അന്വേഷിക്കാനെത്തിയ പൊലീസുകാരനെ ലഹരിയിലായിരുന്ന സഹോദരങ്ങള്‍ വെട്ടി പരിക്കേല്‍പ്പിച്ചു

കുറത്തിക്കുണ്ടില്‍ ലഹരി ഉപയോഗിച്ച ശേഷം സഹോദരങ്ങള്‍ നടത്തിയ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് വെട്ടേറ്റു. സഹോദരങ്ങളായ കൊറത്തികുണ്ടില് ജിഷ്ണു, വിഷ്ണു എന്നിവര്‍ നടത്തിയ ആക്രമണത്തില്‍ ബിംബുങ്കാല്‍ സ്വദേശി സരീഷ്, ബേഡകം പൊലീസ് സ്റ്റേഷനിലെ സിപിഒ സൂരജ് എന്നിവര്‍ക്കാണു വെട്ടേറ്റത്.
ഇന്നലെ രാത്രി 8നു കൊറത്തികുണ്ടില് ഒരു വീട്ടിലെത്തി പ്രതികള്‍ ബഹളം വയ്ക്കുന്നതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇത് അന്വേഷിക്കാനായി എത്തിയതായിരുന്നു സിപിഒ സൂരജും സരീഷും. തുടര്‍ന്നാണു ഇവര്‍ക്കു നേരെ ആക്രമണമുണ്ടായത്. പരുക്കേറ്റ സരീഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. മദ്യത്തിനൊപ്പം മറ്റു ലഹരി വസ്തുക്കളും ഉപയോഗിച്ച ശേഷമാണ് സഹോദരങ്ങളായ യുവാക്കള്‍ ആക്രമണം നടത്തിയതെന്നു പ്രദേശവാസികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha