ഈസ്റ്റര്‍ ദിനത്തില്‍ ദേവാലയങ്ങളില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനകളില്‍ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി....

ഈസ്റ്റര്‍ ദിനത്തില്‍ ദേവാലയങ്ങളില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനകളില്‍ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ ഒല്ലൂര്‍ മേരിമാതാ പള്ളിയിലും പുത്തന്‍പള്ളി മേരിമാതാ കത്തോലിക്ക പള്ളിയിലും നടന്ന കുര്‍ബാനയില്‍ സുരേഷ് ഗോപി പങ്കെടുത്തു. വിശ്വാസികളോടൊപ്പം എല്ലാ ചടങ്ങുകളിലും അദ്ദേഹം പങ്കാളിത്തം വഹിച്ചു
വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ദിന സന്ദേശം നല്‍കിയതിന് ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. നിരവധി വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. തൃശൂരിലെ പുത്തന്‍പള്ളി മേരിമാതാ കത്തോലിക്ക പള്ളിയിലാണ് സുരേഷ് ഗോപി ആദ്യം എത്തിയത്. ഇവിടെ നടന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് അദ്ദേഹം ഒല്ലൂരിലെ മേരിമാതാ പള്ളിയിലേക്ക് തിരിച്ചത്.
തൃശൂര്‍ ആര്‍ച്ച ബിഷപ്പിനെ സന്ദര്‍ശിക്കാനായി ബിഷപ്പ് ഹൗസില്‍ എത്തി. പ്രത്യാശയുടെയും പ്രതീക്ഷയുടെയും ഈസ്റ്റര്‍ ദിനം ആഘോഷിക്കുന്ന എല്ലാ വിശ്വാസികള്‍ക്കും ആശംസകളറിയിച്ച് സുരേഷ് ഗോപി .
"
https://www.facebook.com/Malayalivartha

























