എല്ലാം കൊണ്ടും മേളം തന്നെ... കോണ്‍ഗ്രസിനെ വട്ടം കറക്കി അന്‍വര്‍, ജോയി മത്സരിക്കണമെന്ന് വാശി; അല്ലെങ്കില്‍ ഷൗക്കത്തിനെ തോല്‍പ്പിക്കും; കെപിസിസി അധ്യക്ഷനെ മാറ്റുന്നില്ലെങ്കില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഹൈപവര്‍ കമ്മിറ്റി

പിവി അന്‍വര്‍ കോണ്‍ഗ്രസിനും തലവേദനയാകുന്നു. സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ കോണ്‍ഗ്രസിനെ വട്ടം കറക്കി പിവി അന്‍വര്‍. ആര്യാടന്‍ ഷൗക്കത്തിനെ മല്‍സരിപ്പിക്കാനാകില്ലെന്ന് എപി അനില്‍കുമാറുമായുള്ള ചര്‍ച്ചയിലും അന്‍വര്‍ ആവര്‍ത്തിക്കുകയായിരുന്നു. ഇതിനിടെ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ലീഗ് എംഎല്‍എ നീക്കം നടത്തിയതിനെച്ചൊല്ലി മുന്നണിയില്‍ വിവാദം ഉയര്‍ന്നു.
സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ പിവി അന്‍വറിന് ഒരു നിര്‍ബന്ധ ബുദ്ധിയും ഇല്ല എന്ന കോണ്‍ഗ്രസിന്റെ അവകാശവാദം പൊളിഞ്ഞു. ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിലപാടില്‍ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള എപി അനില്‍കുമാര്‍ അന്‍വറുമായി നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടു. ജോയിയെ തന്നെ മത്സരിപ്പിക്കണം എന്ന പിടിവാശിയില്‍ നിന്നും പിന്മാറാന്‍ അന്‍വര്‍ തയ്യാറായില്ല.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിക്കാര്യം പൂര്‍ണ്ണമായും അന്‍വറിന്റെ വരുതിയില്‍ ആണെന്നു തെളിയിക്കുന്നതായി എപി അനില്‍കുമാറിന്റെ അന്‍വറുമായുള്ള കൂടിക്കാഴ്ച. അന്‍വര്‍ ആകട്ടെ ഷൗക്കത്ത് മത്സരിച്ചാല്‍ തോല്‍പ്പിക്കുമെന്ന മുന്നറിയിപ്പ് തന്നെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കുന്നത്. കഴിഞ്ഞദിവസം ആര്യാടന്‍ ഷൗക്കത്ത് അന്‍വറിനെ അനുനയിപ്പിക്കാനായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നിട്ടും അന്‍വര്‍ വഴങ്ങിയില്ല. ഇതോടെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥിനിര്‍ണയം വഴിമുട്ടുകയായിരുന്നു.
ആരാടന്‍ ഷൗക്കത്തിനുവേണ്ടി മുസ്ലിംലീഗിലും നീക്കം നടക്കുന്നുണ്ട്. ഏറനാട് എംഎല്‍എ പികെ ബഷീര്‍ ഷൗക്കത്തിനുവേണ്ടി കോണ്‍ഗ്രസുകാരും ആയി ചര്‍ച്ച നടത്തിയതായാണ് സൂചന. ലീഗ് ഇത്തരത്തില്‍ ഇടപെട്ടതില്‍ കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പുണ്ട്. ചുരുക്കത്തില്‍ എളുപ്പത്തില്‍ ജയിച്ചു കയറാം എന്ന് കരുതുന്ന ഒരു സീറ്റില്‍ വലിയ പ്രതിസന്ധി നേരിടുകയാണ് കോണ്‍ഗ്രസ്.
