കൊല്ലത്ത് പൊലീസിന്റെ വാഹന പരിശോധനക്കിടെ 109 ചാക്ക് നിരോധിക പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.. ഡ്രൈവര്‍ വാഹനമുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു

കൊല്ലത്ത് വന്‍ ലഹരി വേട്ട. വാഹനത്തില്‍ കടത്തുകയായിരുന്ന 109 ചാക്ക് നിരോധിക പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. കൊല്ലം വെസ്റ്റ് പൊലീസിന്റെ വാഹന പരിശോധനക്കിടെ ആയിരുന്നു സംഭവം.
ഡിവൈഡറില്‍ ഇട്ടിച്ചു നിന്ന വാഹനം ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. എന്നാല്‍ പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് .
https://www.facebook.com/Malayalivartha

























