Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

മക്കളെ ഹാർപിക്ക് കുടിപ്പിച്ച് മരണംനോക്കി നിന്ന് ജിസ്മോൾ..!ജിമ്മി തൂങ്ങും ജിസ്മോൾ വേഷംമാറി ഭ്രാന്താശുപത്രയിൽ..!

21 APRIL 2025 01:21 PM IST
മലയാളി വാര്‍ത്ത

ഏറ്റുമാനൂരില്‍ ജീവനൊടുക്കിയ അഭിഭാഷക ജിസ്മോളിന്റെയും മക്കളായ നേഹയുടെയും നോറയുടെയും മരണത്തില്‍ ഇന്നു സംസ്‌കാരം നടക്കും. ജിസ്മോളുടെ നാടായ പാലാ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലിലെ ചെറുകര സെന്റ് മേസ് ക്നാനായ പള്ളി സെമിത്തേരിയില്‍ വൈകിട്ട് 3.30നാണ് സംസ്‌കാരം നടത്തുക. ഇന്ന് രാവിലെ 9 മണിക്ക് മൃതദേഹങ്ങള്‍ ഭര്‍ത്താവ് ജിമ്മിയുടെ ഇടവകയായ നീറിക്കാട് ലൂര്‍ദ് മാതാ പള്ളി ഹാളില്‍ എത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹങ്ങള്‍ നേരിട്ട് സെമിത്തേരിയിലേക്കായിരിക്കും കൊണ്ടുപോകുക. ജിമ്മിയുടെ വീട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നില്ല.

ഭര്‍ത്താവിന്റെ വീട്ടില്‍ നേരിട്ട മാനസിക പീഡനത്തെത്തുടര്‍ന്നാണ് ജിസ്‌മോള്‍ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഇതേത്തുടര്‍ന്ന് ജിമ്മിയുടെ നാട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവരില്ലെന്നും അവിടുത്തെ പള്ളിയില്‍ സംസ്‌കാരം നടത്തില്ലെന്നുമുള്ള നിലപാടിലായിരുന്നു ജിസ്‌മോളുടെ കുടുംബം. എന്നാല്‍ ക്‌നാനായ സഭ നിയമ പ്രകാരം ഭര്‍ത്താവിന്റെ ഇടവകയില്‍ തന്നെ സംസ്‌കാരം നടത്തണം. തുടര്‍ന്ന് സഭാതലത്തില്‍ രണ്ടുദിവസം നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് നീറിക്കാട് ഒന്നര മണിക്കൂര്‍ പൊതുദര്‍ശനം നടത്താന്‍ ധാരണയായത്. പൊതുദര്‍ശനത്തിനുശേഷം ഉടന്‍ മൃതദേഹങ്ങള്‍ പാലായിലേക്ക് കൊണ്ടുപോകും. ജിസ്‌മോളുടെയും മക്കളുടെയും മൃതദേഹം നിലവില്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.

 

 

നിറത്തിന്റെ പേരിലും സാമ്പത്തിക സ്ഥിതിയുടെ പേരിലും ഭര്‍ത്താവിന്റെ വീട്ടില്‍ ജിസ്‌മോള്‍ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരന്‍ ജിറ്റു തോമസ് പറഞ്ഞു. പീഡനങ്ങളുടെ വിവരങ്ങള്‍ ജിസ്മോളുടെ അച്ഛനും സഹോദരനും ഏറ്റുമാനൂര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മരിക്കുന്നതിന് രണ്ടുദിവസം മുന്‍പ് മുതല്‍ ജിസ്‌മോളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.

ജിസ്‌മോളുടെ ഫോണ്‍ ഭര്‍ത്താവ് ജിമ്മി വാങ്ങിവച്ചിരുന്നതായി സംശയിക്കുന്നുണ്ട്. പലതവണ ജിസ്മോളെ ഭര്‍തൃവീട്ടില്‍ നിന്ന് കൂട്ടികൊണ്ട് വരാന്‍ ശ്രമിച്ചിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. വീട്ടില്‍ വച്ച് കൈ ഞെരമ്പ് മുറിച്ച് കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം ജിസ്‌മോള്‍ പുഴയില്‍ ചാടുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏറ്റുമാനൂർ നീറിക്കാട് മക്കളേയുംകൊണ്ട് പുഴയില്‍ ചാടി ജീവനൊടുക്കിയ ജിസ്മോള്‍ ഭര്‍തൃവീട്ടില്‍ നേരിട്ടത് കൊടിയ പീ‍ഡനം. ശാരീരികമായും മാനസികമായും ജിസ്മോളെ ഭര്‍ത്താവ് ജിമ്മിയും സഹോദരിയും അമ്മായിയമ്മയും ഉപദ്രവിക്കുമായിരുന്നെന്ന് സഹോദരന്‍ ജിറ്റു പറയുന്നു. കിട്ടിയ സ്ത്രീധനം പോരെന്നും എന്റെ പെണ്‍മക്കളെ വലിയ സ്ത്രീധനം നല്‍കിയാണ് കെട്ടിച്ചയച്ചതെന്നും അമ്മായിയമ്മ പറയുമായിരുന്നു. ജിമ്മിയുടെ മൂത്ത സഹോദരി ഭര്‍തൃവീട്ടിലേക്ക് പോവാതെ ആ വീട്ടില്‍ തന്നെ തുടര്‍ന്ന് ജിസ്മോളെ പലതരത്തില്‍ ഉപദ്രവിച്ചിട്ടുണ്ട്. കുടുംബം ഇല്ലാതാവാതിരിക്കാന്‍ എല്ലാം സഹിച്ച് ആ വീട്ടില്‍ തുടരുകയായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.