അതേസമയം കെപിസിസി അധ്യക്ഷനെ മാറ്റുന്നില്ലെങ്കില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഹൈപവര്‍ കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കം ശക്തമാക്കി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. സുപ്രധാന നേതാക്കള്‍ മാത്രമടങ്ങുന്ന കമ്മിറ്റിയെ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കാനാണ് നീക്കം. കെ.സുധാകരനെ മാറ്റണമെന്ന ആഗ്രഹം ദേശീയ നേതൃത്വത്തിന് ഉണ്ടെങ്കിലും സമവായം കണ്ടെത്താനാകാത്തതാണ് കാരണം.
ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കെപിസിസി ആസ്ഥാനത്ത് പോലും കെ സുധാകരന്‍ എത്തുന്നത് കുറവാണ്. സുധാകരന് പകരം മറ്റൊരു അധ്യക്ഷനെ കണ്ടെത്താനുള്ള ആലോചനകള്‍ തുടങ്ങിയതുമാണ്. പക്ഷേ പദവി ഒഴിയുന്നതില്‍ കെ.സുധാകരന്‍ അതൃപ്തനാണ്. നിര്‍ബന്ധപൂര്‍വം മാറ്റുന്നതിന് പകരം സംഘടനയെ ചലിപ്പിക്കാന്‍ മറ്റ് മാര്‍ഗം എന്ന നിലയിലാണ് ഹൈപവര്‍ കമ്മിറ്റിയുടെ ആലോചന. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, മുന്‍ കെപിസിസി അധ്യക്ഷന്മാര്‍, കേരളത്തില്‍നിന്നുള്ള വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ മാത്രമടങ്ങുന്ന കോര്‍ ഗ്രൂപ്പിന് രൂപം നല്‍കാനാണ് ശ്രമം. രാഷ്ട്രീയകാര്യ സമിതി ജംബോ കമ്മിറ്റിയായി മാറിയതാണ് നേതൃനിരയില്‍ പുതിയ കമ്മിറ്റി രൂപീകരിക്കാനുളള നീക്കം. അധ്യക്ഷനെ മാറ്റിയാലും പുതിയ കമ്മിറ്റികള്‍ വരുന്നതാണ് നല്ലതെന്നാണ് വിലയിരുത്തല്‍. അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇക്കാര്യം സുധാകരനെ ബോധ്യപ്പെടുത്താനാകാത്തതാണ് പ്രധാന തടസം.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പും പിന്നാലെ എത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പുമാണ് പാര്‍ട്ടിക്ക് മുന്നിലെ വെല്ലുവിളി. പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കിയില്ലെങ്കില്‍ 2021 ന്റെ ആവര്‍ത്തനം നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമോ എന്ന ആശങ്ക ദേശീയ നേതൃത്വത്തിനുണ്ട്. കേരളത്തിന്റെ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി സംസ്ഥാനത്തെ രാഷ്ട്രീയ-സംഘടനാ വിഷയങ്ങള്‍ ദേശീയ നേതൃത്വത്തിന് മുന്നില്‍ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്.
അതേസമയം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക ചര്‍ച്ചകള്‍ നടക്കും. യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്നറിഞ്ഞ ശേഷമേ സിപിഎം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളൂ. യുഡിഎഫില്‍ ഉണ്ടാകാന്‍ ഇടയുള്ള അസ്വാരസ്യങ്ങള്‍ മുതലെടുക്കണമെന്ന തീരുമാനം സിപിഎം എടുത്തിട്ടുണ്ട്.
കെ കെ രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയാര് എന്ന ചര്‍ച്ചകളും യോഗത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം വേണോ, ഉദ്യോഗസ്ഥ തല നിയമനം വേണോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രിയായിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രിയുടെ അഭിപ്രായം പാര്‍ട്ടി അംഗീകരിക്കാനാണ് സാധ്യത.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ചേരുന്ന ആദ്യ യോഗമാണിത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഇപി ജയരാജന്‍, കെകെ ശൈലജ, എം സ്വരാജ്, മുഹമ്മദ് റിയാസ്, ടിപി രാമകൃഷ്ണന്‍, വിഎന്‍ വാസവന്‍, പുത്തലത്ത് ദിനേശന്‍, സിഎന്‍ മോഹനന്‍, എംവി ജയരാജന്‍, സജി ചെറിയാന്‍, കെകെ ജയചന്ദ്രന്‍, പി രാജീവ്, ടിഎം തോമസ് ഐസക്, കെഎന്‍ ബാലഗോപാല്‍, പികെ ബിജു എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങള്‍.
തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ടീം വികസിത കേരളവുമായി ജില്ലാ കണ്‍വെന്‍ഷനുകള്‍ തുടങ്ങാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തിങ്കളാഴ്ച മുതല്‍ മെയ് 10 വരെ പാര്‍ട്ടിയുടെ 30 സംഘടനാ ജില്ലകളിലാണ് ഹൈടെക് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്ന. ഓരോ തദ്ദേശ സ്ഥാപനങ്ങള്‍ക്കും പ്രത്യേകം പ്ലാനുകള്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അവതരിപ്പിക്കുമെന്നാണ് വിവരം.
സംസ്ഥാനത്തെ 30 സംഘടനാ ജില്ലകളില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 600 ലേറെ ഭാരവാഹികളെയാകെ ടീം വികസിത കേരളം എന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ വിശേഷിപ്പിക്കുന്നത്. ഇതേ പേരിലാണ് ഇനിയുള്ള കണ്‍വെന്‍ഷനുകളും സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച തൃശൂര്‍ സിറ്റി, റൂറല്‍ ജില്ലകളിലാണ് തുടക്കം. മെയ് 10ന് പാലക്കാട് വെസ്റ്റ് ജില്ലാ കണ്‍വെന്‍ഷനോടെ സമാപനം. 17 ദിവസം ഹൈടെക് കണ്‍വെന്‍ഷനാണ് ലക്ഷ്യം. രാവിലെ ജില്ലാ കോര്‍കമ്മിറ്റി യോഗം. പിന്നീട് പഞ്ചായത്ത് തലം മുതലുള്ള ഭാരവാഹികളുടെ പ്രത്യേക കണ്‍വെന്‍ഷന്‍. പ്രസംഗമല്ല. അധ്യക്ഷന്‍ പവര്‍ പോയിന്റെ പ്രസന്റേഷനാണ് ഹൈലൈറ്റ്.
ഓരോ തദ്ദേശ സ്ഥാപനങ്ങളെയും പാര്‍ട്ടിയുടെ ജയസാധ്യത അനുസരിച്ച് എ,ബി,സി വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. എ ക്കാണ് ജയസാധ്യത കൂടുതല്‍. എ യില്‍ ജയം ഉറപ്പാക്കാനും മറ്റിടങ്ങളില്‍ നേട്ടം ഉണ്ടാക്കാനുമുള്ള പ്ലാനുകള്‍ മുന്നോട്ട് വെക്കും. പാര്‍ട്ടി ഭാരവാഹികള്‍ക്ക് അങ്ങോട്ടും അഭിപ്രായം പറയാം. താഴെ തട്ട് മുതല്‍ ഭാരവാഹികള്‍ ഓരോ മാസവും നടത്തിപ്പിന്റെ പുരോഗതി റിപ്പോര്‍ട്ട് അധ്യക്ഷന് കൈമാറണം. പുതിയ അധ്യക്ഷന്റെ ആദ്യ വെല്ലുവിളി തദ്ദേശ തെരഞ്ഞെടുപ്പാണ്. ഓരോ ജില്ലകളിലും പല കാരണങ്ങള്‍ കൊണ്ട് സജീവമല്ലാതെ മാറി നില്‍ക്കുന്ന പ്രാദേശിക നേതാക്കളെ അധ്യക്ഷന്‍ പ്രത്യേകമായി കാണും. അതിവേഗം ജില്ലാ ഭാരവാഹികളെ തീരുമാനിച്ചെങ്കിലും പലയിടത്തും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന പരാതി മുരളീധര പക്ഷത്തിനും കൃഷ്ണദാസ് വിഭാഗത്തിനുമുണ്ട്. സംസ്ഥാന ഭാരവാഹികള്‍ ആരോക്കെ എന്നതും ആകാംക്ഷയാണ്. ദേശീയ അധ്യക്ഷന്റെ പ്രഖ്യാപനത്തിന് ശേഷമാകും സംസ്ഥാനത്തെ പുനഃസംഘടന.
അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വരെ ഇനി മാധ്യമങ്ങളോട് സംസാരിക്കാനില്ലെന്ന് മണ്ഡലം മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ പറഞ്ഞു. മാധ്യമങ്ങളുമായുള്ള ആശയവിനിമയം താത്ക്കാലികമായി നിര്‍ത്തിയെന്നും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ (യു.ഡി.എഫ്)സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പത്രമാധ്യമങ്ങളുമായുള്ള ആശയവിനിമയം താത്ക്കാലികമായി ഇപ്പോള്‍ മുതല്‍ പൂര്‍ണ്ണമായും വിഛേദിക്കുകയാണ്. പ്രിയപ്പെട്ട പത്രമാധ്യമ സുഹൃത്തുക്കള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 'ചിന്തിക്കുന്നവര്‍ക്ക്' ദൃഷ്ടാന്തമുണ്ട് - അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുഡിഎഫിനെ കുഴപ്പിക്കുംവിധത്തിലായിരുന്നു പി.വി. അന്‍വറിന്റെ നിലപാടുകള്‍. വി.എസ്. ജോയിയെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു അന്‍വറിന്റെ ആവശ്യം. ആര്യാടന്‍ ഷൗക്കത്തിനെ മത്സരിപ്പിക്കരുതെന്ന് എ.പി. അനില്‍കുമാറുമായുള്ള ചര്‍ച്ചയില്‍ അന്‍വര്‍ ആവര്‍ത്തിച്ചിരുന്നു. അതേസമയം ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ഥിയാകാനുള്ള തയ്യാറെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പിവി അന്‍വറിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്.
പി വി അന്‍വറും എ പി അനില്‍ കുമാറും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ, കൂടിക്കാഴ്ച യാദൃച്ഛികമായിരുന്നു എന്ന് പിവി അന്‍വര്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തനിക്ക് പങ്കില്ലെന്നും പിവി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാര്‍ഥി സാധ്യതകള്‍ സ്വാഭാവികമായും ചര്‍ച്ചയായെന്നും മുമ്പ് ഡിമാന്‍ഡ് റിക്വസ്റ്റ് നല്‍കിയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീരുമാനം എടുക്കേണ്ടത് നേതൃത്വമാണെന്നും യുഡിഎഫിന് ആശങ്കയ്ക്ക് വകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കൂടിക്കാഴ്ച തികച്ചും സൗഹൃദപരമായിരുന്നു എന്ന് എ പി അനില്‍ കുമാര്‍ പ്രതികരിച്ചു. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ണമായും നേതൃത്വം തീരുമാനിക്കുമെന്നും സിപിഎമ്മിന് ഇതുവരെ പേര് പോലും പറയാന്‍ ആളില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വി.എസ്. ജോയിക്ക് വേണ്ടി പിടിമുറുക്കി സ്ഥലം മുന്‍ എംഎല്‍എ പി.വി. അന്‍വര്‍. വി.എസ്. ജോയിക്കേ പിന്തുണ നല്‍കൂ എന്ന തീരുമാനം പി.വി അന്‍വര്‍ ഔദ്യോഗികമായി നേതാക്കളെ അറിയിച്ചതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
മണ്ഡലത്തിന്റെ ചുമതലയുളള എ.പി. അനില്‍ കുമാറുമായി പി.വി. അന്‍വര്‍ ചര്‍ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ വി.എസ്. ജോയിയെ സ്ഥാനാര്‍ഥിയാക്കണം എന്ന നിലപാട് അന്‍വര്‍ മുന്നോട്ട് വെച്ചു. മലപ്പുറം ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. മണ്ഡലത്തില്‍ വിജയ സാധ്യത കൂടുതല്‍ വി.എസ്. ജോയിക്കാണെന്ന് അന്‍വര്‍, അനില്‍ കുമാറിനെ അറിയിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുത്താല്‍ ഭൂരിപക്ഷം കൂടുമെന്ന കാര്യവും അനില്‍ കുമാറിനെ അന്‍വര്‍ അറിയിച്ചിട്ടുണ്ട്.
