അയല്‍വാസിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി...

തര്‍ക്കത്തിനൊടുവില്‍... അയല്‍വാസിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി... കോടശേരി സ്വദേശിയായ ഷിജുവാണ് മരിച്ചത്. കൃത്യം നടത്തിയ യുവാവായ അന്തോണി അറസ്റ്റിലായിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നത്.
നായ അടുത്ത വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് വെളളിക്കുളങ്ങര പൊലീസ് . സംഭവസമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് വ്യക്തമാക്കി പൊലീസ്. ഷിജുവിന്റെ വീട്ടില്‍ ഉണ്ടായിരുന്ന നായ അന്തോണിയുടെ വീട്ടില്‍ പോയതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്.
"
https://www.facebook.com/Malayalivartha

























