എല്ലായിടത്തും സന്തോഷവും ഐക്യവും ഉണ്ടാകട്ടെ... ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂബിലി വര്‍ഷമായി ആചരിക്കുന്നതിനാല്‍ ഈ വര്‍ഷത്തെ ഈസ്റ്റര്‍ പ്രത്യേകത നിറഞ്ഞതാണ്. എല്ലാവര്ക്കും അനുഗ്രഹവും സന്തോഷവും നിറഞ്ഞ ഈസ്റ്റര്‍ ആശംസിക്കുന്നു -മോദി പറഞ്ഞു.
'എല്ലാവര്ക്കും അനുഗ്രഹീതവും സന്തോഷകരവുമായ ഈസ്റ്റര്‍ ആശംസിക്കുന്നു. ഇത്തവണ ലോകമെങ്ങും ജൂബിലി വര്‍ഷമായി ആഘോഷിക്കപ്പെടുന്നതിനാല്‍ ഈ ഈസ്റ്റര്‍ സവിശേഷമാണ്. ഈ പുണ്യ സന്ദര്‍ഭം ഓരോ വ്യക്തിയിലും പ്രത്യാശയും നവീകരണവും അനുകമ്പയുമുണ്ടാക്കട്ടെ. എല്ലായിടത്തും സന്തോഷവും ഐക്യവും ഉണ്ടാകട്ടെ' -മോദി പറഞ്ഞു.
പെസഹ വ്യാഴം ആചരിച്ച് യേശുവിനെ കുരിശിലേറ്റിയതിന്റെ സ്മരണ പുതുക്കി ദുഃഖവെള്ളിയും കഴിഞ്ഞ് ഉയിര്ത്തെഴുന്നേല്പിന്റെ ഈസ്റ്റര്‍ തിരുനാള്‍ ആഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍.
"
https://www.facebook.com/Malayalivartha

