 

 

 

ജിസ്മോളുടെ ഫോണും വക്കീല്‍ ഓഫീസിലുളള ലാപ്ടോപും വിശദമായി പരിശോധിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ജിസ്മോള്‍ കറുത്തിട്ടാണെന്നും പറഞ്ഞും ഇവര്‍ ജിസ്മോളെ ഉപദ്രവിച്ചു. വിവാഹ ജീവിതത്തിലെ പ്രതിസന്ധി സംബന്ധിച്ച് ജിസ്മോൾ 2020ൽ ഷെയർ ചെയ്ത ഫേസ്ബുക്ക് പോസ്റ്റും ഇതോടൊപ്പം ചർച്ചയാവുകയാണ്.

‘പെൺ മക്കളെ കെട്ടിച്ചയക്കേണ്ടത് പണം കായ്ക്കുന്ന മരമുള്ള വീട്ടിലേക്കല്ല മനസ് തുറന്ന് സ്നേഹിക്കുന്ന മനുഷ്യരുള്ള വീട്ടിലേക്കാണ്.2020 സെപ്റ്റംബർ 25 ന് അഡ്വ ജിസ്മോൾ ഫെയ്സ് ബുക്കിൽ പങ്കുവെച്ചതാണ് ഈ കുറിപ്പ്. 2019-ൽ ആയിരുന്നു ജിസ്‌മോളുടെ വിവാഹം. വിവാഹത്തിന്റെ തുടക്കകാലം മുതൽ തന്നെ കടുത്ത മാനസിക ശാരീരിക പീഡനങ്ങളിലൂടെയാണ് ജിസ്‌മോൾ കടന്നുപോയതെന്ന കുടുംബത്തിന്റെ ആരോപണത്തെ സാധൂകരിക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്. നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരിലുള്ള കുത്തുവാക്കുകളായിരുന്നു ഏറെയും. ഇതിനിടെ ജിസ് മോളെ പലവട്ടം വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചതായും സഹോദരൻ ജിറ്റു പറയുന്നുണ്ട്.

ജിസ്മോളുടെ പിതാവ് പി കെ തോമസും സഹോദരൻ ജിറ്റുവുമാണ് ഏറ്റുമാനൂർ സ്റ്റേഷനിൽ മൊഴി നൽകിയത്. ഭർത്താവ് ജിമ്മിക്കും ജിമ്മിയുടെ അമ്മയ്ക്കും സഹോദരിക്കും എതിരെയാണ് പരാതി. സംസ്കാരത്തിന് ശേഷം മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും കുടുംബം പരാതി നൽകും.ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് പാലാ മുത്തോലിയിലെ ജിസ്മോളുടെ ഇടവക പള്ളിയിലാണ് സംസ്കാരം .

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!  (8 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!  (8 hours ago)

UAE താമസിക്കുന്നവർ സൂക്ഷിക്കൂ മാറിമറിഞ്ഞ് കാലാവസ്ഥ പുറത്തിറങ്ങുമ്പോൾ കരുതൽ വേണം..! 3 പ്രവാസികൾ മരിച്ചു  (8 hours ago)

പിണറായി കണ്ടംവഴി ഓടും ധർമ്മടത്ത് കൂട്ട തോൽവി പ്രവചനം ഇങ്ങനെ  (8 hours ago)

വന്ദേഭാരതിന് നേരെ തുരു തുരാ കല്ലേറ്..!C 1 കോച്ച് തകർന്നു ജനൽച്ചില്ലു പിള്ളർന്നു..! CRPF-വമ്പൻ നീക്കം  (8 hours ago)

സ്ട്രോങ്ങ് റൂം കുത്തിത്തുറക്കാൻ നീക്കം ..തോക്ക് ചൂണ്ടി കേന്ദ്ര സേന. കളക്ടർ കരഞ്ഞ് പറഞ്ഞ് ഒടുവിൽ ത്രിബിൾ പൂട്ട്  (8 hours ago)

10 ലക്ഷം കിട്ടി ദല്ലാൾ നന്ദകുമാർ അടിച്ച് നിന്റെ പണിക്കുറ്റം തീര്‍ക്കും; വനിതാ നേതാവിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശോഭ  (8 hours ago)

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി  (9 hours ago)

കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്  (10 hours ago)

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (12 hours ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (13 hours ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (15 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (15 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (15 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (15 hours ago)

Malayali Vartha Recommends