Widgets Magazine
28
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്ര ഫണ്ടില്ലാതെ സിപിഐ വകുപ്പുകള്‍ക്കും രക്ഷയില്ല... പിണറായി-ബിനോയ് വിശ്വം കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല: ഫണ്ട് പ്രധാനമെന്ന് മുഖ്യമന്ത്രി, ഫണ്ടിനേക്കാൾ പ്രധാനം നയമെന്ന് ബിനോയ്; ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത്


സങ്കടക്കാഴ്ചയായി... കെഎസ്ആർടിസി ബസ് ബസ്റ്റാൻഡിലെ ശുചിമുറിയിൽ യാത്രക്കാരി കുഴഞ്ഞു വീണു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


  ലോഡ്ജിലെ കൊലപാതകം:. പ്രതിക്ക് .ജീവപര്യന്തം തടവും , 50000/-രൂപ പിഴയും ശിക്ഷ


  കിരീടം ഉറപ്പിച്ച് തലസ്ഥാനം... എട്ട് നാൾ നീണ്ട ഒളിമ്പിക്സ് മാതൃകയിലുള്ള കായിക കേരളത്തിന്റെ കൗമാര കുതിപ്പിന് ഇന്ന് അനന്തപുരിയിൽ സമാപനം.... വൈകിട്ട് നാലിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സമാപന സമ്മേളനം ​ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്യും പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും


മൻ ത ചുഴലിക്കാറ്റിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ സംസ്ഥാനങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി: അതീവ ജാഗ്രത; ചുഴലിക്കാറ്റ് കരകയറിയാൽ കേരളത്തിൽ ഉൾപ്പെടെ സംഭവിക്കുന്നത്...

വിഴിഞ്ഞം തുറമുഖത്തിന്റെയും ദേശീയ പാതാ വികസനത്തിന്റെയും നേട്ടങ്ങൾ..പിണറായി വിജയൻ സർക്കാർ കവർന്നെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇടതുമുന്നണി സർക്കാരിന്റെ കുതന്ത്രങ്ങൾ..പൊളിക്കാൻ പ്രധാനമന്ത്രി..

22 APRIL 2025 11:58 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യനെ കണ്ടതും ഒമാനിൽ കാട്ടറബികൾ ഉടവാളൂരി...! യൂസഫലിയുടെ മുന്നിൽ പിണറായി ഇച്ചിമുള്ളീല്ലെന്നേ ഉള്ളൂ

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യം; വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി; ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ഏക മക്നറെ മരണത്തിനു ശേഷം വീട്ടിനുള്ളില്‍ നിന്നും പുറത്തിറങ്ങാതെ വീട്ടമ്മ; പിന്നാലെ കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ കണ്ട കാഴ്ച ഭയാനകം ...!!!!

ജയന്റേത് അപകട മരണമല്ല, കൊലപാതകം; ഫോണിലൊളിപ്പിച്ച ആ തെളിവിനായി കാർ കയറ്റി സൃഹുത്തുക്കൾ കൊന്നു ? ടയറുകളിൽ രക്തക്കറ, തലയിൽ! മരിക്കുന്നതിനു മുന്നേ അമ്മയോട് പറഞ്ഞത് ഒരൊറ്റ കാര്യം

കൊടി സുനിക്ക് പ്രസവ വേദന പുറത്തിറക്കാൻ നീക്കം...! പിണറായിയുടെ നെഞ്ചത്തിട്ട് പൊട്ടിച്ച് രമ ..! ഷാഫിയും ഇറങ്ങി

വിഴിഞ്ഞം തുറമുഖത്തിന്റെയും ദേശീയ പാതാ വികസനത്തിന്റെയും  നേട്ടങ്ങൾ  പിണറായി വിജയൻ സർക്കാർ കവർന്നെടുക്കാൻ  ശ്രമിക്കുന്നതിനിടെ ഇടതുമുന്നണി സർക്കാരിന്റെ കുതന്ത്രങ്ങൾ പൊളിക്കാൻപ്രധാനമന്ത്രിയുടെ ഓഫീസായ പി.എം.ഒയിൽ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് രൂപീകരിച്ചു. പ്രധാനമന്ത്രി മേയ് രണ്ടിന് വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനിരിക്കെയാണ് തന്റെ സർക്കാരിന്റെ നാലാം വാർഷിക സമ്മാനമായി പിണറായി വിഴിഞ്ഞം തുറമുഖം ഉയർത്തി കാണിക്കുന്നത്.സർക്കാർ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പുതിയ ദേശീയ പാതയുടെ ഉദ്ഘാടനം കൂടി നിർവഹിക്കാൻ ഒരുങ്ങുകയാണ് പിണറായി സർക്കാർ.

 

മണ്ണും  ചാരി നിന്നവൻ പെണ്ണും കൊണ്ടുപോകുമെന്ന് മനസിലാക്കിയതോടെയാണ് ബി ജെ പി യും കേന്ദ്ര സർക്കാരും കണ്ണു തുറന്നത്.  കേന്ദ്ര സർക്കാർ സംസ്ഥാനത്ത് നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ച് അടുത്ത നിയമസഭാ തിരഞ്ഞടുപ്പിൽ വോട്ടു പിടിക്കാനാണ് പിണറായിയുടെ നീക്കം.കഴിഞ്ഞ ലോകസഭാ തിരഞ്ഞടുപ്പിൽ തലസ്ഥാനത്ത് എത്തിയ നരേന്ദ്ര മോദി പിണറായിയെ കടന്നാക്രമിച്ചത് ഈ സന്ദർഭത്തിൽ ഓർക്കുന്നത് നന്നായിരിക്കും. അന്നും കേന്ദ്ര സർക്കാർ നേട്ടങ്ങൾ ഉയർത്തി കാണിച്ചാണ് പിണറായി വോട്ടു പിടിച്ചത്. എന്നാൽ തോറ്റമ്പിയെന്ന് മാത്രം.എൻ ഡി എ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെതിരെയടക്കം രൂക്ഷമായ വിമർശനമാണ് അഴിച്ചുവിട്ടത്.

