രാവിലെ ഭാര്യയോടൊപ്പം ജോലിക്കെത്തിയ താത്കാലിക ജീവനക്കാരന് സ്ഥാപനത്തിന്റെ മുകള്‍ നിലയില്‍ തൂങ്ങി മരിച്ച നിലയില്‍

ഭാര്യയ്ക്കൊപ്പം രാവിലെ ജോലിക്കെത്തിയ താത്കാലിക ജീവനക്കാരന്
തൂങ്ങി മരിച്ച നിലയില്‍. പാര്‍ട്ട് ടൈം ഗാര്‍ഡ്നര്‍ പപ്പന്റെ പീടികയ്ക്ക് സമീപത്ത് കിഴക്കയില്‍ ഹൗസില്‍ വി. ഗംഗാധരന് (67) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ഏഴോടെയാണ് തലശ്ശേരി ഹെഡ് പോസ്റ്റ് ഓഫീസിന്റെ മുകള്‍നിലയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഹെഡ് പോസ്റ്റ് ഓഫീസില്‍ ശുചീകരണ തൊഴിലാളിയായ ഭാര്യ ലതയ്ക്കൊപ്പം രാവിലെ ജോലിക്കെത്തിയതായിരുന്നു.
കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ ഭര്‍ത്താവ് ജീവിതം അവസാനിപ്പിച്ചതറിയാതെ ജോലി തുടര്‍ന്ന ലതയെ തപാല്‍ ഓഫീസ് ജീവനക്കാര്‍ ചേര്‍ന്ന് വീട്ടിലേക്ക് മാറ്റുകയായിരുന്നു.
ജോലി സംബന്ധമായി മുകള്‍നിലയില്‍ എത്തിയ ജീവനക്കാരാണ് ഗംഗാധരനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ പോലീസില്‍ വിവരമറിയിച്ചു. 30 വര്‍ഷമായി ഗംഗാധരന് പോസ്റ്റ് ഓഫീസില്‍ താത്കാലിക ജീവനക്കാരനാണ്. ഓഫീസിനകത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് .തലശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
തലശ്ശേരി ജനറല്‍ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി .
"
https://www.facebook.com/Malayalivartha

























