കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തില്‍... നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനെ നേരിടും

കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തില്‍. കലിംഗ സൂപ്പര്‍ കപ്പ് ഫുട്ബോളിലെ ഉദ്ഘാടന മത്സരത്തില്‍ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനെ നേരിടും.
രാത്രി എട്ടിന് ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് കിക്കോഫ്. എല്ലാ മത്സരങ്ങളും ഈ വേദിയിലാണ്. 15 ടീമുകളാണ് ആകെ.
നോക്കൗട്ട് റൗണ്ടാണ്. മെയ് മൂന്നിനാണ് ഫൈനല്‍. ആദ്യ റൗണ്ട് മത്സരങ്ങള്‍ ജിയോ ഹോട്ട്സ്റ്റാറില്‍ കാണാവുന്നതാണ്. ബ്ലാസ്റ്റേഴ്സിനെ കൂടാതെ കേരളത്തിന്റെ പ്രതിനിധികളായി ഗോകുലം കേരളയും ടൂര്‍ണമെന്റിനുണ്ട്. നാളെ വൈകിട്ട് എഫ്സി ഗോവയുമായാണ് ഗോകുലത്തിന്റെ കളി. ഐഎസ്എല്ലിലെ 13 ടീമുകളും ഐ ലീഗില്‍ നിന്ന് ഗോകുലത്തെ കൂടാതെ ഇന്റര്‍ കാശിയുമാണുള്ളത്.
ചാമ്പ്യന്മാര്ക്ക് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് രണ്ടാം ഡിവിഷന് പ്ലേ ഓഫ് യോഗ്യതയും കിട്ടും. ഇന്ത്യയിലെ ആഭ്യന്തര സീസണിന് കൊടിയിറങ്ങുന്നത് സൂപ്പര്‍ കപ്പിലൂടെയാണ്. ഇത്തവണ ഐഎസ്എല്ലിലും ഡ്യൂറന്‍ഡ് കപ്പിലും മോശം പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സ് പുതിയ തുടക്കം കൊതിച്ചാണ് ഭുവനേശ്വറില്‍ എത്തിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha

