 

സഹകരണ ബാങ്ക് വിഷയത്തിലും മാസപ്പടി കേസിലുമാണ് മുഖ്യമന്ത്രിക്കെതിരെ പ്രധാനമന്ത്രി വിമർശനമുന്നയിച്ചത്. ഇതോടൊപ്പം തന്നെ സാമ്പത്തിക പ്രതിസന്ധി വിഷയത്തിലും സംസ്ഥാന സർക്കാരിനെ മോദി വിമർശിച്ചു. മുഖ്യമന്ത്രിയുടെ  മകൾ വരെ അഴിമതിയിൽ പെട്ടെന്നാണ് മാസപ്പടി കേസ് ചൂണ്ടികാട്ടി പ്രധാനമന്ത്രി പറഞ്ഞത്. . മാസപ്പടി കേസ് അന്വേഷണത്തിന് തടയിടാൻ സംസ്ഥാന സർക്കാൻ ശ്രമിക്കുന്നുവെന്നും മോദി പറഞ്ഞു. ഗുരുതരമായ ആരോപണമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നാണ് സഹകരണ ബാങ്ക് വിഷയത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. സഹകരണ ബാങ്ക് അഴിമതികളും എടുത്ത് പറഞ്ഞായികുന്നു മോദിയുടെ പ്രസംഗം. സി പി എം ഭരിക്കുന്ന സഹകരണ സംഘങ്ങൾ പാവപ്പെട്ടവരുടെ പണം കൊള്ള അടിക്കുകയാണ്.

ഒരു ലക്ഷം കോടിയുടെ കൊള്ളയാണ് നടന്നത്. സി പി എം ജില്ല സെക്രട്ടറിയുടെ പേരിൽ വരെ തട്ടിപ്പാണ് ഇവിടെ നടക്കുന്നതെന്നും കരുവന്നൂർ കേസ് ചൂണ്ടികാട്ടി പ്രധാനമന്ത്രി പറഞ്ഞു. സഹകരണ ബാങ്കിൽ നിക്ഷേപിച്ചവർക്ക് പണം തിരിച്ചു നൽകുമെന്ന് മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.ഈ കൊള്ളകൾ കാരണമാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടായത്. ശമ്പളം കൊടുക്കാൻ പോലും സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാനമാണ്. എന്നാൽ കേന്ദ്രമാണ് കാരണമെന്ന് കള്ളം പറയുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.വിഷയം ചൂണ്ടികാട്ടി സുപ്രീം കോടതിയിൽ പോയ സംസ്ഥാനത്തിന് തിരിച്ചടി കിട്ടിയെന്നും മോദി അഭിപ്രായപ്പെട്ടു.

 

അഴിമതി നടത്തിയ എല്ലാവരെയും തുറുങ്കിൽ അടക്കും. അഴിമതി നടത്തിയവരിൽ നിന്നും പണം തിരികെ പാവങ്ങൾക്ക് എത്തിക്കും. അഴിമതിക്കാർ മോദിയെ തടയാൻ ശ്രമിക്കുന്നുവെന്നും മോദി ഇവരെ പേടിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബി ജെ പി ക്ക് ചെയ്യുന്ന ഓരോ വോട്ടും അഴിമതിക്ക് എതിരെയാണ്. കേരളത്തിലെ ഓരോ വീടുകളിലും മോദിയുടെ സന്ദേശം എത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയുടെ മകളെ കുറിച്ച് പ്രധാനമന്ത്രി ആദ്യമായാണ് ആരോപണം ഉന്നയിക്കുന്നത്. ഒരു മുഖ്യമന്ത്രിയുടെ  മകൾക്കെതിരെ  പ്രധാനമന്ത്രി ആരോപണം ഉന്നയിക്കുന്നത് ആദ്യത്തെ സംഭവമാണ്.

 

പിണറായി മോദിയുടെ വാക്കുകൾ കേട്ട്  ഞ്ഞെട്ടി. പ്രധാനമന്ത്രി ഇത്തരത്തിൽ സംസാരിക്കുമെന്ന് പിണറായി പ്രതീക്ഷിച്ചതേയില്ല. മകളെയും തന്നെയും പ്രധാനമന്ത്രി അപഹസിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചില്ല.  മാസപ്പടി കേസ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തിരഞ്ഞെടുപ്പു വിഷയമാക്കിയതോടെ എല്ലാ കണ്ണുകളും ഇ.ഡിയിലേക്ക് തിരിഞ്ഞു. കേസിൽ ഇപ്പോഴാണ് വഴിത്തിരിവുണ്ടായതെങ്കിലും അത് കേന്ദ്ര ഏജൻസികളുടെ നടപടിക്രമങ്ങളുടെ ഭാഗം മാത്രമായിരുന്നു. അന്ന് മോദി പറഞ്ഞിട്ട് പോയതിന്റെ ബാക്കിയാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്.മാസപ്പടിയും സഹകരണ ബാങ്ക് അഴിമതിയും ഇന്നും കേരളത്തിലെ വിവാദ വിഷയമാണ്. കഴിഞ്ഞ ലോകസഭാ തിരഞ്ഞടുപ്പിൽ നിന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല.

 

 വിഴിഞ്ഞം തുറമുഖം മേയ് 2 ന്  രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുമെന്നാണ് കരുതുന്നത്. ഇതുസംബന്ധിച്ച അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ചതായി മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളും എത്തും. തുറമുഖത്തൊരുക്കുന്ന പ്രത്യേക വേദിയിലായിരിക്കും ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രമുഖ നേതാക്കളും പങ്കെടുക്കും. കമ്മിഷനിംഗിന്റെ ഔദ്യോഗിക പരിപാടി ഉടൻ തയ്യാറാക്കും.കഴിഞ്ഞ ഡിസംബറിൽ തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയിരുന്നു. 263 കപ്പലുകളിലായി 5.36ലക്ഷം കണ്ടെയ്നറുകളെത്തി. ലോകത്തെ വലിയ കണ്ടെയ്നർ കപ്പലായ എം.എസ്.സി തുർക്കിയും വിഴിഞ്ഞത്തെത്തി. മാർച്ചിൽ 51 കപ്പലുകളെത്തി ഒരു ലക്ഷത്തിലധികം ടി.ഇ.യു കൈകാര്യം ചെയ്ത് തുറമുഖം റെക്കാഡിട്ടിരുന്നു.

