കണ്ണീര്‍ക്കാഴ്ചയായി.... ടെക്സസിലെ ഡെന്റണിലെ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു

കോഴ്സ് പൂര്‍ത്തിയാക്കാനായി ഇനി വെറും ഒരു മാസം മാത്രം......ടെക്സസിലെ ഡെന്റണിലെ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം... ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ വംഗവൊലു ദീപ്തിയാണ് (23) മരിച്ചത്. രാജേന്ദ്രനഗറില്‍ താമസിക്കുന്ന ദീപ്തിയുടെ കോഴ്സ് പൂര്‍ത്തിയാക്കാനായി ഇനി വെറും ഒരു മാസം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.
സംഭവം നടന്നത് ഏപ്രില്‍ 12ന് ആണ്. ദീപ്തിയും സുഹൃത്ത് സ്നിഗ്ധയും നടന്നുപോകുമ്പോള്‍ അമിതവേഗതയില്‍ വന്ന ഒരു കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി തലക്ക് പരിക്കേറ്റ ദീപ്തിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏപ്രില്‍ 15ന് മരിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സ്നിഗ്ധ ചികിത്സയില്‍ കഴിയുകയാണ്.
'ഏപ്രില്‍ 10-നാണ് അവള് അവസാനമായി വിളിച്ചത്. ക്ലാസ് കഴിഞ്ഞ് വന്നിട്ട് വീണ്ടും സംസാരിക്കാമെന്ന് പറഞ്ഞിരുന്നു. അതായിരുന്നു അവളുടെ അവസാന വാക്കുകളെന്ന് ദീപ്തിയുടെ അമ്മ രമാദേവി.
ദീപ്തിയുടെ അച്ഛന് ഹനുമന്ത റാവു തന്റെ മകള്‍ പഠനത്തില്‍ വളരെ മിടുക്കിയായിരുന്നെന്ന് വേദനയോടെ ഓര്‍ക്കുന്നു.'പത്താം ക്ലാസിലും ഇന്റര്‍മീഡിയറ്റിലും എഞ്ചിനീയറിങ്ങിലും അവള് ഒന്നാമതായിരുന്നു. അമേരിക്കയില്‍ പഠിക്കണമെന്ന അവളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഞങ്ങള്‍ കുറച്ച് ഭൂമി വിറ്റു. ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ വരാനായി അവള് ഞങ്ങളെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ അവിടെ എത്തുന്നതിന് മുന്‍പ് അവള് ഞങ്ങളെ വിട്ടുപോയെന്ന് വേദനയോടെ ഹനുമന്ത റാവു പറയുന്നു.
https://www.facebook.com/Malayalivartha

























