ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊച്ചിയില്‍ അമിതവേഗത്തിലെത്തിയ ബൈക്ക് എതിരെ വന്ന ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊച്ചി കോട്ടുവള്ളി- പറവൂര്‍ റോഡില്‍ കോട്ടുവള്ളി സൗത്ത് നാടകശാലയ്ക്ക് സമീപത്തായിരുന്നു സംഭവം നടന്നത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്.
വരാപ്പുഴ കൊല്ലംപറമ്പില്‍ വീട്ടില്‍ കെ എസ് രഞ്ജിത്ത്, കോട്ടയം പുലയന്നൂര്‍ മുത്തോലി ജോയല്‍ ജോയ് എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോള്‍ പ്രദേശത്ത് വൈദ്യുതി നിലച്ചിരിക്കുകയായിരുന്നു. കൂട്ടിയിടിയെത്തുടര്‍ന്ന് റോഡിലേയ്ക്ക് തെറിച്ചുവീണ യുവാക്കളെ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഉച്ചത്തിലുള്ള ശബ്ദം കേട്ട് സമീപത്തെ വീട്ടുകാര്‍ എത്തുമ്പോള്‍ റോഡില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു യുവാക്കള്‍. തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍പ്പെട്ട ബൈക്കില്‍ ഇടിക്കാതിരിക്കാനായി വെട്ടിമാറ്റുന്നതിനിടെ സ്കൂട്ടര്‍ മതിലില്‍ ഇടിച്ച് മറ്റൊരു യുവാവിനും പരിക്കേറ്റു.
നോര്‍ത്ത് പറവൂര്‍ കിഴക്കേപ്രം പഴൂപറമ്പത്ത് അര്ജുന് സബ്രഹ്മണ്യനാണ് പരിക്കേറ്റത്. അപകടത്തില്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
"
https://www.facebook.com/Malayalivartha