ദക്ഷിണേന്ത്യയിൽ ചരക്ക് നീക്കത്തിൽ വിഴിഞ്ഞം ഇപ്പോൾത്തന്നെ മുന്നിലാണ്.തുറമുഖത്തുനിന്ന് എൻ.എച്ച് 66മായി ബന്ധിപ്പിക്കുന്ന 1.7 കിലോമീറ്റർ പോർട്ട് റോഡിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. പോർട്ട് റോഡ് എൻ.എച്ച് 66മായി ബന്ധിപ്പിക്കുന്നതിന് നാഷണൽ ഹൈവേ അതോറിട്ടിയുടെ അനുമതി കാത്തിരിക്കുകയാണ്. തുറമുഖത്തേക്കുള്ള റെയിൽ തുരങ്കപാത നിർമ്മാണത്തിന് കൊങ്കൺ റെയിലിന് കരാർ നൽകി.2028ൽ കൂറ്റൻ തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്.9600 കോടി രൂപയുടെ രണ്ട്, മൂന്ന് ഘട്ട വികസനം 2028 ഡിസംബറിനകം പൂർത്തിയാക്കുംരണ്ടാം ഘട്ടത്തിന് ഭൂമി കണ്ടെത്തുന്നത് കടൽ നികത്തിയാണ്. സ്വകാര്യ ഭൂമി ഏറ്റെടുക്കില്ല

 

30 ലക്ഷം കണ്ടെയ്നർ വാർഷിക ശേഷിയുള്ള യാർഡിനായി 77.17 ഹെക്ടർ കടൽ നികത്തി കണ്ടെത്തുംകണ്ടെയ്‌നർ ടെർമിനൽ 1,200 മീറ്റർ കൂടി ദീർഘിപ്പിച്ച് ആകെ നീളം 2000 മീറ്ററാക്കുംമൂന്ന് ഘട്ടവും പൂർത്തിയാവുമ്പോൾ കണ്ടെയ്നർ ശേഷി പ്രതിവർഷം 45 ലക്ഷം വരെയായി ഉയരും. ഇതെല്ലാമാണ് ലക്ഷ്യം. വിഴിഞ്ഞം തുറമുഖം ഉയർത്തി കാണിച്ചാൽ തനിക്ക് മൂന്നാമതും അധികാരത്തിലെത്താൻ കഴിയുമെന്ന് പിണറായി വിശ്വസിക്കുന്നു. അതിനായി വമ്പൻ പ്രചാരണ പരിപാടികളാണ് പിണറായി ആലോചിക്കുന്നത്. കോടികൾ കടലിൽ ഒഴുക്കി നേട്ടം കൊയ്യുകയാണ് ഉദ്ദേശ്യം.വിഴിഞ്ഞവും ദേശീയപാത വികസനവും പ്രധാന നേട്ടങ്ങളായി അവതരിപ്പിച്ച് വീണ്ടുമൊരു തുടര്‍ഭരണമാണ് ലക്ഷ്യം. ഒരുമാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് കോടികളാണ് ചെലവ്.

 

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലെ സര്‍ക്കാരിന്‍റെ ധൂര്‍ത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പരിപാടികളില്‍ സഹകരിക്കില്ല.നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ, മൂന്നാം തവണയ്ക്കുള്ള മുന്നൊരുക്കം കൂടിയാണ് സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷം. തുടര്‍ഭരണത്താല്‍ ഒമ്പതാം വര്‍ഷവും പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ തുടരുകയാണ്. നവകേരളത്തിന്‍റെ വിജയമുദ്രകള്‍ പുറത്തിറക്കിയാണ് ഭരണനേട്ടം പറഞ്ഞാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പത്താം വര്‍ഷത്തിലേക്ക് കടക്കുന്നത്. അതേസമയം, നാലാം വാര്‍ഷിക ആഘോഷത്തിന് പൊടിക്കുന്നത് കോടികളാണ്. മുഖ്യമന്ത്രിയുടെ മുഖമുള്ള 500 പരസ്യ ബോര്‍ഡുകളാണ് സംസ്ഥാന വ്യാപകമായി ഉയര്‍ത്തുക.

 

ഇതിന് മാത്രം ചെലവ് 15 കോടിയിലേറെയാണ്. ഇവയുടെ ഡിസൈനിങ്ങിന് മാത്രം പത്ത് ലക്ഷം രൂപയാണ് ചെലവ്. ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മൂന്ന് കോടി മുപ്പത് ലക്ഷം രൂപയാണ് ചെലവ്. റെയില്‍വെ, കെഎസ്ആര്‍ടിസി എന്നിവിടങ്ങളില്‍ പരസ്യം നല്‍കാന്‍ ഒരു കോടി. ഇങ്ങനെ വാര്‍ഷികാഘോഷത്തിന്‍റെ പരസ്യപ്രചാരണത്തിന് മാത്രമായി ധനവകുപ്പ് അനുവദിച്ചത് 25 കോടി 91 ലക്ഷം രൂപയാണ്. ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലകള്‍ തോറും ശീതീകരിച്ച പന്തലുകള്‍ ഒരുക്കാന്‍ മൂന്ന് കോടിയോളം രൂപയാണ് ചെലവാക്കുന്നത്. ടൂറിസം വകുപ്പിന്‍റെ സ്റ്റാളിനായി ഒരു കോടി അറുപത്തിയഞ്ച് ലക്ഷം രൂപയാണ് ചെവല്. ജില്ലാതല യോഗങ്ങള്‍ക്കായി 42 ലക്ഷവും സാസ്കാരിക പരിപാടികള്‍ക്കായി 2 കോടി പത്ത് ലക്ഷവും ധനവകുപ്പ് വകയിരുത്തിയിട്ടുണ്ട്.

