പ്രശസ്ത ന്യൂറോ സര്ജന് ഡോ. ഷിരീഷ് വല്‍സാങ്കര്‍ ജീവനൊടുക്കി...

പ്രശസ്ത ന്യൂറോ സര്ജന് ഡോ. ഷിരീഷ് വല്‍സാങ്കര്‍ ജീവനൊടുക്കി. വെള്ളിയാഴ്ച വൈകുന്നേരം വീട്ടില്‍ സ്വന്തം തോക്കില്‍നിന്ന് നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് .
ശുചിമുറിക്കുള്ളില്‍ കണ്ടെത്തിയ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജീവനൊടുക്കിയതിന് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം കടുത്ത സമ്മര്‍ദം അനുഭവിച്ചിരുന്നെന്നാണ് പ്രാഥമിക വിവരങ്ങള്‍ .
സോളാപൂരിലെ ഡി.ബി.എഫ്. ദയാനന്ദ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ നിന്നാണ് ഡോ. വല്‍സാങ്കര്‍ ബിരുദം നേടിയത്. ശിവാജി യൂണിവേഴ്സിറ്റിയില്‍ നിന്നും ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സില്‍ നിന്നും യഥാക്രമം എം.ബി.ബി.എസ്, എം.ഡി., എം.ആര്.സി.പി എന്നിവ നേടി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളുമുണ്ട്.
https://www.facebook.com/Malayalivartha

























