ഓട്ടോറിക്ഷ തൊഴിലാളിയെ നാടന്‍ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയും അനവധി ക്രിമിനല്‍ കേസ് പ്രതിയുമായ ജിതിന് രാജിന് അറസ്റ്റ് വാറണ്ട്

ഓട്ടോറിക്ഷ തൊഴിലാളിയെ നാടന്‍ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയും അനവധി ക്രിമിനല്‍ കേസ് പ്രതിയുമായ പ്രതിയെ ഏപ്രില്‍ 24 നകം അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു.
നാലാഞ്ചിറ അക്ഷയ ഗാര്‍ഡന്‍സ് അമ്യത് വീട്ടില്‍ കാപ്പിരിയെന്നു വിളിക്കുന്ന ജിതിന് രാജി (27) നെയാണ് അറസ്റ്റ് ചെയ്യേണ്ടത്. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പേരൂര്‍ക്കട പൊലീസിന് അറസ്റ്റ് വാറണ്ട് ഉത്തരവ് നല്കി.
2021 ജനുവരി 6 ന് പൊലീസ് പിടിയിലായ പ്രതി കോടതി ജാമ്യത്തില്‍ പുറത്തിറങ്ങി ഒളിവില്‍ പോകുകയായിരുന്നു. കേശവദാസപുരം ജ്യോതി നഗറില്‍ 2020 സെപ്റ്റംബര്‍ 10 രാത്രി ഒമ്പത് മണിക്ക് ആയിരുന്നു സംഭവം. വീടിന് മുന്പില് നില്‍ക്കുകയായിരുന്ന പ്രമോദ് കുമാറിനെ ജിതിന് രാജ് അടക്കമുള്ള നാലംഗ സംഘം നാടന്‍ ബോംബ് എറിഞ്ഞ് പരുക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാളുടെ അനന്തിരവനോടുള്ള മുന്‍വൈരാഗ്യം മൂലമായിരുന്നു ആക്രമണം.
2021 ജനുവരി 6 നാണ് ജിതിന് അറസ്റ്റിലായത്. കേസില്‍ മറ്റു മൂന്നു പേര് നേരത്തേ പിടിയിലായിരുന്നു. ആക്രമണത്തിന് ശേഷം ഒളിവിലായിരുന്ന ജിത്തിനെ പിടികൂടാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഇയാളെ കുടപ്പനക്കുന്നിലെ ഒളിസങ്കേതത്തില്‍ നിന്നും പിടികൂടി.
2021ല്‍ നടന്ന മണ്ണന്തല ഭവനഭേദന കേസിലും 2021 ല്‍ നടന്ന വഞ്ചിയൂരില്‍ യുവാവിനെ ആക്രമിച്ച കേസിലും പ്രതിയാണ് ജിതിന് രാജ്. ഇയാള്‍ക്കെതിരെ മ്യൂസിയം , പൂജപ്പുര, കന്റോണ്‍മെന്റ്, പേരൂര്‍ക്കട, മണ്ണന്തല, വഞ്ചിയൂര്‍, നെടുമങ്ങാട് സ്റ്റേഷനുകളില്‍ 16 ലധികം കേസുകളുണ്ട്.
ലഹരി മരുന്ന് വില്പനയ്ക്ക് ബംഗളൂരുവിലും ജിതിന് രാജിന് കേസുണ്ട്.ഇയാളെ ഗുണ്ടാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. പേരൂര്‍ക്കട എസ്എച്ച്ഒ സൈജുനാഥ്, എസ്ഐമാരായ സഞ്ജു ജോസഫ്, വില്‍ബര്‍ രാജ്, എസ്ഐമാരായ രാംകുമാര്‍, ബല്‍റാം ശങ്കര്‍, വിനോദ്, സിപിഒമാരായ അനു, അനീഷ്, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























