വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി... സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തലശേരിയിലാണ് സംഭവം. തലശേരി സ്വദേശിനി ഷീനയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ഉമേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയാണ് ഷീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി. ഷീനയും ഭര്‍ത്താവും തമ്മില്‍ എന്നും പ്രശ്നങ്ങളുണ്ടാകാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഉമേഷിനെ പൊലീസ് ചോദ്യം ചെയ്തുവരുന്നു.
https://www.facebook.com/Malayalivartha