 

ധൂര്‍ത്തെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴും വിശാലമായ പ്രോഗ്രസ് കാര്‍ഡ് ഇറക്കിയാണ് പ്രതിരോധം. സംഘടനാ ശേഷിയും പ്രതിപക്ഷത്തെ തമ്മിലടിയും വഴി ഭരണവിരുദ്ധവികാരം മറികടന്ന് മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന കണക്കുകൂട്ടലിലാണ് സിപിഎം. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷം പൊടിപൊടിക്കാന്‍ വീണ്ടും കോടികള്‍ അനുവദിച്ചു. ഓരോ വകുപ്പിനും പതിനാല് ജില്ലകളിലും ഒരു കോടിയോളം രൂപ കൂടുതൽ ചെലവഴിക്കാം. ആഘോഷത്തിന്‍റെ പേരില്‍ നൂറ് കോടിയാണ് സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നതെന്നും ജനങ്ങളുടെ കണ്ണീരിന് മുകളിലാണ് ആഘോഷമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുന്നത് ആഡംബരമല്ലെന്നാണ് ധനമന്ത്രിയുടെ വിശദീകരണം.

 

വാര്‍ഷികാഘോഷത്തിന്‍റെ പരസ്യപ്രചാരണത്തിന് മാത്രമായി 25 കോടി 91 ലക്ഷം രൂപ അനുവദിച്ചതിന് പുറമെയാണ് എല്ലാ വകുപ്പുകള്‍ക്കും കൂടുതല്‍ തുക ചെലവഴിക്കാനുള്ള ധനവകുപ്പിന്‍റെ അനുമതി. ജില്ലകള്‍ തോറും ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന എന്‍റെ കേരളം പ്രദര്‍ശന മേളയില്‍ ഓരോ വകുപ്പിനും ഒരു ജില്ലയില്‍ ഏഴ് ലക്ഷം ചെലവിടാം. പതിനാല് ജില്ലകളിലായി 98 ലക്ഷം. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും മേളയില്‍ പണം ചെലവിട്ടാല്‍ ഈ ഇനത്തില്‍ മാത്രം 30 കോടിയോളം വരും കണക്ക്. ചെലവ് ചുരുക്കിയാണ് പരിപാടി സംഘടിപ്പിച്ചതെന്നും ആഢംബരമില്ലെന്നുമാണ് സർക്കാറിന്‍റെ വിശദീകരണം. വാർഷികാഘോഷം തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഇടത് പ്രചാരണം തന്നെയാണ്. അത് കൂടി മുന്നിൽ കണ്ടാണ് യുഡിഎഫിൻ്റെ പരിപാടി ബഹിഷ്ക്കരണം.

 

ബി ജെ പി സർക്കാരും  പിണറായിയുടെ ധൂർത്ത് ഉറ്റുനോക്കുകയാണ്. എന്നാൽ  തുടർ ഭരണം എന്ന സ്വപ്നം തങ്ങളുടെ ചെലവിൽ ആകേണ്ടെന്ന് നരേന്ദ്ര മോദി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകസഭാ തെരഞ്ഞടുപ്പ് കാലത്ത് ശരി തരൂർ എം.പിയും വിഴിഞത്തിന്റെ നേട്ടം കൈയടക്കാൻ ശ്രമിച്ചിരുന്നു.. മോദി സർക്കാർ നടപ്പിലാക്കിയ ദേശീയ പാത പദ്ധതി തന്റെ നേട്ടത്തിൽ ഉൾപ്പെടുത്താൻ തരൂർ ശ്രമിച്ചെങ്കിലും അത് ഫലവത്തായില്ല. തലസ്ഥാന നഗരത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ  കേന്ദ്ര മന്ത്രി ഡോക്ടർ ജയശങ്കർ വരെ പരിശോധിച്ച സാഹചര്യത്തിലാണ് ഇതിൽ നിന്നും തരൂർ ഔട്ടായത്. വിഴിഞ്ഞം തുറമുഖം താൻ നടപ്പാക്കിയതാണെന്ന് പറയാനുള്ള ധൈര്യം തരൂരിനില്ല.  കാരണം തുറമുഖത്തിനെതിരാണ് തീരദേശത്തെ സമുദായ സംഘടനകൾ ഉൾപ്പെടെയുള്ള  ജനങ്ങൾ. 

 

നിരവധി പുരോഹിതർക്കെതിരെ വിഴിഞ്ഞം  തുറമുഖ സമരത്തിൻറെ ഭാഗമായി പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.  അടുത്തകാലത്ത് മാത്രമാണ് ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കപ്പെട്ടത്.  വിഴിഞ്ഞം തുറമുഖം തന്റെ  നേട്ടമായി ഉയർത്തിക്കാണിക്കാൻ തരൂർ ശ്രമിച്ചെങ്കിലും  തലസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ അത് വേണ്ടെന്ന നിർദ്ദേശമാണ് നൽകിയത്. ഇപ്പോഴും തുറമുഖത്തിനെതിരായ വികാരം തീരദേശത്തെ ജനതയ്ക്കിടയിൽ അലയടിക്കുന്നുണ്ട്. അതേസമയം വിഴിഞ്ഞം തുറമുഖത്തിന്റെ ദോഷം ഒരു തരത്തിലും ബാധിക്കാത്ത ഏക പ്രമുഖ സ്ഥാനാർത്ഥിയായിരുന്നു  രാജീവ് ചന്ദ്രശേഖർ.  ഇടതുമുന്നണി സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്  തീരദേശ മേഖലകളിൽ പോകാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്.   

 

കാരണം പിണറായി വിജയൻ സർക്കാരാണ് തീരദേശ ജനതയ്ക്കെതിരെയും  അവരുടെ പുരോഹിതർക്കെതിരെയും കേസെടുത്തത്.  വിഴിഞ്ഞത്ത്  ആദ്യ കപ്പൽ തീരമണിഞ്ഞത് തന്റെ സർക്കാരിന്റെ  നേട്ടമാക്കിമാറ്റിയ പിണറായിയെ സൂക്ഷിക്കണമെന്ന്  കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന് നിദ്ദേശം നൽകിയിരുന്നു.  . അതായത് വിഴിഞ്ഞത്ത് മോദിയുടെ കപ്പൽ നങ്കൂരമിട്ടു. തന്റെ ബോട്ടുമായി  പിണറായിക്ക്  ഇനി  ഓടി തള്ളേണ്ടി വരും.  കേരളത്തിന് അസാധ്യം എന്നൊരു വാക്കില്ലെന്ന് തെളിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. യഥാർത്ഥത്തിൽ കേന്ദ്രസർക്കാരാണ്  വിഴിഞ്ഞത്ത്  കപ്പൽ അണയാൻ  വഴിയൊരുക്കിയത്.

