വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിക്കുന്നതോടൊപ്പം നിയമലംഘനത്തിന്റെ ചിത്രം പകര്‍ത്തി ഇ-ചെല്ലാന്‍ സംവിധാനം മുഖേന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്താം

വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിക്കുന്നതോടൊപ്പം നിയമലംഘനത്തിന്റെ ചിത്രം പകര്‍ത്തി ഇ-ചെല്ലാന്‍ സംവിധാനം മുഖേന ചെല്ലാന്‍ തയ്യാറാക്കി എല്ലാത്തരം നിയമലംഘനങ്ങള്‍ക്കും പിഴ ചുമത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രമോട്ടോര്‍ വാഹന നിയമം പ്രകാരം അധികാരമുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സി.എച്ച്. നാഗരാജു അറിയിച്ചു.
ഓടുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തേണ്ടെന്നും അങ്ങനെ ചെയ്താല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിറക്കിയതായി വ്യാപക പ്രചാരണം ഉണ്ടായതിനെ തുടര്‍ന്നാണ് പിഴ ഈടാക്കല്‍ വ്യക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ് വാര്‍ത്താകുറിപ്പിറക്കിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha

























