സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികം ആഘോഷം.. കാസര്‍കോട്ട് ആരംഭിച്ച് മേയ് 23ന് തിരുവനന്തപുരത്ത് അവസാനിക്കും

സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികം ആഘോഷിക്കാനായി സര്‍ക്കാര്‍ 100 കോടിയിലേറെ രൂപ ചെലവിടും. നാളെ കാസര്‍കോട്ട് ആരംഭിച്ചു മേയ് 23നു തിരുവനന്തപുരത്ത് അവസാനിക്കുന്ന വിധമാണ് എല്ലാ ജില്ലയിലും എന്റെ കേരളം എന്ന പേരില്‍ 7 ദിവസത്തെ പ്രദര്‍ശന, വിപണന മേളകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ശീതീകരിച്ച ജര്‍മന്‍ ഹാങ്ങറുകളാണു (കൂറ്റന്‍ പന്തലുകള്‍) പരിപാടികള്‍ക്കായി നിര്‍മിക്കുന്നത്. ഇവയുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ചുമതല ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ കീഴിലുള്ള കൊല്ലം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനാണ് (ഐഐഐസി). ഇതിനായി ഓരോ ജില്ലയിലും കിഫ്ബി 3 കോടി രൂപ വീതം ഐഐഐസിക്കു നല്‍കും. ഈയിനത്തില്‍ 42 കോടി രൂപയാണ് ആകെ ചെലവിടുന്നത്.
ഇവന്റ് മാനേജ്‌മെന്റ് കമ്പനികളുടെ കണ്‍സോര്‍ഷ്യമാണു സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഓരോ ജില്ലയിലെയും ചുമതല കണ്‍സോര്‍ഷ്യം വിവിധ കമ്പനികള്‍ക്കു വീതിച്ചു നല്‍കി്. പരിപാടിയുടെ ഏകോപനം നിര്‍വഹിക്കുന്ന ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന് ഓരോ ജില്ലയിലും 40 ലക്ഷം വീതം ആകെ 5.6 കോടി അനുവദിച്ചു. പ്രത്യേക പവിലിയന്‍, കലാപരിപാടികള്‍, ജില്ലാതല യോഗം, പ്രാദേശിക പ്രചാരണങ്ങള്‍ തുടങ്ങിയവയ്ക്കാണ് ഈ തുക.
ജില്ലകളിലെ പ്രദര്‍ശന, വിപണന മേളകളില്‍ പങ്കെടുക്കാനായി സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും 7 ലക്ഷം വീതം ചെലവിടാനും അനുമതിയുണ്ട്. ഇതനുസരിച്ച് ഒരു ജില്ലയില്‍ സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും 3.5 കോടിയോളം ചെലവിടും. എല്ലാ ജില്ലകളിലും കൂടി ഈ വിഭാഗത്തില്‍ ചെലവ് 49 കോടി വരും. പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാനായി 20.71 കോടി നീക്കിവച്ചിട്ടുണ്ട്.
അതേസമയം വാര്‍ഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സംവാദ പരിപാടി എല്ലാ ജില്ലയിലും നടത്തും. ക്ഷണക്കത്ത് അച്ചടിച്ച് പാര്‍ട്ടി ഓഫിസുകള്‍ വഴി പ്രമുഖരെ കണ്ടെത്തി നടത്തുന്ന പരിപാടിക്കുള്ള ചെലവ് പ്രത്യേകമാണ്. പിന്നാലെ മേഖലാതല യോഗങ്ങളും ജില്ലാതല യോഗങ്ങളും നടക്കുന്ന ദിവസം എല്‍ഡിഎഫ് റാലിയും നടത്തുന്നതാണ്
https://www.facebook.com/Malayalivartha

