 

എന്നിട്ടും  സമയമായപ്പോൾ അക്കാര്യം പിണറായി മറന്നു. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ഇത് പോലെ ഒരു തുറമുഖം അപൂർവ്വമാണ്. ഈ തുറമുഖം വഴിയുള്ള വികസനം ഭാവനകൾക്ക് അപ്പുറത്താണ്. അതിന് ഉതകുന്ന നിലപാട് എല്ലാവരും സ്വീകരിക്കണമെന്നും പിണറായി കൂട്ടിച്ചേർത്തു.വിഴിഞ്ഞം തുറമുഖത്തിന്റെ നേട്ടം തങ്ങൾക്കാണെന്ന  മട്ടിലാണ് പിണറായി  നീങ്ങിയത്. . ആദ്യ ഉദ്ഘാടനത്തിന്   സ്ഥാപിച്ച ഫ്ലക്സുകളിൽ ഒരെണ്ണത്തിൽ പോലും  കേന്ദ്ര മന്ത്രിമാരുടെയോ  പ്രധാനമന്ത്രിയുടെയോ  ചിത്രം  ഉണ്ടായിരുന്നില്ല.  ഇത് കേന്ദ്രത്തെ  വല്ലാതെ  പ്രകോപിപ്പിച്ചു. പിണറായിക്കെതിരെ  നീങ്ങാൻ മോദിയെ പ്രേരിപ്പിച്ചത്  ഈ പോയിന്റാണ്. മോദി പറയുന്നത് മാത്രമേ അദാനി  അനുസരിക്കുകയുള്ളു. തുറമുഖ നിർമ്മാണത്തിലുള്ള ക്രെയിനുമായി   എത്തിയ  കപ്പലിനെ മഹാ സംഭവമാക്കി പിണറായി  ചിത്രീകരിച്ചത്  കേന്ദ്ര  സർക്കാരിനെ  കുടുകുടെ  ചിരിപ്പിക്കുന്നു.

 

മത്സ്യ തൊഴിലാളികളുടെ ജീവിതം  വഴിയാധാരമാക്കിയ പദ്ധതിയാണ് വിഴിഞ്ഞം എന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്.  വിഴിഞ്ഞം  സമരം പിണറായിയെ  കൊണ്ടു തന്നെ ഒതുക്കിയത്  കേന്ദ്രത്തിന്റെ  തന്ത്രമായിരുന്നു. ഉദ്ഘാടന  നാളിലും വിഴിഞ്ഞത്തെ നാട്ടുകാരും സഭയും മാറി നിന്നു. ഇത്രയും കാലം പിണറായിക്ക് ഒപ്പം നിന്ന  സഭയാണ് ഇപ്പോൾ  അദ്ദേഹത്തിന്  എതിരായത്.വിഴിഞ്ഞം  സമരം പൊളിക്കാൻ അദാനിയും പിണറായി വിജയനും തമ്മിൽ രഹസ്യ  ചർച്ച നടന്നതായും  സൂചനയുണ്ടായിരുന്നു. വിഴിഞ്ഞത്ത് അദാനിക്കെതിരെ സമരം ചെയ്യുന്നവരെ സകുടുംബം നശിപ്പിക്കാനാണ്   കേരള  സർക്കാർ ശ്രമിച്ചത്. .  ലത്തീൻ സമുദായം ഒന്നടങ്കം എതിരായാലും സാരമില്ലെന്നായിരുന്നു സർക്കാരിൻ്റെ നിലപാട്. അദാനിയെ  പിണക്കാൻ പിണറായി തയ്യാറായില്ല. 

 

കാരണം പിണറായിക്ക് അദാനിയെ പേടിയായിരുന്നു. . അദാനിക്ക് നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധമാണ് പിണറായിയെ  ഭയപ്പെടുത്തുന്നത്. ഏതാനും ദിവസങ്ങൾ കൊണ്ട് വിഴിഞ്ഞം സമരം  പിണറായി അടിച്ചമർത്തിയത് ഇങ്ങനെയാണ്.രാത്രി വൈകിയും വിഴിഞ്ഞം  പോലീസ് സ്റ്റേഷൻ വളഞ്ഞ നൂറു കണക്കിന് മത്സ്യ തൊഴിലാളികൾക്ക് സർക്കാർ തങ്ങളെ വഞ്ചിച്ചതായി അറിയാം.  അദാനിക്ക് മുന്നിൽ മൂത്രമൊഴിക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും തങ്ങളെ രക്ഷിക്കാനാവില്ലെന്ന് അവർക്കറിയാം. തങ്ങളുടെ വോട്ടു വാങ്ങി ജയിച്ച ആൻ്റണി രാജു കൂടി തങ്ങളെ വഞ്ചിച്ചതായി സമരക്കാർ കരുതി. .അതിന്റെ മറുപടി അടുത്ത ഇലക്ഷനിൽ അവർ നൽകും.വിഴിഞ്ഞത്ത് സമരാനുകൂലികളും എതിർക്കുന്നവരും തമ്മിൽ ഏറ്റുമുട്ടിയ സാഹചര്യത്തിൽ സജ്ജരായിരിക്കാൻ തിരുവനന്തപുരത്തെ പൊലീസിന് ഉന്നതർ  നിർദേശം നൽകിയിരുന്നു . 