അന്‍വര്‍ രാജിവെച്ച സമയത്തും വി.എസ്. ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് അന്‍വര്‍ അറിയിച്ചിരുന്നു. സ്ഥാനാര്‍ഥി ജോയി ആയാല്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയപ്പിച്ചെടുക്കുമെന്നായിരുന്നു അന്ന് അന്‍വറിന്റെ പ്രഖ്യാപനം. സ്ഥാനാര്‍ഥികളാവാന്‍ തയ്യാറെടുത്ത് വി.എസ്. ജോയിയും ആര്യാടന്‍ ഷൗക്കത്തും മണ്ഡലത്തില്‍ സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ജോയിക്ക് വേണ്ടി അന്‍വര്‍ പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നില്‍ എത്തുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടക കക്ഷിയാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. നേതാക്കള്‍ക്ക് പി.വി. അന്‍വര്‍ കത്തയച്ചു. യു.ഡി.എഫുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിക്കൊണ്ട് 10 പേജുള്ള കത്താണ് അന്‍വര്‍ മുന്നണി നേതൃത്വത്തിന് കൈമാറിയത്.
പ്രതിപക്ഷ നേതാവ് വിഡി. സതീശന്‍, കെ. സുധാകരന്‍, കെ.സി.വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ക്കാണ് കത്തയച്ചിരിക്കുന്നത്. ഇതിന് പുറമേ എല്ലാ ഘടകകക്ഷി നേതാക്കള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. എം.എല്‍.എ സ്ഥാനം എന്തുകൊണ്ട് രാജിവെച്ചു എന്നത് മുതല്‍ തൃണമൂലില്‍ ചേര്‍ന്ന രാഷ്ട്രീയ സാഹചര്യം വരെ അന്‍വര്‍ കത്തില്‍ വിശദീകരിക്കുന്നുണ്ട്. തന്നെ യുഡിഎപിന്റെ ഭാഗമാക്കിയാല്‍ ഉണ്ടാകുന്ന മെച്ചം കത്തില്‍ വിവരിച്ചിട്ടുണ്ട്.
കത്തില്‍ വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. കെ.പി.സി.സിയുടെ രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് നടക്കാനിക്കുകയാണ്. അന്‍വറിന്റെ കത്ത് കെ.പി.സി. രാഷ്ട്രീയ കാര്യസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ തിടുക്കത്തില്‍ ഒരു തീരുമാനം വേണ്ടെന്നാണ് ഒരു വിഭാഗം പറയുന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താം എന്ന കോണ്‍?ഗ്രസിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് സ്ഥാനാര്‍ഥിയാവാന്‍ ആര്യാടന്‍ ഷൗക്കത്തും വി.എസ്. ജോയിയും തമ്മിലുള്ള തര്‍ക്കം. പാര്‍ട്ടി നേതൃത്വം ഇരുവരുമായും അനുനയ ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് അന്‍വര്‍ നിലപാട് നേതാക്കളെ അറിയിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം മണ്ഡലത്തില്‍ നേടുമെന്നും അതിന് ഉതകുന്ന രീതിയില്‍ എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം സ്ഥാനാര്‍ഥിയെ തിരുമാനിക്കുമെന്നാണ് സ്ഥാനാര്‍ത്ഥി തര്‍ക്കത്തില്‍ എ.പി. അനില്‍ കുമാറിന്റെ പ്രതികരണം.
"
https://www.facebook.com/Malayalivartha

























