില്‍ ഖനനാനുമതി നല്‍കാന്‍ തുനിഞ്ഞത്.

ഖനനത്തിന് ആദ്യം അനുമതി നൽകിയത് 2019 ലെ ലോക്സഭാ തെരഞ്ഞടുപ്പിന് തൊട്ടു മുമ്പാണ്. കോടി കണക്കിന് രൂപയാണ് സ്വകാര്യ ഖനനകരാറിലൂടെ മറിഞ്ഞത്. കരിമണൽ ഖനനത്തിന് സർക്കാർ അനുമതി നൽകിയത് പാലാ ഉപതെരഞ്ഞടുപ്പിന് തൊട്ടു പിന്നാലെയാണ്. കേരളത്തിലെ . തെരഞ്ഞടുപ്പിൽ അഴിമതിക്കുള്ള കാഹളമാണ് ഇതിലൂടെ മുഴങ്ങുന്നതെന്ന് ആരോപിക്കുന്നതിൽ തെറ്റില്ല. സ്വകാര്യ മേഖലക്കുള്ള അനുമതി തത്കാലം തള്ളാത്ത സാഹചര്യത്തിൽ മുതലാളിമാരുടെ കടാക്ഷം സി പി എമ്മിന് മേൽ എന്നും ഉണ്ടായിരിക്കും.

ഇത്തരത്തിൽ സർക്കാർ അറിഞ്ഞു കൊണ്ടു നൽകിയ അനുമതികളാണ് ഇപ്പോൾ പിണറായിയുടെ തലയിലായിരിക്കുന്നത് . തീർത്തും അപ്രതീക്ഷിതമായിരുന്നു പിണറായിക്ക് ഇത് . അതുകൊണ്ടാണ് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ വിഷയം സർക്കാരിനെതിരെ തിരിച്ചുവിടാൻ ശ്രമിച്ചത്.പക്ഷേ കോടതി വഴങ്ങിയില്ല. കാരണം സർക്കാർ എന്നത് പിണറായിയാണെന്ന് കോടതിക്കറിയാം.

ഇവിടെയാണ് പോയിന്റ്. കർത്തയുടെ കമ്പനിക്ക് ഇത്തരത്തിൽ നിരവധി സഹായങ്ങൾ പിണറായി നൽകിയിട്ടുണ്ടെന്നാണ് ഇ.ഡിയുടെ വിശ്വാസം. ചുരുക്കത്തിൽ എസ്. എഫ് ഐ. ഒ മകളെയും ഇ.ഡി. പിതാവിനെയും അകത്താക്കാനുളള പരിപാടിയാണ് ആസൂത്രണം ചെയ്യുന്നത്. അതിനാണ് പഴുതില്ലാത്ത അന്വേഷണം നടത്തുന്നത്. ജസ്റ്റിസ് വി.കെ.മോഹനൻ കമ്മീഷനെ ഉപയോഗിച്ച് തങ്ങളെ വക വരുത്താൻ സർക്കാർ നടത്തിയ നീക്കങ്ങൾ ഇ.ഡി. മറന്നിട്ടില്ല.എസ്.എഫ് ഐ ഒക്ക് പിന്നാലെ ഇ.ഡി.എത്തിയത് മുഖ്യമന്ത്രിക്കുള്ള ക്വട്ടേഷനുമായാണ്.

എസ്.എഫ്.ഐ. ഒ കുറ്റപത്രം കുറ്റമറ്റതാണെന്ന നിഗമനത്തിലാണ് ഇ.ഡി.യുള്ളത്. എത്രയും വേഗം പൂട്ട് മുറുക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

#AcuteMountainSickness സുരേഷ് ഗോപിയുയും സദാനന്ദൻ മാസ്റ്ററും ഇടപെട്ടു  (1 minute ago)

#TamilNaduPolice എസ്ഐയുടെ വക വിചിത്രമായ പ്രവർത്തി  (6 minutes ago)

പൊന്ന് വാങ്ങുന്നവർക്ക് ആശ്വാസം, പണയം വെച്ചവർക്ക് നെഞ്ചിടിപ്പ്; വായ്പാ പരിധി കവിഞ്ഞതോടെ ബാങ്കുകളുടെ അടിയന്തര നോട്ടീസ്...  (45 minutes ago)

തിരുപ്പത്തൂർ ഇരട്ടക്കൊല: സഹപാഠിയെയും ബന്ധുവിനെയും വെട്ടിക്കൊന്ന പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ; പിന്നിൽ പ്രണയപ്പകയെന്ന് പോലീസ്...  (53 minutes ago)

ഭാര്യയോട് സംസാരിച്ചതിന് വൈരാഗ്യം; വെട്ടുകാട് അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ...  (1 hour ago)

പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസ്: പേട്ട പള്ളി വികാരി ഒഴിയണമെന്നാവശ്യപ്പെട്ട് വിശ്വാസികളുടെ പ്രതിഷേധം: പ്രതിഷേധം ശക്തമായതോടെ പള്ളിമേട ഉള്ളിൽനിന്ന് പൂട്ടി വികാരി...  (1 hour ago)

സ്ഥിരം കുറ്റവാളിയുടെ മനോനില'; അഭിറാം വധക്കേസിലെ 17-കാരന് ജാമ്യമില്ല, വിചാരണ നേരിടണം...  (1 hour ago)

#VDSatheesan നവദമ്പതികൾക്ക് ആശംസകൾ നേർന്നു;  (1 hour ago)

പ്രതിരോധശേഷി നഷ്ടപ്പെട്ടു, 8 മാസം ചികിത്സയിൽ"; വിഷക്രീം അപകടം തുറന്നുപറഞ്ഞ് സലീം കോടത്തൂർ, അന്വേഷണം കടുപ്പിച്ച് സർക്കാർ...  (1 hour ago)

ഇ എം എസിന്റെ മകളും എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയും വയോജന കമീഷൻ അംഗവുമായ ഇ എം രാധ അന്തരിച്ചു...  (2 hours ago)

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവം ഈ മാസം 24ന് നടക്കും...  (2 hours ago)

രാജ്യതലസ്ഥാനത്തെ വായുനിലവാരം ഇന്നും 'മോശം' വിഭാഗത്തിൽ തുടരുന്നു...  (3 hours ago)

കല്യാണ്‍ സില്‍ക്സിന്റെ കക്കൂസ് മാലിന്യം പാവപ്പെട്ടവന്റെ നെഞ്ചത്ത്..! 50,000 പിഴ അടിച്ച് കയ്യിൽക്കൊടുത്തു,പക്ഷേ ട്വിസ്റ്റ്  (3 hours ago)

ഉത്തരാഖണ്ഡിലെ തെഹ്‌രി ഗഡ്‌വാൾ ജില്ലയിൽ വീടിന്റെ അടുക്കളയിൽ കയറിയ പുലിയെ വീട്ടുകാർ അകത്തിട്ട് പൂട്ടി, മയക്കുവെടിവെച്ച് പുലിയെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥർ  (3 hours ago)

ദർശനത്തിനെത്തുന്ന തീർഥാടകരുടെ എണ്ണം വർദ്ധിക്കുന്നതായി സൂചന.. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും വിരൽത്തുമ്പിലെത്തിക്കുന്നതിനായി അയ്യൻ 4.0’ മൊബൈൽ ആപ്ലിക്കേഷൻ  (3 hours ago)

Malayali Vartha Recommends