 

അവധിയിലുള്ള ഉദ്യോഗസ്ഥരെ  ഡ്യൂട്ടിക്കെത്തിച്ചു. . വിഴിഞ്ഞത്തിനു പുറമേ മറ്റു തീരദേശമേഖലയിലും സർക്കാർ ജാഗ്രതാ നിർദേശം  നൽകി. വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രദേശത്തേക്ക് നിര്‍മാണസാമഗ്രികള്‍ എത്തിക്കാനുള്ള ശ്രമത്തിനിടെയാണ്  വന്‍ സംഘര്‍ഷമുണ്ടായത്. വിഴിഞ്ഞം സമരക്കാരും സമരത്തെ എതിര്‍ക്കുന്നവരും തമ്മിൽ ഏറ്റുമുട്ടി. മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന സംഘര്‍ഷത്തില്‍ ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായി. കൊണ്ടു തന്നെ ഒതുക്കിയത്  കേന്ദ്രത്തിന്റെ  തന്ത്രമായിരുന്നു. ഉദ്ഘാടന  നാളിലും വിഴിഞ്ഞത്തെ നാട്ടുകാരും സഭയും മാറി നിന്നു. ഇത്രയും കാലം പിണറായിക്ക് ഒപ്പം നിന്ന  സഭയാണ് ഇപ്പോൾ  അദ്ദേഹത്തിന്  എതിരായത്.വിഴിഞ്ഞത്തെ പുരോഹിതർക്ക് ബുദ്ധിമുട്ട് ഉണ്ടായപ്പോൾ  അവരെ സഹായിക്കാൻ ശശി തരൂർ വന്നില്ല എന്നത്  അവർക്ക് സങ്കടകരമായ ഒരു അവസ്ഥയായി നിലനിൽക്കുന്നു.  തരൂർ  വിചാരിച്ചിരുന്നെങ്കിൽ അന്ന് പുരോഹിതരെ  ശരിയായി സഹായിക്കാമായിരുന്നു.

 

  എന്നാൽ കരൺ   അദാനിയുമായി അടുത്ത ബന്ധം പുലർത്തുന്ന ശശി തരൂരിന് പുരോഹിതരെക്കാൾ  പ്രധാനം അദാനിയായിരുന്നു.. തിരുവനന്തപുര അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ്  ചുമതല  അദാനിക്ക് കൈമാറിയത് ശശി തരൂർ കൂടി ചേർന്നിട്ടാണ്.  ഇതിൽ പിണറായി വിജയന്  ഒപ്പം  ശശി തരൂർ നില കൊണ്ടതായും  ആരോപണം. കോൺഗ്രസ്  നേതാക്കൾക്ക് തരൂരിനോട് വിരോധം തോന്നാനുള്ള ഒരു കാരണം . തരൂർ  തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥിയാവുമെന്ന് സൂചനയുണ്ടായിരുന്നു .  ജയിച്ചാൽ കേന്ദ്ര മന്ത്രി എന്ന മുദ്രാവാക്യത്തിലായിരിക്കും  തരൂർ  തിരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്നും കേട്ടിരുന്നു.  ബി ജെ പി ക്ക് തിരുവനന്തപുരം പിടിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരത്തിലൂടെ കേരളം പിടിക്കുകയാണ് ലക്ഷ്യം. എന്നാൽ ഇത് നടന്നില്ല. ഇനി തരൂരിനെ കൊണ്ട് രാജീവിനെ ജയിപ്പിക്കണം.

 

ഇല്ലെങ്കിൽ  തരൂരിനെ ബി.ജെ.പിയിൽ എത്തിക്കണം.തരൂർ എൻ എസ് എസ് ആസ്ഥാനത്ത് എത്തിയതു തന്നെ തൻ്റെ ബി ജെ പി പ്രവേശ ത്തിൻ്റെ ഭാഗമായാണ്. ബി ജെ പിയിൽ എത്തുമെന്ന ഉറപ്പ് കിട്ടിയതുകൊണ്ടാണ് സുനന്ദ പുഷ്കർ മരണത്തിൽ നിന്നും ബി ജെ പി  തരൂരിനെ രക്ഷിച്ചത്.   കരൺ അദാനി അടക്കമുള്ള ബിസിനസുകാർ തരൂരിന് അനുകൂലമായി ചരടുവലിക്കുന്നുണ്ട്.സമുദായ നേതാക്കളെ കണ്ട് തരൂർ പിന്തുണ  ഉറപ്പിക്കുന്നത്  ബി ജെ പിയിലേക്ക് കടക്കാനാണെന്ന തിരിച്ചറിവ്  കോൺഗ്രസ്  നേതാക്കൾ ഉണ്ടായിരുന്നു.  തരൂർ കേരളത്തിലെ സമുദായ നേതാക്കളെ കണ്ടത് കോൺഗ്രസ് നേതാക്കളെ ക്ഷുഭിതരാക്കിയിരുന്നു. ദേശീയപാതാ വികസനത്തിലും പിണറായി പണി തുടങ്ങിയിട്ട് കാലം കുറെയായി. തന്റെതാണ് ദേശീയപാതാ എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ തള്ളൽ.

 

ഇപ്പോൾ ഇത് വിഴിഞ്ഞം തുറമുഖത്തിലും പ്രയോഗിക്കുന്നു.കേരളത്തിലെ ദേശീയപാതകളുടെ വികസനം ദേശീയ പാതാ അതോറിറ്റിയുടെ പരിധിയിൽ വന്നത് തന്നെ സംസ്ഥാനം ഇടപെട്ടിട്ടാണെന്നാണ് പിണറായി പറയുന്നത്.. തിരുവനന്തപുരം ഔട്ട് ഓഫ് റിങ് റോഡ് പദ്ധതി സംസ്ഥാനത്തിന് അനുവദിച്ചത് ദേശീയ പാതാ വികസനത്തിലെ നിർണായക നേട്ടമാണ്. ദേശീയ പാതയ്ക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ കേന്ദ്രം മറ്റ് സംസ്ഥാനങ്ങളിൽ ഭൂമി വില നൽകുന്നു. കേരളത്തിൽ ഭൂമിക്ക് ഉയർന്ന വിലയാണെന്ന് പറഞ്ഞ് കേന്ദ്രം പിന്മാറി. 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കുന്ന നിലയായി. അങ്ങിനെയാണ് സംസ്ഥാന സർക്കാർ ദേശീയ പാതാ വികസനം സാധ്യമാക്കിയത്. 1081 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. 1065 ഹെക്ടർ ഏറ്റെടുത്തു.

