സങ്കടക്കാഴ്ചയായി... കോഴിക്കോട് താമരശ്ശേരി വെളിമണ്ണയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു...

കോഴിക്കോട് താമരശ്ശേരി വെളിമണ്ണയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. വെളിമണ്ണ യു പി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്.
ഒമ്പത് വയസായിരുന്നു. കളി കഴിഞ്ഞ് രാത്രി ഏഴ് മണി കഴിഞ്ഞിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിന് ഒടുവിലാണ് വെളിമണ്ണ കടവില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ കുളിക്കാനിറങ്ങിയതാണെന്നാണ് സംശയമുള്ളത്.
https://www.facebook.com/Malayalivartha

























