Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാമുകിക്ക് വേണ്ടി 64 കാരൻ വിമുക്തഭടൻ കിടപ്പുരോഗിയായ  ഭാര്യയെ ഷാൾ മുറുക്കി  കൊന്ന കേസ് ... പ്രതി വിധുവിൻ്റെ റിമാൻ്റ് 30 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു

20 APRIL 2025 01:25 PM IST
മലയാളി വാര്‍ത്ത
കാമുകിക്ക് ഒപ്പം ജീവിക്കാനായി  64 കാരൻ വിമുക്ത ഭടൻ   കിടപ്പു രോഗിയായ ഭാര്യയെ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ച്  കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി ഉള്ളൂർ സ്വദേശി കെ. വിധുവിൻ്റെ റിമാൻ്റ് 30 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു. പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യംചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പ്രതിയെ 2 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എൽസാ കാതറിൻ ജോർജിൻ്റേതാണുത്തരവ്. മാർച്ച് 23 മുതൽ   ജില്ലാ ജയിലിൽ റിമാൻ്റിൽ കഴിയുന്ന  പ്രതി  ഭാര്യയെ കൊലപ്പെടുത്തിയത് മറ്റൊരു സ്ത്രീയ്ക്കൊപ്പം ജീവിക്കാൻ വേണ്ടിയാണെന്നാണ് മെഡിക്കൽ കോളേജ് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.       കാമുകിയുമായുള്ള ബന്ധം തുടര്‍ന്ന് പോകാന്‍‍ രോഗിയായ ഭാര്യ ഒരു തടസമാണെന്ന് ബോധ്യമായതോടെയാണ് കൊല ചെയ്യാന്‍ തീരുമാനിച്ചതെന്ന്  പ്രതി  കുറ്റസമ്മതം നടത്തിയെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു. സംഭവം സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീര്‍ത്ത വിധു കുടുങ്ങിയത്  ഭാര്യയുടെ  പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലിനെ തുടര്‍ന്നാണ്.    
2024 സെപ്തംബർ 26ന് രാത്രി എട്ടരയോടെ ആനയറ കിംസ് ആശുപത്രിക്ക് സമീപമുള്ള വീട്ടിൽ  ഷീലയെ (58) ബെഡ്റൂമിൽ ‌‌അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. 6 മാസങ്ങൾക്ക് ഒടുവിൽ മാർച്ച് 23 നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഭർത്താവ് വിധു തന്നെയാണ് നിലവിളിച്ച് ആളെക്കൂട്ടി  ഷീലയെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ ഷീലയുടെ മരണം സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണവും തുടങ്ങി.     
കഴുത്തിൽ ഷാൾ മുറുകിയതിലുണ്ടായ മുറിവും, ശ്വാസം മുട്ടലുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നു. ഇതിന്‍റെ ചുവട് പിടിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഭർത്താവ് വിധുവിലേക്ക് എത്തിയത്. നാല് വർഷമായി അസുഖബാധിതയായ ഭാര്യയെ ഇയാൾ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് മക്കളെ ചോദ്യം ചെയ്തപ്പോള്‍ മനസിലായി. തെളിവുകൾ ശേഖരിച്ചശേഷം നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.       പ്രതിയുടെ ഫോണ്‍ പിടിച്ചെടുത്ത് സൈബർ സെല്ലിനു കൈമാറി. ഭാര്യ ചികിത്സയിലാണെന്നും ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചതെന്നതു കൂടി പരിഗണിച്ച്‌ പോസ്റ്റ്‌മോർട്ടം ഒഴിവാക്കണമെന്നും വിധു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോസ്റ്റ്‌മോർട്ടത്തിലാണ് മരണത്തിൽ സംശയം ഉയർന്നത്. പോസ്റ്റ്മോര്‍ട്ടം ചെയ്തില്ലായിരുന്നുവെങ്കില്‍ ഈ കൊലപാതകം പുറംലോകം  അറിയാതെ പോവുമായിരുന്നു. "  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (5 minutes ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (11 minutes ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (28 minutes ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (1 hour ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (1 hour ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (2 hours ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (2 hours ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (2 hours ago)

  ഫിഫ ലോകകപ്പ് .... ഇരു ടീമുകളും വാശിയോടെ... ഒടുവിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില  (3 hours ago)

തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...  (3 hours ago)

ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...  (3 hours ago)

പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ  (4 hours ago)

ഇഷ്ട വിഷയം പഠിക്കാന്‍ അനുവദിക്കാത്തതിന് പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി വിദ്യാര്‍ഥി  (8 hours ago)

Malayali Vartha Recommends