 

2020 ഒക്ടോബർ 13 ന് ദേശീയപാതാ 66 ന്റെ ഭാഗമായി 11571 കോടിയുടെ ആറ് പദ്ധതികൾ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തിരുന്നു. 21940 കോടിയുടെ നഷ്ടപരിഹാര പാക്കേജാണ് കേരളത്തിൽ തയ്യാറാക്കിയത്. 19898 കോടി രൂപ വിതരണം ചെയ്തു.ദേശീയ പാതാ 66 ലെ 21 റീച്ചിലെ പണികൾ നടക്കണം. 15 ലെ പണികൾ പുരോഗമിക്കുകയാണ്. ആറ് റീച്ചിൽ നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാർ ദേശീയ പാതാ വികസനത്തിൽ അലംഭാവം കാട്ടി. അന്ന് എൽഡിഎഫ് പ്രതിപക്ഷത്തായിരുന്നു. എന്നാൽ എല്ലാ പിന്തുണയും ഇടതുപക്ഷം വാഗ്ദാനം ചെയ്തിട്ടും സർക്കാരിന്റെ സംഭാവന ശൂന്യമായിരുന്നു. 2010 ഏപ്രിൽ 20 ന് നടന്ന യോഗത്തിൽ ദേശീയ പാതയുടെ വീതി 45 ൽ നിന്ന് 30 മീറ്ററായി കുറയ്ക്കാൻ ധാരണയായിരുന്നു. അത് കേന്ദ്രം നിരാകരിച്ചതോടെയാണ് വീണ്ടും സർവകക്ഷി യോഗം ചേർന്നത്. അതിൽ ദേശീയപാതയുടെ വീതി 45 മീറ്ററായി വീണ്ടും നിശ്ചയിച്ചു.

 

അന്ന് യുഡിഎഫ് ഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സമയബന്ധിതമായി സ്ഥലം ഏറ്റെടുത്ത് നൽകിയില്ലെങ്കിൽ കേരളത്തിൽ ദേശീയപാതാ വികസനം അവസാനിപ്പിക്കുമെന്ന് എൻ എച്ച് എ ഐ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും ഇവിടെ ഒന്നും നടന്നില്ല. അപ്പോഴാണ് ദേശീയപാതാ അതോറിറ്റി ഓഫീസ് അടച്ച് കേരളം വിട്ടത്. അന്നത്തെ സ്ഥിതി എത്ര ദയനീയമായിരുന്നുവെന്ന് ഓർമ്മിപ്പിക്കാനാണ് ഇത് പറയുന്നത്. ആത്മാർത്ഥമായി പരിശ്രമിച്ചില്ല, അലംഭാവം കാട്ടുകയും യുഡിഎഫ് സർക്കാർ ചെയ്തുവെന്ന് അദ്ദേഹം വിമർശിച്ചു. ഇവിടെ കേന്ദ്ര സർക്കാരിന് നൽകിയത് ഒന്നാന്തരം  പുകഴ്ത്തലാണ്.ചില നിക്ഷിപ്ത താത്പര്യക്കാർക്ക് മുന്നിൽ യുഡിഎഫ് സർക്കാരിന് മുട്ടുവിറച്ചു. ആകെയുള്ള 645 കിലോമീറ്ററിൽ വെറും 27 കിലോമീറ്റർ നീളമുള്ള തിരുവനന്തപുരം ബൈപ്പാസിന് വേണ്ടി ഭൂമി ഏറ്റെടുത്തതാണ് യുഡിഎഫിന്റെ സംഭാവന.

2016 ൽ അധികാരത്തിലെത്തിയപ്പോൾ ദേശീയപാതാ വികസനം സമയബന്ധിതമായി പൂർത്തിയാക്കാമെന്ന് സർക്കാർ ഉറപ്പ് നൽകി.സ്ഥലം വിട്ടുനൽകുന്നവർ ദുഖിക്കേണ്ടി വരില്ലെന്നും സർക്കാർ പറഞ്ഞു. നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്ന് ജനങ്ങളെ  ബോധ്യപ്പെടുത്താനായി.അധികാരമേറ്റ് 20ാം ദിവസം യോഗം വിളിച്ച് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടിയെടുത്തു. പിന്നീട് പലപ്പോഴും ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും സഹകരിപ്പിച്ച് ചിട്ടയായി ഇടപെടൽ നടത്തി. എല്ലാ മാസവും സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിക്കാൻ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഭൂമി ഏറ്റെടുക്കൽ മുടക്കാൻ അനേകം തടസം വന്നു. സമരങ്ങൾ തുടങ്ങി. മഴവിൽ മുന്നണികൾക്കൊപ്പം കോൺഗ്രസും ബിജെപിയും രംഗത്തിറങ്ങി. 

 

കേരളത്തിലെ ഭൂമി ഏറ്റെടുക്കൽ നിർത്തിവെക്കാൻ 2018 ൽ അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് ഹൈവേ മന്ത്രിക്ക് കത്തയച്ചു. നിർമ്മാണം വൈകിപ്പിച്ച് പിന്നീട് കേന്ദ്രത്തിന്റെ ഉത്തരവ് വന്നു. 2019 ജൂണിൽ കേരളത്തിലെ ദേശീയപാതാ വികസനത്തെ ഒന്നാം പരിഗണനാ പട്ടികയിൽ വീണ്ടും ഉൾപ്പെടുത്താൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ചയ്ക്ക് ശേഷം തീരുമാനിക്കുകയായിരുന്നു. അന്നും ചെലവിന്റെ വിഹിതം സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം പറഞ്ഞു.ഭൂമിഏറ്റെടുക്കലിന്റെ 50 ശതമാനം കേരളം ഏറ്റെടുക്കണമെന്ന കേന്ദ്രത്തിന്റെ നിലപാടാണ് പിന്നീട് ചർച്ചയിലൂടെ 25 ശതമാനത്തിലേക്ക് ചുരുക്കിയത്. മറ്റെങ്ങും ഇല്ലാത്ത ഈ സ്ഥിതി കേരളത്തിലുണ്ടായതിന് ഉത്തരവാദി യുഡിഎഫ് സർക്കാരാണ്.

 

പിന്നീട് ഇത് തടസപ്പെടുത്താൻ ശ്രമിച്ച ബിജെപിക്കും ഉത്തരവാദിത്തമുണ്ട്. 5283 കോടി രൂപയാണ് സംസ്ഥാനം ഭൂമി ഏറ്റെടുക്കാൻ ചെലവാക്കിയത്. ഈ തുക കേരളം ചെലവാക്കിയില്ലെങ്കിൽ ദേശീയപാതാ വികസനം അനന്തമായി നീണ്ടുപോയേനെ. ദേശീയ പാതയിൽ 125 കിലോമീറ്റർ ഒരു വർഷത്തിനകം ഗതാഗത യോഗ്യമാക്കും. കഴക്കൂട്ടം ഒരു വർഷത്തിനുള്ളിൽ തുറക്കും. മാഹി, തലശേരി, ഊരാട് പാലം എന്നിവ മാർച്ചിൽ തുറക്കും. സംസ്ഥാനത്തിന്റെ ഗതാഗത പ്രശ്ന പരിഹാരത്തിന് വലിയ മുതൽക്കൂട്ടാകുന്ന നേട്ടങ്ങളാണ് യാഥാർത്ഥ്യമാകുന്നത്. ഇതിനെല്ലാം സഹകരിച്ച ജനങ്ങളുടെ വിജയമാണിത്. ഇതാണ് പിണറായിയുടെ ന്യായം. എല്ലാം തന്റെ അടുക്കളയിൽ പാകം ചെയ്തതാണെന്ന് വരുത്തി തീർക്കണം. ഇത് നേരിടാനാണ് പി.എം. ഒയിൽ പുതിയ ടീം രൂപീകരിച്ചിരിക്കുന്നത്.പ്രധാനമന്ത്രി വിഴിഞ്ഞത്ത് എത്തിയാൽ എല്ലാം തുറന്നു പറയും. രാജീവ് ചന്ദ്രശേഖർ ബിജെപി പ്രസിഡന്റായതോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളും കൃത്യമായി ജനങ്ങളിലെത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്.

 

അതിനാൽ വിഴിഞ്ഞം ഉപയോഗിച്ച് പിണറായി 3 നേടാൻ ബുദ്ധിമുട്ടായിരിക്കും. ക്രൈസിസ് മാനേജ്മെൻമെന്റിൽ ആരെല്ലാം അംഗങ്ങളാണെന്ന വിവരം പുറത്തുവന്നിട്ടില്ല. ഏതായാലും രാജീവ് ചന്ദ്രശേഖർ  അതിലുണ്ടാകുമെന്ന് ഉറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യനെ കണ്ടതും ഒമാനിൽ കാട്ടറബികൾ ഉടവാളൂരി...! യൂസഫലിയുടെ മുന്നിൽ പിണറായി ഇച്ചിമുള്ളീല്ലെന്നേ ഉള്ളൂ  (18 minutes ago)

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യം; വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം ജനാധിപത്  (21 minutes ago)

ഏക മക്നറെ മരണത്തിനു ശേഷം വീട്ടിനുള്ളില്‍ നിന്നും പുറത്തിറങ്ങാതെ വീട്ടമ്മ; പിന്നാലെ കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ കണ്ട കാഴ്ച ഭയാനകം ...!!!!  (28 minutes ago)

വോട്ടർ പട്ടികയുടെ വിശ്വാസ്യതയാണ് ജനാധിപത്യ ഭരണത്തിന്റെ അടിത്തറ; കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താൻ തീരുമാനിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാ  (48 minutes ago)

ജയന്റേത് അപകട മരണമല്ല, കൊലപാതകം; ഫോണിലൊളിപ്പിച്ച ആ തെളിവിനായി കാർ കയറ്റി സൃഹുത്തുക്കൾ കൊന്നു ? ടയറുകളിൽ രക്തക്കറ, തലയിൽ! മരിക്കുന്നതിനു മുന്നേ അമ്മയോട് പറഞ്ഞത് ഒരൊറ്റ കാര്യം  (1 hour ago)

കൊടി സുനിക്ക് പ്രസവ വേദന പുറത്തിറക്കാൻ നീക്കം...! പിണറായിയുടെ നെഞ്ചത്തിട്ട് പൊട്ടിച്ച് രമ ..! ഷാഫിയും ഇറങ്ങി  (1 hour ago)

കറുത്ത ഇരുണ്ട് മേഘം...! കേരളത്തിലെ മുന്നറിയിപ്പിൽ മാറ്റം അടുത്ത മണിക്കൂറിൽ..! ഈ ജില്ലകളിൽ..! പ്രവചനങ്ങൾ പാളി.. തെക്ക് മഴ വിഴുങ്ങി  (1 hour ago)

കൊടും ടോക്സിക്  സൈക്കോ ഹോം നഴ്സ്  ചെല്ലാനം ജോൺസൺ ഔസേപ്പിന് ജാമ്യമില്ല  (1 hour ago)

ഏഴ് വിദ്യാർത്ഥികൾക്ക് പരുക്ക്...  (1 hour ago)

വേമ്പനാട്ട് കായലിൽ കാറ്റിൽ വള്ളം മറിഞ്ഞ് കാണാതായ  (2 hours ago)

കൊടുങ്കാറ്റ കണ്ട് ഞെട്ടി ജനം രാജ്യത്തെ വിഴുങ്ങി മെലീസ കാറ്റഗറി 5 ല്‍.. നിലവിളിച്ച് ജനം രാജ്യംവിടുന്നു...!  (2 hours ago)

ജോലി സ്ഥലത്തേക്ക് പോകവേ ബൈക്കും കാറും കൂട്ടിയിടിച്ച്  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം വേദി പങ്കിട്ട് സിപിഐഎം ജനപ്രതിനിധി; രാഹുലിനെ പാലക്കാട്ടെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന ഡിവൈഎഫ്‌ഐ നിലപാടിനിടെയാണ് സംഭവം  (2 hours ago)

ഡോളറിനെതിരെ വീണ്ടും മൂല്യം ഇടിഞ്ഞ്  (2 hours ago)

സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് ഇന്ന് പദവിയിൽ സ്ഥാനക്കയറ്റമോ സ്ഥലമാറ്റമോ പ്രതീക്ഷിക്കാവുന്നതാണ്  (2 hours ago)

Malayali Vartha Recommends